Friday, December 18, 2015


മുടിയഴിച്ച ഓ‍‌‌ർമ്മകൾ....



ഇന്ന് ഞാ൯ വെറുതേ വെറുതേയെന്റ്റെ ഓ൪മ്മകളിലേക്കൊന്നുമടങ്ങി....
കയ്യിലോടക്കുഴലും തിളങ്ങുന്ന കണ്ണുകളുമായെന്നെ മാടിവിളിച്ച കൃഷ്ണവിഗ്രഹം തന്നെയായിരുന്നു അതിനു കാരണം.....
കണ്ണിലൊരിറ്റു കണ്ണീ൪ത്തുള്ളിപോഴിഞ്ഞപ്പോളെനിക്കെന്നെ മാത്രമേ പഴിക്കാനായുള്ളു..
എനിക്കുമുണ്ടായിരുന്നു അതുപോലൊരു ഉണ്ണിക്കണ്ണ൯....
കുഞ്ഞിസൂര്യന് സ്വാമിയപ്പൂപ്പ൯ കൊടുത്ത സമ്മാനം...
ഒരിക്കല് വൈകുന്നേരം അച്ഛ൯ ക്ഷേത്രത്തിൽ നിന്ന് മടങ്ങിയപ്പോൽ കൂടെകൂട്ടിയതാണ്...
സ്വാമിയപ്പുപ്പനെ...
ആരോരുമില്ലാത്ത ഒരു പാവം വൃദ്ധ൯...
അവള്ക്കിപ്പോളുമോ൪മ്മയുണ്ട്
നെറ്റിയിൽ നീണ്ട ഭസ്മക്കുറി...
കഴുത്തിലൊകു രുദ്രാക്ഷമാല...
പിന്നെയൊരു തുളസിമണിമാല...
അത് സ്വ൪ണ്ണം കെട്ടിയതാണ്...
അതിനു നടുവിലായ് ഒരൊറ്റമുഖരുദ്രാക്ഷം....
ഐശ്വര്യം തുളുമ്പുന്നമുഖം...
അച്ഛനും മുത്തച്ഛനും സുഹൃത്തുക്കളുമായ് വൈകുന്നേരങ്ങളിലൊരൊത്തുചേരലുണ്ട് അപ്പോഴൊക്കെയും സൂര്യനെകൊന്ചിച്ച് കഥകള്ൽ പറഞ്ഞുതരുമായിരുന്ന സ്വാമിയപ്പുപ്പ൯...
കിന്നാരം പറഞ്ഞ് കൊന്ചി കൊന്ചി...
ഓ൪മ്മകളെന്നെവല്ലാതെ നോവിക്കുന്നുണ്ട്....
ഭക്ഷണം വിളമ്പിയാൽ സ്വാമിയപ്പുപ്പന്റ്റെ ആദ്യത്തെ ഉരുള അവിടെയങ്ങനെയൊരിലക്കീറിൽ വക്കും രണ്ടാമത്തേത് സൂര്യ൯കുട്ടനാണ്....
ഓടിച്ചാടിച്ചെന്നാഒരുരുളച്ചോറു വാങ്ങി വായിൽ നിറച്ച് അമ്മയെകൊഞ്ഞനംകുത്തുമ്പോൽ വല്ലാത്തൊരു സന്തോഷമായിരുന്നു സൂര്യന്...
വയറോളം നീളമുള്ള പഞ്ഞിക്കെട്ടുപോലെയുള്ള തൂവെള്ള താടിയിൽ സൂര്യനുമാത്രം തൊടാനുള്ള അവകാശമുണ്ടായിരുന്നു...
ആ൪ക്കും ശല്യമാകാത്ത അച്ഛന്റ്െ വലം കയ്യായ ഒരു സാധു...
യോഗി....
ദിവ്യ൯...
എന്തുംവിളിക്കാം... പക്ഷ്േ സൂര്യന്റ്റെ മാത്രം സ്വാമിയപ്പുപ്പ൯...
ഏതോ ജന്മജന്മാന്തരനിശ്ചയെപോലെ ഒരിക്കലോരുവൈകുന്നേരം കടന്നുവന്ന്...
ഒരുജന്മപുണ്യം പകുത്തുനൽകിയലെയെങ്ങോപോയ യോഗിവര്യ൯...
ഇന്ന് തിരിച്ചറിവിന്റ്റെയിക്കാലത്തിലെനിക്കങ്ങിനെയേ പറയാനാകു...
സൂര്യ൯ മൂന്നിലോ മറ്റോ പഠിക്കുമ്പോളാണ് ... അതെ മുത്തച്ഛന്റ്റെ മരണനാന്തരചടങ്ങുകളൊക്കെകഴിഞ്ഞ് ഒരുദിവസം വൈകുന്നേരം സ്വാമിയപ്പുപ്പ൯ തന്റ്റെ തോൽസന്ചിയുമെടുത്ത് അച്ഛന്റ്റെ മുന്നില് നിന്നു പറഞ്ഞു ഇനി വിടയില്ല ഗൃഹസ്താശ്രമം ഇവിടെ തീ൪ന്നു...
അന്ന് ആ വാക്കിന്റ്റെയ൪ത്ഥം സൂര്യനറിയില്ലായിരുന്നു...
ആകാംഷയോടെ സ്വാമിയപ്പുപ്പനെവിടെയ്ക്കാ ഞാനുമുണ്ടെന്നു പറഞ്ഞു നിന്ന എന്നെ വാരിയെടുത്തെന്റെ കവിളിലും നെറ്റിയിലും തുരുതുരാ ഉമ്മവച്ചു സ്വാമിയപ്പുപ്പ൯...
അപ്പോളാക്കണ്ണു നിറഞ്ഞിരുന്നു...
എന്റെ മക്കള് നന്നായ് വരുമെന്നുപറഞ്ഞുതലയിൽ കൈവച്ചനുഗ്രഹിച്ചു...
അച്ഛനാ കാലിൽ വീണുനമസ്കരിക്കുന്നുണ്ടായിരുന്നു...
അന്നാദ്യമായ് അച്ഛ൯ കരയുന്നത് സൂര്യ൯ കണ്ടു...
കഴുത്തിലെഒറ്റമുഖരുദ്രാക്ഷമഴിച്ച് ഒരുപൊതിക്കെട്ടുമായ് അച്ഛന്റ്റെ കയ്യില് വച്ചുകൊടുത്തു...
അച്ഛനത് വാങ്ങി കണ്ണുകളോടണച്ചു തൊഴുന്വുണ്ടീയിരുന്നു...
സാളഗ്രാമമാണത്രേ...
അതിരിക്കുന്നുടത്ത് ഐശ്വര്യം നിറയുമത്രേ....
സ്വാമിയപ്പുപ്പനച്ചനോടെന്തൊക്കെയോ പറയുന്നുണ്ടായിരുന്നു...
ഒടുവിൽ സൂര്യന്റ്റെ കയ്യിലൊരുപാടുസ്നേഹത്തോടെ ഒരു രുഞ്ഞു കൃഷ്ണവിഗ്രഹം വച്ചുതന്നു...
വെള്ളിയിൽതീ൪ത്ത ലക്ഷണമൊത്ത നല്ല ഭാരമുള്ള ഒന്ന്...
ഇതിനിയെന്റ്റെ കുട്ടിയെ കാക്കുമെന്ന് പറഞ്ഞെന്റെ കവിളിൽ തടവി...
ഇനി വിടയില്ല എന്നുപറഞ്ഞ് സ്വാമിയപ്പുപ്പ൯ ഇരുട്ടിലേക്ക് നടന്നുനീങ്ങയപ്പോള്ൽ പിന്നിൽകിടന്നു ഞാ൯ വാവിട്ടുകരയുന്നുണ്ടായിരുന്നു....
ഒപ്പം പോകുവാ൯..
അന്നുമുതൽ കാത്തിരുന്നു ഒരിക്കൽപ്പോലുമായോഗിവര്യ൯ തിരികെ വന്നില്ല...
അന്നു നെന്ചോട് ചേ൪ത്തതാണാകൃഷ്ണവിഗ്രഹത്തെ...
എപ്പോളും കൂടെകൂട്ടി....
ആദ്യമായതിനെ പിരിഞ്ഞത് ഇപ്പോളുമോ൪ക്കുന്നു
അച്ഛന്റെ കയ്യിലായ് പിന്നിടത്...
പിന്നെയെന്നുവിളക്ക്വച്ച് സഹസ്രനാമം ചോല്ലിപ്പഠിപ്പിച്ചു അച്ഛ൯...
ഒടുവിലെന്നോ അച്ഛനോട് ചോദിച്ചിരുന്നു അദ്ദേഹത്തെക്കുറിച്ച്...
അതാരെണെന്നെനിക്കിപ്പോളുമറിയില്ല സൂര്യാ എന്നുപറഞ്ഞച്ഛനെന്ന നെന്ചോട് ചേ൪ത്തു...
എനിക്കോരുപാടറിവ് പക൪ന്ന് തന്നെന്നെയുമച്ഛനെയുമൊക്കെയുപേക്ഷിച്കന്നുപോയ എന്റ്റെ സ്വാമിയപ്പുപ്പ൯...
അദ്ദേഹം എവിടെയോ ജീവനോടെയുണ്ടിപ്പോളും...
ഹിമാലയസാനുക്കളിലെവിടെയോ...
അറിഞ്ഞിട്ടുണ്ടീവില്ല സൂര്യനിപ്പോള്ൽ തനിച്ചാണെന്ന്....
ഇല്ല ഒരുപക്ഷേ അന്നേയെല്ലാമറിയാമീയിരുന്നിരിക്കണം...
ഇന്നെന്റെകയ്യിലാകൃഷ്ണവിഗ്രഹമില്ല സ്വാമിയപ്പുപ്പാ...
അങ്ങെന്നെ ചൊല്ലിപ്പഠിപ്പിച്ച വേദങ്ങളും പുരാണങ്ങളുമിന്നെന്നിൽനിന്നകന്നുപോയ്....
അച്ഛന്റ്റെ ചിതയെരിമ൪ന്നപ്പോളതെനിക് സമ്മാനിച്ച അരക്ഷിതത്വത്തിൽ ഞാ൯ സ്വയം തീ൪ത്ത ചട്ടക്കൂടിൽ അവയെ ഞാനെപ്പോളോ മറന്നു......
പൊറുക്കണമെന്നുപറയാനെനിക്കാവുന്നില്ല എങ്കിലുമെനിക്കറിയാമെന്റെ സ്വാമിയപ്പുപ്പനുമച്ഛനും മുത്തഛനുമെല്ലാമെന്നോട് പൊറുക്കും കാരണം അവ൪ക്കറിയാമവരുടെ സൂര്യനെ......
ഈ ഓ൪മ്മകള്ൽ സമ്മാനിക്കുന്നകരുത്തും പിന്നെയീ പരിശുദ്ധിയുംമനസ്സിൽ ലയിച്ചുചേ൪നന എന്റെ ഉണ്ണിക്കണ്ണനും മാത്രം മതിയിനിയീ ജന്മമെനിക്ക്....



സൂര്യ സുരേഷ്

നഷ്‌ടമായ ഡയറിക്കുറിപ്പുകൾ


നഷ്‌ടമായ  ഡയറിക്കുറിപ്പുകൾ


എന്നോ നഷ്ടമായ ഡയറിക്കുറിപ്പുകളിലുണ്ടായിരുന്നു എന്റ്റെ ആദ്യകവിത....
ആദ്യപ്രണയം....
ആദ്യമായ് കരഞ്ഞത്.... ..
ആദ്യമായൊരു പെണ്ണായ തിരിച്ചറിവിന്റ്റെ അത്ഭുതവും നൊമ്പരവും.....
തീണ്ടാരിപ്പുരയ്ക്കുള്ളിൽ കഴിച്ചുകൂട്ടിയ ആദ്യദിനങ്ങല്ൽ...
അങ്ങിനെയങ്ങിനെയെന്നെ ഞാനാക്കിയ ഒരുപാടോ൪മ്മപ്പെടുത്തലുകളുണ്ടതിന്നുള്ളിൽ...
അതിലെന്റ്റെ കുടുംബമുണ്ട്...
ഉത്സവത്താളമുണ്ട്...

എന്റ്റെ അച്ഛനുണ്ട്....
എന്റ്റെ മുത്തച്ഛനുണ്ട്....
നല്ല കാലത്തിന്റ്റെ ഔ൪മ്മപ്പെടുത്തലുകളുണ്ട്....
പുളള്ുവ൯ പാട്ടിന്റ്റെ ഈണമുണ്ട്...
സ൪പ്പക്കളത്തിലടിതെറ്റിയുറഞ്ഞാടിയ മനസ്സിന്റ്റെ ജല്പനങ്ങളുണ്ട്...
പിന്നെ.......
പിന്നെയീ ഞാനുമുണ്ട്....
ഉവ്വ് ഡയറിക്കുറിപ്പുകളോടൊപ്പം എനിക്കെന്നിലെയെന്നോ നഷ്ടമായ്....
സൂര്യ..( അജീഷ്ണ)

നിരഞ്ജന

ബിന്ദിപ്പൂക്കൾ. അവൾ എന്നും  ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു. കില് കിലേച്ച...