Sunday, December 25, 2016

ചില നിമിഷങ്ങൾ.,

നിനക്ക് ദൈവത്തിൽ വിശ്വാസമുണ്ടോ ??? വല്യച്ഛൻ ചോദിച്ചതാണ്... നെഞ്ചുപൊടിയും പോലെ വിളിച്ചിട്ടുണ്ട്..
ചില നിമിഷങ്ങളിൽ എന്നെപ്പോലും മറന്ന്.
 മനുഷ്യൻ വെറും മനുഷ്യനാണെന്നു തോന്നിപ്പോകുന്ന ചില നിമിഷങ്ങളുണ്ട്.
ചില നിമിഷങ്ങൾ.,
ചില യാത്രകളിൽ.,
ചില നിമിഷങ്ങളിൽ.,
.ഒന്നിച്ചൊപ്പമുണ്ടായിരുന്ന പലതും ,
ഒരു വിളിപ്പാടകലെയുണ്ടായിരുന്ന പലതും,
 എവിടെയെന്നുപോലും അറിയാതെ പോകുന്ന നിമിഷം..,

ദൈവത്തെ ആ സങ്കൽപ്പത്തെ വിശ്വസിക്കണോ വേണ്ടയോ എന്ന് തോന്നുന്ന നിർവികാരതയ്ക്കും അപ്പുറം അത്ഭുതമാണ്..... ഇത്രത്തോളം... ഇതിനെയൊക്കെ വെറുമൊരു ഇരുപത്തിമൂന്ന്കാരിക്ക്  എങ്ങനെ നേരിടാൻ ആവുന്നു എന്ന്....

ചോദ്യങ്ങളൊരുപാട് ഒരുപാട് ബാക്കിയാകുമ്പോൾ എന്തിനെയാണ്   സ്വീകരിക്കേണ്ടതെന്നറിയില്ല....
നാവുനീട്ടി എന്നെ വിഴുങ്ങാൻ കാത്തിരിക്കുന്ന എനിക്കുറപ്പുള്ള എന്റെ ഭാവി എന്ന് മറ്റുള്ളവർ കരുതുന്ന ഈ ലോകത്തെയോ?????????????

അതോ താത്കാലികം എങ്കിലും ഒരാശ്വാസം എന്ന് ഞാൻ കരുതുന്ന മരണത്തെയോ??????

ഓരോ ദിവസവും ജീവിച്ച്  തീർക്കണമല്ലോ എന്ന് കരുതി തള്ളിനീക്കുന്ന നിമിഷങ്ങളിൽ എന്നെ ആവിശ്യം എന്റെ തലയ്ക്കു വിലയിടുന്ന  ചിലർക്കുമാത്രം.......

അവസാനിക്കുന്നതെല്ലാം കണ്ണീരിലാണ്... ഒടുക്കവും തുടക്കവും ഈ ഞാനും... എല്ലാം എല്ലാം.....

എഴുതിതുടങ്ങിയിടത്തു ചിലപ്പോൾ ഞാൻ അവസാനിച്ചേക്കാം....
.

താൽക്കാലികമായിപ്പോലും ദൈവം എന്നെ പരിഗണിക്കുന്നില്ല.... ഞാനെന്ന ശ്വാസവും ജീവനും ഹൃദയവുമുള്ള എന്നെ.....

ശ്വാസത്തെ പിടിച്ചു നിർത്താൻ ഇടയക്ക് ഒക്കെ ശ്രമിച്ചിട്ടുണ്ട്......


കടുകെണ്ണ മണക്കുന്ന ഗലികളിൽ എവിടെയോ സ്വപ്നം കൂടുകൂട്ടിയതിനെ പറത്തി അകത്തി വിട്ടു തിരിച്ച് തനിയെ തേടിവന്നത്..... ,അവസാനിപ്പിച്ചിടത്തു തന്നെ വന്നു തുടങ്ങാനായിരുന്നു......
പിടിച്ച്  നിൽക്കാനുള്ള അവസാനത്തെ ശ്രമം.... അവിടെയും തോറ്റു എന്ന് തിരിച്ചറിയാതെ ഓരോട്ട പ്രദിക്ഷിണം ആണ്.... തോലക്കാൻ സമ്മതിക്കാതെ... ...സ്വയം തോൽക്കാൻ മടിച്ചു..........
സ്വയം കാണാൻ മറന്നു.......

എഴുതി പകുതിയാക്കിയ ഡയറിത്താളുകൾ  ഈ ഡിസംബറിൽ തണുത്തു മരവിച്ചു എന്റെ അക്ഷരച്ചൂടിനെ കാത്തിരിക്കുന്നുണ്ട് അച്ചടിമഷിക്കായ്...... .. എന്നിലെ പ്രണയവും കവിതയും ഞാനും സ്വപ്നങ്ങളും
അവസാനിച്ചിരിക്കുന്നു എന്നറിയാതെ....
എന്നെ വിട്ടകന്നതിനൊപ്പം അതും ഉണ്ടായിരുന്നു എന്നറിയാതെ.......



Friday, November 18, 2016

പുനർജ്ജന്മം

പുനർജ്ജന്മം.... അങ്ങിനെയൊന്നുണ്ടോ???.
..
പുനർജന്മവും മുൻജന്മവും എല്ലാം കെട്ടുപിണഞ്ഞുകിടക്കുന്നു.നമ്മുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും..
ഇന്നീ സംസാര സാഗരത്തിൽ നമ്മുടെ ജീവിതവും മുൻജന്മത്തിന്റെ ബാക്കിയത്രെ....
ചിലരൊക്കെ നമുടെ ജീവിതത്തിലൂടെ കടന്നുപോകാറില്ലേ..... ആരാണെന്നറിയാതെ ആരൊക്കെയോ ആയി.,ചിലപ്പോൾ ചില യാത്രകളിൽ ചിലപ്പോൾ ആകസ്മികമായ ചിലപ്പോൾ വളരെ കുറച്ച കാലം ചില നല്ല സൗഹൃദങ്ങളായ്....
പെട്ടന്നു ഒരു ദിനം ജീവിതത്തിലേക്ക് ഒരു മുന്നറിയിപ്പുമില്ലാതെ കടന്നുവന്നു എന്തൊക്കെയോ കടങ്ങൾ വീട്ടി പോകുന്നവർ....
ഒരുപക്ഷെ പേര് പോലും അറിയാത്ത എത്രയോ പേർ.....
സത്യമല്ലേ...
ഇപ്പോഴും ഒരു നിയോഗം പോലെ വന്നുപോയവർ ഒരുപാടുണ്ടാവില്ലേ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ.....
ചിലർ അവർ നമുക്ക് ആദ്യ കാഴ്ചയിൽ തന്നെ കണ്ടുമറന്ന ഒരു രൂപമായ തോന്നാറില്ലേ.....
ചിലർ ജീവിതത്തിലെ ചില പ്രത്യേക സാഹചര്യങ്ങളിൽ വന്നു എന്തൊക്കെയോ പഠിപ്പിച്ചും പറഞ്ഞും തന്നു അകന്നുപോകാറില്ലേ...
ചിലരോടെന്കിലും അകാരണമായ നമുക്കൊരു അടുപ്പം തോന്നാറില്ലേ പറഞ്ഞറിയിക്കാനാവാത്ത ലരു അടുപ്പം....?? ചിലപ്പോൾ മകനോ മകളോ എന്നപോലെ ചിലപ്പിൽ അനിയത്തിയെ അനിയനോ എന്നപോലെ ചിലപ്പോൾ അച്ഛൻ സഹോദരൻ ചിലപ്പോൾ മറ്റെന്തോ....
ഒരുറപ്പ് ഞാൻ പറയാം ....ഇങനെ എന്തെങ്കിലും പ്രത്യേകത ഒരാളോട് പറഞ്ഞറിയിക്കാനാവാത വധം തോന്നുന്നുവെങ്കിൽ തീർച്ച അവർ നമുക്ക് ആരോ ആയിരുന്നു കഴിഞ്ഞ ജന്മം....
ഏതോ ഒരു കടം വീട്ടാനായി... അല്ലെങ്കിൽ ആത്മാവിന്റെ അടങ്ങാത്ത ആഗ്രഹം അതു തീർക്കാനായി പുനർജന്മത്തിന്റെയും മുൻജന്മത്തിന്റെയും തുടർച്ച തന്നെയാണ്......
ശാസ്ത്രം വളരുകയാണ്....
മാനസികശാസ്ത്രത്തിന്റെ അതികഠിനവും എങ്കിൽ തികച്ചും രസകരവും അത്ഭുതകരവുമായ പഠന ശാഖയാണ് മുൻജന്മവും പുനർജന്മവും ഒക്കെയായ ബന്ധപ്പെട്ടുകിടക്കുന്നത്....
ഇന്നീ ജീവിതത്തിൽ ഒരു യാത്രയിൽ പോലും ഒരുപക്ഷെ നമ്മൾ കണ്ടുമുട്ടുന്ന ചിലരെങ്കിലും ആരൊക്കെയോ ആയിരുന്നിരിക്കണം...
തീരാ ക്കടങ്ങൾ വാക്കുകൊണ്ടും പ്രവർത്തികൊണ്ടും ബാക്കിവയ്ക്കുമ്പോൾ തീർച്ചപ്പെടുത്തിക്കൊളു ഇതിനു പകരം കടം വീട്ടിയിരിക്കും ഈദ് ജന്മമെല്ലെങ്കിൽ അടുത്ത ജന്മം...
വെറും വാക്കല്ല ....മാനസിക ശാസ്ത്രം തെളിയിച്ച പച്ചയായ സത്യം.....
എന്തിനോടെങ്കിലും തീവ്രമായ വേദനയോ പകയോ ആഗ്രഹമോ ബാക്കി വച്ചു ദേഹം വിട്ടകലുന്ന ആത്മാവ് അത് സാധിക്കുവാൻ പുനർജനിക്കുമത്രെ.....
അറിയാതെ വന്നു പറയാതെ ഒരിത്തിരി നോവോ സ്നേഹമോ ഒക്കെ സമ്മാനിച്ച പോയാൽ ഉറപ്പിക്കാം ഒന്നുകിൽ ഇത് മുന്കാലത്തിന്റെ ബാക്കി അല്ലെങ്കിൽ ഇനിയൊരു പുനർജന്മത്തിലേക്കുള്ള തുടർച്ച........
ഞാൻ അന്വേഷണത്തിലാണ്.....
എന്റെ മുൻജന്മത്തെക്കുറിച്.....
തീരാത്ത യാത്രയിൽ........
സൂര്യ....(അജീഷ്‌ണ)

Monday, October 17, 2016

ഒരു തുറന്നുപറച്ചിൽ

ചിലരോടൊക്കെ ചോദിയ്ക്കാൻ തോന്നിയിട്ടുണ്ട് എന്തിനാണ് എന്നെ ഇത്രത്തോളംവേദനിപ്പിക്കുന്നതെന്നു
....
സ്വയം അസ്തിത്വം തിരഞ്ഞു നടന്നു ഉരുക്കിത്തീരുന്നുണ്ട് ഇനിയും ഈ അടഞ്ഞ വാതിലുകളിൽ കൊട്ടിവിളിക്കാൻ താല്പര്യമില്ല...
തുറന്നെഴുതാൻ് മടിച്ചിട്ടുണ്ട് പലപ്പോഴും ഇപ്പോഴും ...
എഴുത്തുകൾ ഒരുപക്ഷെ പലരെയും വേദനിപ്പിച്ചേക്കാം ഞാനറിയാതെ എന്നെ ഒരല്പമെങ്കിലും സ്നേഹിക്കുന്ന അരുടെയെങ്കിലുമൊക്കെ കണ്ണ് നിറയിച്ചേക്കാം അതുകൊണ്ടു മാത്രം.......
എന്റെ പ്രിയസുഹൃത്തു ചോദിച്ചതോർമിക്കുന്നു നീ സ്വയം കീറിമുറിക്കാൻ പോവുകയാണോ എന്ന്.....
അതെ.....
ഞാൻ സ്വയം മരിച്ചിരുന്നു പിറവിക്കും മുൻപേ .....
ഇനി വേദനിക്കില്ല....
സ്നേഹം മാത്രം തേടിപ്പോയി....
അവിടെ തെറ്റി....
ഒരുപക്ഷേ ഞാനും നിങ്ങളും എല്ലാവരും ആഗ്രഹിക്കുന്നതും അതുതന്നെയാകും......
ഒറ്റയ്ക്കൊരുമുറിയിൽ അടച്ചിരുന്നു പണ്ത്തിനുമുകളിൽ കിടന്നുറങ്ങിയാൽ സമാധാനം ഉണ്ടാകുമോ ???
ഏതൊരു വ്യക്തിയും ആരെയെങ്കിലും ഓര്മിക്കുവാനോ ആരാലെങ്കിലും ഓർമിക്കപ്പെടുവാനോ ആഗ്രഹിക്കുന്നു.....
സ്നേഹം അതെന്നും മറ്റെന്തിനേക്കാൾ വലുത് തന്നെ...
പിറന്ന വീണ് നിമിഷം മുതൽ ഏതൊരു പെണ്ണും ആണും കരഞ്ഞു നിലവിളിക്കുന്നത് സ്നേഹത്തിനായ്മാത്രം....
വയർ നിറയെ പാൽകുടിച്ചാലും കുഞ്ഞു കരയാറുണ്ട്....
അമ്മയുടെ സ്നേഹ വാത്സല്യത്തിനായ്.....
ജീവിതത്തിന്റെ ഓരോ അവസ്ഥകളിലും ഓരോ കാലഘട്ടങ്ങളിലും മനസ്സ് കൊതിക്കുന്നത് സ്നേഹത്തെയാണ്
...
പരമപ്രധാനമായ സ്നേഹത്തെ....
സൗഹൃദത്തിലും പ്രണയത്തിലും ലൈംഗീകതയിലും ഒക്കെയും സ്ഥായിഭാവം സ്നേഹം മാത്രം ആണ്....
ആർക്കും എന്തും പറയാം ഭ്രാന്തെന്നോ എന്തും....
ഞാനെന്ന ഈ പൊയ്മുഖവും കൊതിക്കുന്നത് സ്നേഹമാണ്.....
ഓരോ അവസ്ഥകളും അമ്മ,അച്ഛൻ,സഹോദരൻ,സഹോദരി,സുഹൃത്ത്,കാമുകൻ,അങ്ങനെയങ്ങനെ ഓരോ രൂപങ്ങളിൽ നിന്നും ഓരോന്നിൽ നിന്നും വ്യത്യസ്തമായ സ്നേഹം.....
തുറന്നു പറഞ്ഞാൽ ഈ ഞാൻ പോലും അത് മാത്രമാണ് ആഗ്രഹിക്കുന്നതും.....
ഒരുപക്ഷെ എന്നെ ഏറ്റവുമധികം ചൊടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതും സ്നേഹശൂന്യതയും ,ആൽ്മാർത്ഥതയില്ലായ്മയുമാണ്..
.......
എന്റെയാ നാരങ്ങാ സൗഹൃദത്തിലും ഞാൻ ആരും അറിയാതെ ഒളിപ്പിച്ചു വച്ചിരിക്കുന്നത് സ്നേഹത്തിന്റെ അസ്തിത്വം തന്നെയാണ്.....
എന്നെപ്പോലെ തിരിച്ചറിയാതെ അകലുമെന്നുറച്ച വിശ്വാസമുണ്ടായിട്ടും വെറുതെ കാത്തുവയ്ക്കുന്ന ദൈവം എഴുതിചേർക്കാത്ത എന്റെ നാരങ്ങാ സൗഹൃദം.......
ഒരുപാടൊരുപാട് കുന്നിക്കുരുക്കുതിമുല്ലകൾ....
വിരിഞ്ഞു തോർന്നു  സ്നേഹമഴയിൽ ഒലിച്ചുപോവട്ടെ....
ഭ്രാന്തെഴുത്തു

Regression

വികാരങ്ങളും വിചാരങ്ങളുമില്ലാതെ  ഒരു പഞ്ഞിക്കെട്ടുപോലെ പറന്നുനടന്ന ബാല്യം നോക്കി പുഞ്ചിരിക്കുന്നുണ്ട്......
ചെയ്തതെല്ലാം തെറ്റായിപ്പോയെന്ന തിരിച്ചറിവിൽ സ്വയം പഴിക്കണോ അതോ ദിനവും നെഞ്ചിൽ കാത്തുസൂക്ഷിക്കുന്ന ആ ഒറ്റമയിൽപ്പീലിതുണ്ടിനോട് പരിഭവിക്കണോ എന്നറിയില്ല.....
ആ കരിനീലക്കറുപ്പുമാ ഒറ്റമയിൽപ്പീലിതുണ്ടും ആശുപത്രിയിലെ ആ നരകത്തിൽ വച്ചെന്നേ അകന്നു പോയിരുന്നു....
നെഞ്ചിൽ കാത്തുവച്ചയാ മഞ്ഞപുഷ്യരാഗവും ഓടക്കുഴലും വെറുമൊരു സങ്കല്പം മാത്രമായിപ്പോയിടത്തു ഇനിയാരോട് പരിഭവം......
ഓർമയിൽ ബോധത്തിലേക്ക് ഞാൻ തിരിചെത്തിയത്് പുതിയ ഉണർവോടെ.....
സത്യത്തിലേക്ക് മാത്രം കണ്ണുതുറന്നു..
പിന്നിലേക്കോ മുന്നിലേക്കോ നോക്കാതെ ഇന്നിൽ മാത്രം ജീവിക്കാൻ തീരുമാനിച്ച് ....
ഒടുവിൽ......
ആ അതിജീവനം തന്നെയായിരുന്നു ഏറ്റവും വലിയ തെറ്റെന്നു തിരിച്ചറിഞ്ഞ ഈ നിമിഷം ഇനി......
മുന്നോട്ടുപിന്നോട്ടോ ഇല്ലാതെ....
തിരിച്ചറിവിന്റെ ഗംഗയിൽ മുങ്ങിക്കയറാനാവാതെ ആഴക്കയത്തിലേക്ക് താണു താണു പോയെങ്കിൽ......
ഇനിയും തലകുനിക്കാനാവാത്തത് കൊണ്ടുമാത്രം.......
എന്നിലെങ്കിലും ഞാൻ ജീവിക്കുമായിരുന്നു....
എന്റെ അക്ഷരങ്ങളോടൊപ്പം.....

Sunday, October 16, 2016

തിരഞ്ഞെടുത്ത ഓർമ്മകൾ

ഒരു മഴത്തുള്ളിയായ് പെയ്തു പെയ്തു....

ഒടുവിൽ വെറുമൊരു ഓര്മ മാത്രമായ് പെയ്തൊഴിയും ഞാൻ....കടുകെണ്ണ മണക്കുന്ന ഗലികളുടെ ഇരുണ്ട ഇടനാഴികളിൽ എവിടെയൊക്കെയോ തേങ്ങലുകൾ കേൾക്കാറുണ്ട്....
നാടിനെ മറന്നു കുടിയേറിപ്പാർത്ത ഒരുപാടൊരുപാട് യന്ത്ര മനുഷ്യരുടെ....

ബാല്യം ഒരുമുറിക്കുള്ളിൽ അവസാനിച്ച ഒരുപാട് കുരുന്നുകളുടെ....,

ജീവിക്കാൻ മറന്ന  ജീവനില്ലാ പ്രതിമകളുടെ.....

ആവശ്യങ്ങൾക്ക് മാത്രം കണ്ണ് തുറക്കുന്ന ജീവനില്ലാത്ത പാൽകുടിക്കുന്ന ഭക്ഷണം കഴിക്കുന്ന കുറെയേറെ ജന്മങ്ങൾ......

ആഴത്തിലുറഞ്ഞ  കാത്തിരിപ്പിന്റെ വാക്കുകളിൽ പാതിയായ സ്വപ്നങ്ങളിൽ സ്വരുക്കൂട്ടിയ അനുഭവങ്ങൾ എത്തിനോക്കുന്നുണ്ട്

Thursday, October 13, 2016

പിറന്ന നാടിനും ഭരതംബയ്ക്കും വേണ്ടി നാടും വീടും വിട്ട് അതിർത്തിയിൽ രാവും പകലുമില്ലാതെ കാവൽ നിൽക്കുന്ന പട്ടാളക്കാരൻ......
ഒരിക്കൽ പോലും സമൃദ്ധിയുടെ ഈ ലോകത്തു നമ്മൾ അവരെ ഓർമ്മികാറില്ല
അവന്റെ വീട്ടിൽ ഒരമ്മയുണ്ട്....
മകന്റെ ലോണിൽ മകളെ കെട്ടിച്ചയച്..,മകനായ മാത്രം തൊടിയിലെ മാങ്ങയും പൊടിയും പൊട്ടും കാത്തു വചിരിക്കുന്ന അമ്മ....
പിന്നെ അവന്റെ പെണ്ണുണ്ട്....
വെറും ഒരു പെണ്ണല്ല...
അവളാ അമ്മയ്ക്ക് മകനും മകളുമാണ്.......
അമ്മയെ പൊന്നുപോലെ നോക്കുന്നവൾ....അവനുള്ളപ്പോൾ അമ്മയ്ക്ക് ഒരു സുഖമില്ലായ്മ വന്നാൽ എങ്ങിനെ നോക്കുമോ അതിനേക്കാൾ നന്നായ് അവന്റെ കുറവറിയിക്കാതെ ആ അമ്മയെ നോക്കുന്നവൾ....
അവന്റെ ഇഷ്ടങ്ങൾ അറിയുന്നവൾ...
അവനു വേണ്ടി മാത്രം ജീവിതം ആർപ്പിച്ചവൾ.....
ആ കുടുംബം നോക്കുന്നവൾ....
കറന്റ് ബില്ല് അടയ്ക്കുന്നത് മുതൽ സർവകാര്യങ്ങളും ഒരാണിനെപ്പോലെ ചെയ്തുതീർക്കാൻ പ്രാപ്തിയുള്ളവൾ....
അപ്പോളും  അവന്റെ ഭാര്യയായിത്തന്നെ അഭിമാനത്തോടെ അന്തസ്സോടെ അവന്റെ പെണ്ണായി ഒരു പട്ടാളക്കാരന്റെ പെണ്ണായി ജീവിക്കുന്നവൾ....
ദിനവും ഒരിറ്റു കണ്ണീർ പ്രാർത്ഥനയോടെ സീമന്തത്തിൽ കുങ്കുമം ചർത്തുന്നവൾ......
ഉണ്ണിക്കണ്ണനുമുന്നിൽ എന്നുമാ താലിയെ കണ്ണോട് ചേർത്ത് പൂജിക്കുന്നവൾ....
ഒരു പ്രാര്ഥനയായ്...
കരുതലായ്
എന്നുമാ കൈകളുടെ കരുത്തിൽ മാത്രം ഒതുങ്ങി ആ നെഞ്ചിലെ ചൂടിൽമാത്രം അലിഞ്ഞു അവനിൽ മാത്രം നിറഞ്ഞു ജീവിക്കുന്നവൾ.....
അവന്റെ വീടിനെ വീടായ് സൂക്ഷിക്കുന്നവൾ.....
ലീവിന് വരുന്ന നാളുകൾ അവനോടൊപ്പം എണ്ണി എണ്ണി കാത്തിരിക്കുന്ന പെണ്ണ്....
അവനു മുന്നിൽ മാത്രം വെറുമൊരു തൊട്ടാവാടി പെണ്ണ്...
അവന്റെ അഭാവത്തിൽ അവന്റെ നേർപാതി....
അവൻ തന്നെ.....
ലീവ് തീരുന്ന അവസാന നാളിൽ മഴപെയ്യുന്ന രാത്രിയിൽ അവന്റെ നെഞ്ചിനെ കണ്ണീരിൽ നനയിച് അവനോടൊട്ടിക്കിടന്നു പൊട്ടിക്കാരയുന്നവൾ.....
ഒടുവിൽ അവനിഷ്ടമുള്ളതൊക്കെ പാചകം ചെയ്തു ബാഗിൽ നിറചു....
പോകും നേരം ആരും കാണാതെ നൽകുന്ന ചുംബനം നിറകണ്ണോടെ നെറ്റിയിലേറ്റു വാങ്ങി ആ നെഞ്ചിലൊന്നുകൂടെ മുഖമമർത്തി വിങ്ങിപ്പൊട്ടി ഒടുവിൽ സ്നേഹവും വിരഹവും നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ച്.... അമ്മയെ ചേർത്ത് നിർത്തി അവനെ യാത്രയാക്കുന്നവൾ.....
അങ്ങിനെയങ്ങിനെ നെഞ്ചുപൊടിക്കുന്ന  ഒരുപാടിഷ്ടങ്ങളെ ഒരുപിടി കണ്ണീരിലൊതുക്കി ഒരു പുഞ്ചിരിയിലും ഒരു ചുംബനത്തിലും ഒടുവിൽ ഭാരത് മാതാ കീ ജയ് എന്ന ഹൃദയമന്ത്രത്തിലും ഒതുക്കിയ ഒരുപാടൊരുപാട് ധീര ജവാന്മാർ....
സമർപ്പിക്കുന്നു
ഈ എഴുത്ത്....
ഭാരതംബയെ കാക്കുന്ന ഓരോ ജാവാനും അവന്റെ കുടുംബത്തിനും.....
സൂര്യ....

Tuesday, September 27, 2016

പറിച്ചു നടൽ

ഈ മണ്ണും മണവുമെന്നെ വീർപ്പുമുട്ടിക്കുന്നുണ്ട്.......

ഒരു കുഞ്ഞാത്തോലിന്റെ കഥ കേൾക്കാൻ ചമ്രം പടിഞ്ഞിരുന്ന കുഞ്ഞു പെണ്ണിന്റെ ലാഘവത്തോടെ ആകാംക്ഷയോടെ ഞാൻ ഇതിനെ നോക്കികാണുന്നു.....

ഉറക്കമില്ലാത്ത രാവുകളിൽ ചിലപ്പോളൊക്കെ കേൾക്കാം പുറത്തു നിന്നു ചില നിലവിളികൾ.....

ഒളിച്ചോട്ടം ആയിരുന്നു....
എല്ലായിടത്തും നിന്നു.....
ഒന്നും പറയാതെയുള്ള ഒളിച്ചോട്ടം...

ആരിൽ  നിന്നാണ് ഒളിച്ചോടിയാതെന്നെനിക്കറിയില്ല...
എന്നിൽ നിന്ന് തന്നെ.....

കടുകണ്ണയുടെ  മണമാണ്....
ഈ തെരുവുകളിൽ....

പിന്നെഎന്തൊക്കെയോ.....

ഞാൻ എന്ത് തേടി ഇവിടെ വന്നുവെന്ന് എനിക്കറിയില്ല....

ബാക്കി വച്ചതെന്തൊക്കെയോ എന്നെ കാത്തിരിക്കുന്നുണ്ട്.....

പിന്നെ ഒരുപാടു പ്രിയപ്പെട്ടതെന്തൊക്കെയോ....

ഒറ്റയ്യ്ക്കൊരു യാത്രയ്ക്കൊരുങ്ങിയത് പിന്തിരിഞ്ഞു നടക്കാൻ ആവാത്തതുകൊണ്ടാണ്

Wednesday, September 14, 2016

ഓണമാണ്.... ഓണം.....

ഓണം.... അതെന്താണെന്നു സ്വയം ചോദിക്കേണ്ടിയിരിക്കിന്നു.......
അച്ഛനാണെനിക്കോണം.....
എന്റെ അമ്മമ്മയാണെനിക്കോണം......
വാഴയിലയിൽ സദ്യ വിളമ്പി ആരൊക്കെ ഒപ്പം ഉണ്ടായാലും വഴിക്കണ്ണുമായി എന്നെയും അമ്മയെയും കാത്തിരിക്കുന്ന അമ്മമ്മ.......
ആ സ്നേഹത്തിനൊരു മധുരമുണ്ട്.... എവിടെപ്പോയാലും തിരികെ മാടിവിളിക്കുന്ന സ്നേഹത്തിന്റെ ഒരു മായികശക്തി....
അകലെയാണ്.....
വഴിക്കണ്ണുമായി ഞാൻ ആരെയോ കാത്തിരുന്നു ഇന്നും...,
വെറുതെ എന്നറിഞ്ഞിട്ടും......
ഒറ്റയ്ക്കാക്കിയതല്ല....,
ആയിപ്പോയതാണ്........
കാലം......
അച്ഛന്റെ മണമുള്ള ഓണം....
ആ ഓർമ്മയിലെ ആരാലും ഓർമ്മിക്കപ്പെടാത്ത ഓണം.....
ആരോട് ....
ആർക്ക്....
എന്ത്........
ഒന്നുമില്ല........
ആർക്കും....
കല്ലിൽ തീർത്ത മനസ്സിനെ ഉളിയിൽ ഒന്നുകൂടി മൂർച്ച വരുത്തി തീയിൽ പതം വരുത്തി വെറുതെ....
വെറുതെ.......

Tuesday, August 23, 2016

അപ്പേ... ചിരിക്ക് അപ്പേ ചിരിക്കാൻ....

ദേ ഈന്നു..

ഓ എടാ  പപ്പേ....

കൊഞ്ചിക്കിനുങ്ങിയുള്ള ഈ ശബ്ദം കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നുണർന്നത്......

ട്രെയിൻ ആലുവ കഴിഞ്ഞിരുന്നു....

കുടുംബക്ഷേത്രത്തിലെ ഉത്സവം  കഴിഞ്ഞു മടങ്ങുകയായിരുന്നു ഞാൻ....

ഉറക്കച്ചടവ് നന്നേ ഉണ്ടായിരുന്നു....

ചുമല ടി ഷർട് ഇട്ടു വെളുത്തു ചുമന്ന ഒരു കുഞ്ഞി  ചട്ടമ്പി കുട്ടി......

അവൻ അവന്റെ പപ്പയെ കിടത്തി ആളുടെ മെത്തുകേറി ഇരുന്നു സെൽഫി എടുക്കുന്നു....

ഞാൻ കണ്ണുതുറന്നതു കൊണ്ടാവാം പുള്ളി അവനെ എടുത്തു  സീറ്റിൽ ഇരുത്തി നേരെ ഇരുന്നു.....

കുറച്ചു നേരം ആ കുഞ്ഞി ചട്ടമ്പിയെ ഞാൻ വെറുതെ നോക്കിയിരുന്നു....

എന്തോ എന്റെ കണ്ണുകൾ വീണ്ടും അടഞ്ഞടഞ്ഞുപോയി......

ത്രിശൂർ എത്തിയപ്പോൾ വീണ്ടും ഉണർന്നു സീറ്റിൽ അവനും ഞാനും അവന്റെ അച്ഛനും മാത്രം അടുത്ത സീറ്റിലെങ്ങും ആരുമില്ല....

പാവം അയാൾ ഉറക്കമാണ് ....

അയാളുടെ കൈ അവനെ ചുറ്റിപിടിച്ചിട്ടുണ്ട്....

അവനയാളുടെ വയറിൽ ചാരി  കാലൊക്കെ അയാളുടെ തലയിൽ എടുത്തു വച്ച് മലർന്ന് കിടന്നു ഐ പാഡിൽ സെൽഫികൾ എടുത്തോണ്ട് ഇരിക്കുന്നു....

ഞാൻ നോക്കുന്ന കണ്ടിട്ടാവണം അവൻ എന്നെ നോക്കി.....

എന്നിട്ട് അവന്റെ അപ്പെടെ തലേന്ന് കാലൊന്നു മാറ്റിവച്ചു...

ഒരു കുസൃതിച്ചിരി എനിക്കും പൊട്ടി ....

ഞാൻ അവനതന്നെ നോക്കി....

അവനിടകിടയ്ക്ക് ഒളികണ്ണിട്ട് എന്നെ നോക്കുന്നുണ്ട്.....
ഇടയ്ക്ക് എനിക്ക് ഫോൺ വന്നു  കുറച്ചു നേരം സുഹൃത്തിനോട് സംസാരിചു തലയൂയർത്തിയപ്പോൾ അവനെ കാണുന്നില്ല അവന്റെ അച്ഛൻ ഉറങ്ങുന്നുണ്ട്....

എന്തോ പേടിച്ചുപോയി ഞാൻ ....

അയാളെ വിളിക്കാനും തോന്നിയില്ല...
എന്നേറ്റു വാഷ് ഏരിയ യിലേക് നടന്നു...

അവനവിടെ ഉണ്ടായിരുന്നു...

രണ്ടു കയ്യും ഡോറിൽ പിടിചു പുറത്തേക്ക് നോക്കി ആസ്വദിച്ച നിക്കാണു ആശാൻ....

കുറച്ച മാറി അവനെതന്നെ നോക്കി സ്ഥിരം ട്രെയിനിൽ  അസഭ്യം പറഞ്ഞു പ്രശ്നകാരനായികാണാറുള്ള ഒരു ഹിജഡയും നിൽക്കുന്നുണ്ട്.....

സ്ഥിരം യാത്ര ആ ട്രെയിനിൽ ആയതുകൊണ്ട് ഞാൻ കണ്ടിട്ടുണ്ട് അയാളെ.....

എന്നെ നിനക്കെന്താ ഇവിടെ കാര്യം എന്നാ രീതിയിൽ അയാൾ നോക്കി....

അയാളുടെ കണ്ണുകൾ ആ കുഞ്ഞിന്റെ പിന്നാലെ ഉണ്ടായിരുന്നു എന്തൊ ..

ഉള്ളിലൊരു പിടച്ചിൽ....

മോനു നീയെന്താ ഇവിടെ വന്നേ പപ്പാ വിളിക്കുന്നു എന്ന് പറഞ്ഞു ഞാനവനെ കയ്യിൽ പിടിച്ചു വലിച്ചു.....
അയാൾ ഞങ്ങൾക്കരികിലേക്ക്  എന്തോ ഒരു വാക്കുമുച്ചരിച്ചു വരന്നുണ്ടായിരുന്നു.....

11 മണി സമയം  കംമ്പർട്മെന്റ് തികച്ചും ശൂന്യം.....

വിറച്ചുപോയി ഞാൻ.....
കുഞ്ഞിനെ പിടിച്ച വലിച്ച് ഞാൻ ഓടി അപ്പോളേക്കും അവന്റെ അച്ഛൻ ഞങ്ങളെ കാണാഞ്ഞു വരുന്നുണ്ടായിരുന്നു.....

അയാളുടെ പിന്നിലേക്ക് മാറി ഒന്ന് പിന്തിരിഞ്ഞു നോക്കാൻ പോലുമാവാതെ ഞാൻ നിന്നണച്ചു....

അയാൾ ഒരു കയ്യിൽ കുഞ്ഞിനെയെടുത്തു മറുകയാൽ എന്നെ പിന്നിലേക്ക് നിർത്തി രൂക്ഷമായി ആ ആളെ നോക്കി എന്തോ അയാൾ പിന്തിരിഞ്ഞു ഓടുകയായിരുന്നു.....

ഞാൻ സീറ്റിൽ ഇരുന്നു മുഖം കുനിച്ചു ഞാൻ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു....

അപ്പേ....

ചേച്ചിയോട് വെള്ളം കുടിക്കാൻ പറയ്....

എന്തോ എന്റെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ...ദേഷ്യവുംപേടിച്ചു വല്ലാതെ...

എടൊ..

പോട്ടെ... മോനൊന്നും പറ്റിയില്ലല്ലോ താങ്ക്സ് ടോ....

അയാൾ എനിക്ക് വെള്ളം വച്ച് നീട്ടി പറഞ്ഞു....

ഹെഹ് ഓക്കേ.....

കുട്ടികളെകൂടി വന്നാൽ അവരെ നോക്കണം ന്നു അറിഞ്ഞുടെ....?

എനിക്ക് ദേഷ്യം സഹിക്കാതെ ഞാൻ അയാളോട് കയർത്തു....

കണ്ണ് നിറച്ചു ഒരു നോട്ടം നോക്കി അയാൾ കുനിഞ്ഞിരുന്നു.....

എനിക്ക് മിണ്ടാനാകുന് ഉണ്ടായിരുന്നില്ല....

അവൻ എന്നേറ്റു എന്റെ മുന്നിൽ വന്നു നിന്ന് ചേച്ചിക്കുട്ടീ... നല്ല രസൻഡ് ഈ നഖം കാണാൻ.... മമ്മുന്റെ നഖം പോലെ അല്ലെ പപ്പേ....

ചേച്ചി  സോറി മോൻ അപ്പ പറയുന്ന കേക്കഞ്ഞിട്ടാ...
അയാളുടെ ഫോൺ അടിക്കുന്നുണ്ടായിരുന്നു....
1 മിനിറ്റ് ചേച്ചി...

അപ്പെ.....

മമ്മു......

മോനെടുക്......

വേണ്ട....
ന്റെ പപ്പെനേ കരയിച്ചിട്ടു...

എന്നെ ഒന്ന് നോക്കിയപോലുല്ലാ ആ അയാളുടെ കൈയിൽ പിടിച്ചു കാറിൽ കേറിപ്പോ മോനെത്ര കരഞ്ഞു.....

ഫോൺ പിന്നെയും പിന്നെയും അടിച്ചുകൊണ്ടേയിരുന്നു...

സാരല്യ അപ്പെടെ മോൻ ഫോണെടുക്കു മമ്മുനോട്  ദേഷ്യപ്പെടരുത് ട്ടോ....

അയാളുടെ കണ്ണ് നിറഞ്ഞു നിറഞ്ഞു വരുന്നുണ്ടായിരുന്നു....

എന്തോ ഞാൻ പെട്ടന്ന് പുറത്തേക്ക് നോക്കിയിരുന്നു.....

എനിക്ക് അയാളെ നോക്കാൻ തോന്നിയില്ല....

അവൻ ഫോണെടുത്തു....

ങ്ഹാ പറ മമ്മു.....

ഇല്ല പപ്പാ ഇവഡോണ്ടു....

മമ്മു ഞങ്ങള് തിരിച്ചു പോവാ.....

അയാൾ തേങ്ങുന്നുണ്ടായിരുന്നു......

ഒന്നുമറിയാതെ ഞാൻ നോക്കാനോ നോക്കാതിരിക്കാനോ ആവാതെ ...

മമ്മു എന്താ മോനെ ഒന്ന് നോക്കപോലും ചെയ്യാഞ്ഞതു...

അപ്പ എന്തോരം കരഞ്ഞു ഇന്നലെ....

മമ്മുന്റെ കല്യാണത്തിന് എന്താ എന്നെക്കൊണ്ടോവാഞെ???

ശ്വാസം എടുക്കാനാവത്തെ ഞാൻ ഇരിക്കുകയായിരുന്നു....

അയാൾ പെട്ടന്ന്  എന്നേറ്റു അപ്പുറത്തേക് സീറ്റിൽ പോയി പുറത്തേക്ക് നോക്കി ഇരുന്നു......

അവൻ പിന്നെ ഫോണിലെന്താണ് സംസാരിച്ചെന്നു ഞാൻ സത്യമായും കേട്ടില്ല.....

എന്റെ കണ്ണുകൾ മറഞ്ഞുപോകുഞ്ഞുണ്ടായിരുന്നു......

അവൻ ഫോൺ സീറ്റിലിട്ടു അവന്റെ അപ്പെടെ അടുത്ത് ഓടിച്ചെന്നു അയാളെ കെട്ടിപിടിചു പൊട്ടിക്കരയുന്നുണ്ടായിരുന്നു......
അയാൾ അവനെ തെരുതെരെ ഉമ്മവച്ചു....

അയാളുടെ കണ്ണ് നിറഞ്ഞൊഴുകി.....

അപ്പേ മമ്മുനെ ഇനി കാണാൻ ചെല്ലരുത് മോൻ അപ്പ പറേന്നെതൊക്കെ അനുസരിക്കണം എന്ന് പറഞ്ഞു മമ്മു .....

അപ്പേ ......

ഇനി മമ്മുനെ കാണില്ലേ.
....

അപ്പ ഇല്ലെടാ നിനക്ക്....

ന്റെ മോൻ കരണ്ടാ....

വാ നമുക്ക് അവിടെ പോവാം...

വാ ....

അയാൾ കുട്ടിയുമായി എന്റെ അരികിൽ എതിർവശേ  വന്നിരുന്നു......

അവരെ നോക്കാനാവാതെ ഞാൻ താഴേക്ക് നോക്കി ഇരുന്നു.....

തേങ്ങലൊതൂങ്ങി അവൻ അയാളുടെ നെഞ്ചിൽ ഒതുങ്ങി.....

ഉറങ്ങിയെന്നായപ്പോൾ അയാൾ അവനെ എന്റെ  അരികിൽ കിടത്തി മൗനം ഭഞ്ജിച്ചു......

ഇന്നലെ അവന്റെ മമ്മേടെ വിവാഹം ആരുന്നു....

തിരിച്ച പോവാണു.....

ഞങ്ങൾ ഗുജറാത്തിലാണ്......
അവിടെ ആണ് എനിക്ക് ജോലി
മോൻ അവിടെ ആണ് പടിക്കുന്നതെ.....

മിണ്ടാനാവാതെ ഞാൻ ശ്വാസം പോലുമെടുക്കാൻ ആവുന്നുണ്ടായിരുന്നില്ല....

എന്ത് പറയണമെന്നറിയില്ല......

എന്തെങ്കിലും കഴിച്ചോ മോൻ ???

ഇല്ല ഞാനെങ്ങനെ??

അയാൾ വിതുമ്പി.....

ട്രെയിൻ ഭരതപ്പുഴയ്ക്ക് കുറുകെ.....

വെള്ളത്തൂവൽപുല്ലുകൾ എന്നെ നോക്കി പള്ളിളിച്ചു.......

അവൻ പതുക്കെ എന്നീറ്റു....

ഷോർണ്ണൂർ സ്റ്റേഷൻ എത്താൻആയിരുന്നു .....

അവൻ എന്നേറ്റിരുന്നു കൗതുകത്തോടെ എന്റെ നഖം പിടിച്ചു ഓടിക്കാൻ നോക്കി.....

എന്തോ ആ നിഷ്കളങ്കമായ മുഖത്തു എന്തൊക്കെയോ വികാരങ്ങൾ.....

ഇനിയൊരുപക്ഷെ ഒരിക്കലും അവന്റെ മമ്മുവിനെ അവൻ കാണില്ല.....

അവന്റെ അച്ഛന്റെ   കൈകൾ എപ്പോളും ഒപ്പമെത്തുമോ????

ഞാനവനെ എടുത്തു മടിയിലിരുത്തി.....

എന്റെ കയ്യിലിരുന്ന the secret of nagas അവൻ തിരിച്ചും മറിച്ചും നോക്കി അതിഫത് വായിക്കാൻ തുടങ്ങി ഉച്ചത്തിൽ.......

അയാൾ പുഞ്ചിരിയോടെ അത് നോക്കി ഇരുന്നു.....

ഞാൻ ബഗിൽ നിന്ന് രണ്ടു മഞ്ചെട്തു അവനു കൊടുത്തു.....

അപ്പേ...?

വാങ്ങിക്കോ മോൻ.....

അയാൾ സമ്മതം മൂളി....

അവൻ കഴിക്കാതെ വായിച്ചു കൊണ്ടിരുന്നു.....

ഞാൻ അവനു എന്റെ കയ്യിൽൽഇരുന്ന ജൂസ് ബോട്ടിൽ തുറന്നു വായിൽ വച്ചുകൊടുത്തു അവൻ എന്തോ സ്നേഹത്തോടെ കുടിച്ചു......

ട്രെയിൻ  ഞരക്കത്തോടെ നിന്ന്....

ഷോർണ്ണൂർ .....
.

അവിടെ ഇറങ്ങാനിരുന്നതാണ് ഞാൻ എന്തോ ഇറങ്ങിയില്ല.....

തിരൂർ ഇറങ്ങാം....

അവനെ വിട്ടിട് പോവാൻ ഒരു വിഷമം.....

മോന് അപ്പ കഴിക്കാൻ വാങ്ങിട് വരം ന്താ വേണ്ടേ???

ഒന്നും വേണ്ട....

അയാളുടെ മുഖം താണു.....

പോയി വാങ്ങി വരൂ ഞാൻ പറഞ്ഞു.....

എണീറ്റിട്ടു നോക്കിക്കോണം എന്നാ ഭാവത്തിൽ എന്നെ നോക്കി അയാൾ പോയി.....

തിരികെ രണ്ടു വടപ്പാവ്.ആയി വന്നു ഒന്നെന്റെ നേരെ നീട്ടി ഞാൻ വാങ്ങി പതിയെ അതവൻറെ വായിൽ വച്ചുകൊടുത്തു.....

അയാൾ കണ്ണ്നിറച്ചാണ് എന്നെ നോക്കിയത്.....

തനിക്ക്ആണ്......

ഇത് കഴിക്കു.....

അയാളെ നോക്കി പുഞ്ചിരിച്ചു ഞാൻ അത് നിഷേധിച്ചു......

അവനു വെള്ളം കൊടുത്തു കൈകഴുകി വന്നപ്പോൾ എനിക്കിറങ്ങാൻ അടുത്തിരുന്നു...

ചേച്ചിയ്ക്ക്യ് ഇറങ്ാനായിട്ടോ .....

അവൻ എന്നോട് കുറേക്കൂടി അടുത്തിരുന്നു....

ട്രെയിൻ തിരൂർ നിരങ്ങി നിരങ്ങി നിന്ന്...

ഞാനെണീറ്റു.....

അവന്റെ കണ്ണ് നിറഞ്ഞിരുന്നു.....
എന്റെയും......

കെട്ടിപിടിച്ചു ഒരു മുത്തം കൊടുത്തു ......

പിന്നെ  ആ ബുക്കും.....

അയാളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.....

എന്റെ ബാഗും എടുത്ത് അവനെ കയ്യിലെടുത്തു ഡോർ വരെ വന്നു അയാൾ.....

ഇറങ്ങും നേരം വീണ്ടുമാ കുഞ്ഞുനിഷ്‌കളങ്ക
മുഖത്തൊരു മുത്തം  കൊടുത്തു പഠിച്ച വല്യ ആളായി അപ്പനെ നോക്കണം ട്ടോ.....

എന്ന് പറഞ്ഞു തിരിഞ്ഞു നോക്കാതെ ഞാൻ നടന്നു.......

എന്റെ കണ്ണ്  നിറഞൊഴുകുന്നുണ്ടായിരുന്നു........

എന്റെ പ്രിയപ്പെട്ട കുഞ്ഞേ നീ ആരെന്നെനിക്കറിയില്ല......

നിന്റെ പേരോ നിന്റെ അച്ഛന്റെ പേരോ എനികറിയില്ല....

ഗുജറാത്തിൽ എവിടെയോ അച്ഛനൊപ്പം നീ സുഖമായി ഇരിക്കുന്നു എന്ന് വിശ്വസിക്കാണെനിക്കിഷ്ടം.....

നീ എന്നും എന്നും എനിക്ക് നോവോർമയാണ്.......

എന്നെ നീ ഓർമിക്കുമോ എന്നറിയില്ല.....

എങ്കിലും.........

കുഞ്ഞേ...... ഞാനുമോര് പെണ്ണാണ്.....
എന്നിലും ഒരു അമ്മയുണ്ട്........നിന്റെ കൊഞ്ചലും കള്ളാചിരിയും  ഒരിക്കലും മറക്കില്ല ഞാൻ.......

Friday, June 24, 2016

നോവ്

ഒരുപക്ഷെ ജീവനേക്കാൾ ...
ഒരുപക്ഷെ  സത്യത്തെക്കാൾ...,
വിങ്ങുന്ന നോവ്.....
ഒരു പെണ്ണായിപ്പിറന്നിട്ടും ....ആണായി ജീവിക്കേണ്ടി വരുന്നു..സ്വയം തീർത്ത സുരക്ഷിതത്വത്തിൽ ഇടയ്ക്കൊക്കെ വെറും വെറും പുൽനാമ്പിനെക്കാൾ ചെറുതായിപ്പോകുന്നു......
എനിക്ക് ഭയമാണ്...
ഈ ലോകത്തെ..
.എനിക്കുചുറ്റുമുള്ള എല്ലാത്തിനെയും .......
ചിലപ്പോളൊക്കെ എന്നെത്തന്നെ എനിക്ക് ഭയമാണ്.....

അമ്മ ചിലപ്പോളൊക്കെ സത്യമാകും ചിലപ്പോൾ വിശ്വസിക്കാനാവാത്ത മറ്റെന്തൊക്കെയോ....
.എനിക്ക് ഭയമാണ്....

ബാല്യം കൗമാരത്തിലേക്കും യൗവനത്തിലേയ്കും വാര്ധക്യത്തിലേക്കും വഴിമാറുമ്പോൾ എന്റെ വേഷപ്പ്കർച്ചകൾ എനിക്ക് തന്നെ തിരിച്ചറിയാനോ ഉൾകൊള്ളുവാനോ ആകുന്നില്ല....സ്വയം തിരിച്ചറിഞ്ഞു ഉൾക്കൊള്ളാൻ ശ്രമിക്കുമ്പോഴും ഞാൻ തനിച്ചാണെന്നുള്ള ചിന്തകൾ എന്റെ ജീവനെ പിന്നിലേക്ക് വലിക്കുന്നുണ്ട്...

ജീവിതം പ്രതീക്ഷകൾക്കുള്ളതാണ്...
പ്രതീക്ഷ നഷ്ടമാകുന്ന നിമിഷം ജീവനും ജീവിതത്തിനും അര്ഥമില്ലാതെയാകും....

ഉൾക്കൊള്ളാൻ തയ്യാറാണ്..പക്ഷെ ജീവിതം എനിക്ക് മുന്നിൽ കൊഞ്ഞനം കുത്തി കാണിക്കുമ്പോൾ നിസ്സഹായയായി നോക്കി നിൽക്കാനേ ആകുന്നുള്ളൂ....

അല്ലെങ്കിൽ ഒരുപക്ഷെ എന്നിലുമാധികമായ് എന്നെ തിരിച്ചറിയാൻ അമാനുഷിക ശക്തിയുള്ള ആരെങ്കിലും വരേണ്ടിവരും.......

നിസ്സഹായത അല്ല....
ഒരുതരം മരവിപ്പാണ്...

സ്വപനം കാണാൻ ഭയക്കുന്ന...
നെഞ്ചുകീറിമുറിയുമ്പോളും ചിരിക്കേണ്ടിവരുന്ന ഒരുതരം  ആത്മാഹൂതി.......

ആർക്കൊക്കെയോ വേണ്ടി സ്വയം സമർപ്പിചു എന്നിട്ടും വെറും ഒരൂപരീക്ഷണവസ്തുവായ്, ജീവിതത്തെ യാതൊരു വികാരവും ഇല്ലാതെ നോക്കിക്കാണുന്ന വിവർണനാതീതമായ എന്തോ ഒന്ന്....

വാക്കുകൾ വാളുകളാകുന്നു അതെന്നെ കീറിമുറിക്കുന്നുട്... ഇറ്റുവീഴുന്നരക്തതുള്ളികൾ തിളങ്ങുന്നുണ്ട് ...
എന്റെ ചോരയുടെ തിളക്കം..... വിളിച്ചുപറയുന്നുണ്ട്....,
അതെന്നോട് ....
അനാഥത്വം നെഞ്ചുകീറിമുറിക്കുന്ന നോവാണെന്......

ജീവിതത്തിന് അര്ഥമില്ലാതാക്കുന്ന തീഷ്ണമായ സത്യമാണെന്നു....

Monday, May 30, 2016

പെണ്ണ്


കത്തുന്ന കണ്ണുമായി...
തീരാത്ത പകയുമായ് ....

അതെ അവൾ പെണ്ണുതന്നെ......

തീണ്ടാരിപ്പുരയ്ക്കുള്ളിൽ മുഖം മറച്...,.മൂന്ന് നാൾ ഭ്രഷ്ടയായവൾ.....

നോമ്പുനോറ്റു... സർപ്പക്കളത്തിൽ നഗരാജനെ തന്നിലേക്കാവാഹിച്ച കന്യക.......

ഭഗവതിക്ക്  വാളും ചിലമ്പുമെടുക്കാൻ യോഗ്യയായവൾ .....

ഉറഞ്ഞാടിയ ജൽപനങ്ങളിൽ തനിയെ തിരഞ്ഞു നടന്നവൾ...

തറവാടിന്റെ അഭിമാനത്തിനായ് പെണ്ണായവൾ.

എരിഞ്ഞമർന്ന ചിതകളിൽ കത്തിയമർന്നു സുരക്ഷിതത്വത്തെ കയ്യെത്തിപ്പിടിക്കാൻ സ്വയംഒരു രക്ഷകവേഷം...

കാലത്തിന്റെ ഓർമകളെ മനസ്സിലൊരു ചിതകൂട്ടിയെരിച്...പെണ്ണെന്ന പേരിനെ കാലം ക്ഷയിപ്പിച്ച തീണ്ടാരിപ്പുരയിലുപേക്ഷിച്ചു.....
ഭ്രഷ്‌ട്ടും തീണ്ടലുമില്ലാത്ത ലോകത്തേക്ക് ....

ചുട്ടുപൊള്ളുന്ന ചൂടിലും മനസ്സിന്റെ തൊട്ടുകൂടായ്മയെ മഴയിൽ നനച് അമ്പലത്തിന്റെ പടവുകൾ കയറിയത്....
അവൾ പെണ്ണായത്കൊണ്ടുതന്നെ ....

എന്നെ അടച്ചു തളച്ചിട്ട ആചാരങ്ങൾ എനിക്ക് അന്നം തരില്ല.....

എന്നെ പെണ്ണെന്നുവിളിച് അധിക്ഷേപിച്ചവരെനിക് കാവലാക്കില്ല.....

ഏരിഞ്ഞമറ്ന്ന കാവലാളിന്റെ ചിതയിൽ ചവിട്ടി എന്റെ നേരെ കാമം നിറച്ച കണ്ണുമായി വന്ന  സദാചാരം എന്നെ സംരക്ഷിക്കില്ല......

നോമ്പെടുത്തു തന്നിലേക്കവാഹിച്ച നഗദൈവങ്ങളും നാലുനേരം വിളക്ക് വച്ച് പൂജിക്കുന്ന അമ്മഭഗവതിയും എന്നെ സനാഥയാക്കില്ല.....

ഞാനാണ് എന്നിലെ സംരക്ഷണം....
ഞാനാണ് എനിക്ക് അന്ന ദാതാവ്....
ഞാൻ തന്നെയാണെന്റെ രക്ഷക.....

പെണ്ണെ... എന്ന് വിളിച്ചവരോട് ഉറക്കെപ്പറയട്ടെ ..
ഞാൻ പെണ്ണാണ്.....
വിലക്കുകൾ പൊട്ടിച്ചെറിഞ്...
നിന്റെ കാമം കത്തുന്ന കണ്ണിനുനേരെ എന്റെ എന്റെ കൈകളുയർത്തുന്ന... ,നീ എനിക്ക് തീർത്ത അതിർവരമ്പുകളെ ഉഷ്ണച്ചൂടിലും, കത്തുന്നതീയിലും,
ഉയർന്ന ശിരസ്സോടെ അതിജീവിച്ചവൾ.....

വെറും പെണ്ണല്ല....
കാലം പദം വരുത്തി കണ്ണീരിൽ ദുര്ഗായായവൾ.....

സ്നേഹത്തിനു മുന്നിൽ മാത്രം തലകുനിക്കുന്ന... സീത...

സർവംസഹായായവൾ.....

അമ്മ.....

അഗ്നിസാക്ഷി.....

കാലപുരുഷന്റെ നേർപാതി.... .....,

പെണ്ണ്...
ലക്ഷ്മിയും...
രതിയും .....
മായയും.....
കാളിയും ദുര്ഗയും...

പിന്നെയീ ഭൂമിയും...

സൂര്യ....

Sunday, May 29, 2016

ഭ്രാന്തെഴുത്തു

ഉറക്കമില്ലാത്ത രാത്രികളിലെപ്പോളോ ഞാൻ ആ പഴയ എന്നെ തിരഞ്ഞു....
സ്നേഹത്തിന്റെ മഞ്ചാടിമണികൾ കോരുത്തു വച്ച, ഇലഞ്ഞിപ്പൂമാലകൾ കോരുത്ത ആ പഴയ എന്നെ.
ഏതുറക്കത്തിലും സാഹസ്രനാമത്തിന്റെ ഏടുകൾ  തെറ്റാതെ ചൊല്ലുന്ന ... കാർക്കിടക്കപ്പെരുമഴയിൽ  ഉമ്മറകോലായിൽ കത്തിച്ച നിലവിളിക്കിന് മുന്നിലിരുന്നു  രാമചരിതം ചൊല്ലി കിളിപ്പെണ്ണിനോട് കൊഞ്ചുന്ന ,
കാവിൽ വിളക്ക് വച്ച പരദേവതമാരോടു കിന്നാരം പറയുന്ന.,
നാഗത്താന്മാരോട് ചങ്ങാത്തംകൂടുന്ന ..,
ഒരു  വൈകുന്നേരം കിട്ടിയാൽ ഓടിപ്പോയ അമ്പലപ്പുഴ കണ്ണനോട് കഥകൾ പറയുന്ന,
ആ പഴയ എന്നെ!

ഒരുപാട് ഒരുപാട് ദൂരെയാണ് ഞാൻ..!ഒരുപാട്!
എന്നിൽനിന്നും ഒരുപാട് ദൂരെ.!
...
എനിക്ക് അറിയില്ല....
ഒന്നും....
മനസ്സ്  ശൂന്യമാണ്.....
നെഞ്ചുപൊടിയുന്നുണ്ട്......
ഞാനിന്നു ചിരിച്ചു....
ഒരുപാട്.....
ആ പഴയ എന്നിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായ് ,
എന്നെ സ്നേഹിക്കുന്ന ആർക്കൊക്കെയോ വേണ്ടി..,എന്റെ ഉണ്ണിക്കണ്ണനിലേക് മാത്രം ഒതുങ്ങുന്ന യാത്രയിലാണ് ഞാൻ....
എല്ലാം എല്ലാം ആ തിരുമുന്നിൽ സമർപ്പിച്ചതാണ്...എല്ലാം പറഞ്ഞതാണ്....എന്നേക്കാൾ എന്നെ അറിയുന്നതാണ്...
എന്നിട്ടും കണ്ടിലാണ് നടിക്കുന്നെങ്കിൽ.... എന്റെ ഉണ്ണിക്കണ്ണൻ എന്തോ നിശ്ചയിച്ചിട്ടുണ്ടാകണം...
എനിക്കറിയാത്ത എന്തോ.....
ജീവിതത്തിനുമപ്പുറം അങ്ങകലെ ആത്മാവിന്റെ വിഹായസ്സിൽ എനിക്ക് കാണാം എന്റെ അച്ഛനെ...... ആ കണ്ണുനിറഞ്ഞിട്ടുണ്ട് ...അപ്പോളും പറയുന്നുണ്ട് ..... നീ നീയാണ് സൂര്യാ ശരി.....എന്റെ കുട്ടി ആഗ്രഹിച്ചതിൽ തെറ്റില്ല.....
അച്ഛനെയാണ് നീ പുനർജീവിപ്പിക്കാൻ ശ്രമിച്ചത്.....
അതേ അച്ഛനാറിയാം അച്ഛന്റെ സൂര്യൻകുട്ടനെ .......
ക്ഷമിക്കും.....
എന്റെ പരദേവതയ്ക്ക് മുന്നിൽ ആദ്യമായ് ഞാനിന്നലെ പൊട്ടിക്കരഞ്ഞു....
എന്തിനായിരുന്നു....
എന്നെ കാണാതെപോയതിനോ???
എന്നെ അവരൊരിക്കലും കാണില്ല കണ്ടിരുന്നെങ്കിൽ....ഇങ്ങനെ ഒന്നും ആവില്ലരുന്നു....
ഇനി എന്റെ നാവിൽ സാഹസ്രനാമത്തിന്റെ  ഏടുകൾ ഉരുതിരിയില്ല....
ആ പഴയ എന്നിലേക്കിനി ഒരു യാത്രയും വേണ്ട....
ആ ചിന്തകൾക് കടിഞ്ഞാണിട്ട്  എന്നെതേടിയുള്ള ആ യാത്ര ഞാൻ അവസാനിപ്പിക്കുന്നു.....
ഇനി മുന്നോട്ടോ പിന്നോട്ടോ ഇല്ല...
വഴികാട്ടി കൂടെനിർത്താൻ ഞാൻ കെഞ്ചിയ കൈകൾ തട്ടിമാറ്റി കാലത്തിനൊപ്പം ഒഴുകി പദം വരാൻ എന്നെ തനിച്ചാക്കിയ എന്റെ വിശ്വാസത്തിന്റെ രൂപങ്ങളോട് വിടപറഞ്ഞു... തനിയെ....
എന്റെ സ്വപ്നങ്ങളെ വിഹരിക്കാൻ വിട്ട്.. എന്റെ ആത്മാവിനെ സ്വപ്നാടനത്തിനയച്ചു ......എന്റെ  ശരീരത്തെ ഹോമിയ്ക്കാൻ വിട്ട് .... ഞാനും ഈ കാലത്തിന്റെ ഒഴുക്കിലേയ്ക്കിറങ്ങുകയാണ്....
എന്റെ നെറ്റിയിലെ ചന്ദനക്കുറി മായ്ച്ചുകളഞ്ഞ് ....എന്നിലെ എലസ്സുകളെ പൊടിച്ചെറിഞ്....
ഇനിയൊരു യാത്ര....
പിൻവിളികളില്ലാതെ......
എന്നെ കാണാത്ത എന്റെ ദൈവങ്ങളും ഉണ്ണിക്കണ്ണനും ഇല്ലാത്ത മറ്റേതോ ലോകത്തേക്ക്.....
ഭ്രാന്തെഴുത്തു...
സൂര്യ.....

തിരികെ


നിന്റെ  ചിത എനിക്ക് പിന്നിൽ എരിച്.....
ഗംഗയിൽ മുങ്ങി ഒരുപിടി അരിയും പൂവും  ഇട്ട് ഞാൻ മടങ്ങുന്നു...
ഒരിറ്റു കണ്ണീർ പൊടിയില്ല ഇനി...
എരിയുന്ന ചിതയിൽ എന്റെ കണ്ണുനീരാണ് കത്തുന്നത്....
എന്റെ നെഞ്ചിലാണ് ആ ചിത കത്തിയെരിയുന്നത്....
എന്റെ കണ്ണിലെ ചൂടിൽ....
ഒരു മഴയ്ക്കും കെടുത്താനാവാതെ......
നീ പറഞ്ഞുകൂട്ടിയ നുണകൾ നിനക്കുള്ള നെരിപ്പോടാണ്.....
ചോദ്യങ്ങളും ...
ഉത്തരങ്ങളും.....
കുറ്റങ്ങളും.....
കുറവുകളുമില്ലാത്ത എന്റെ ലോകത്തേക്ക് നിന്റെ ചിതയിൽ ചവിട്ടി ഞാൻ യാത്രയാകുന്നു.....
ഒരിറ്റു കണ്ണീർ പോലും പൊഴിക്കാതെ എന്റെ അഗ്നിയിൽ നിന്നെയെരിച്........
പിന്തിരിഞ്ഞ നടക്കുകയാണ് ഞാൻ.....
സൂര്യ......

Sunday, April 10, 2016

പറയാതെ പറയുന്നതും ഒരുസുഖമുള്ള  നോവാണ് ............
നെഞ്ചിനെ കീറിമുറിക്കുന്ന  സുഖമുള്ള നോവ്‌ .............
അറിയാം എന്നെ കാണില്ല എന്ന് ..എങ്കിലും......
പറയാൻ മറന്നതല്ല നീ കേൾക്കാഞ്ഞതാണ് ...........


Monday, April 4, 2016





മലബാറിന്റെ സംഗീതം



എന്നെക്കുറിച്ച് ഞാൻ എഴുതിത്തുടങ്ങിയാൽ ഒരുപക്ഷെ ഞാനെന്ന മുഖം  മൂടി വലിചെറിയെണ്ടിവരും  ..........

കുഞ്ഞു പച്ചപ്പട്ടുപാവാടയിട്റ്റ് കയ്യിൽ  സ്നേഹത്തിന്റെ മഞ്ചാടിമണികൾ നിറച്ച്  നിഷ്കളങ്കമായ ചിരിയോടെ പാറിപ്പറന്നു നടക്കുന്ന ഒരു കുഞ്ഞുപെന്കുട്ടി ..........
അവളിന്ന് വളര്ന്നു സ്വന്തം കാലിൽ  നില്ക്കാൻ പ്രാപ്തയായ്  .........അമ്മയുടെ സ്വപ്നം പോലെ ..........
വെറുതെ വെറുതെ അങ്ങ് ജീവിക്കയാണ് .........അവള്ക്കറിയാം സ്വപ്‌നങ്ങൾ അവള്ക്കുല്ലതല്ല എന്ന് ...........ഇടയ്ക്കൊകെ അവൾ സ്വയം പറയും ചോര തിളയ്ക്കുന്ന ആ പഴയ ചട്ടംബിയിലെക്ക് തിരികെപോകണമെന്നു  പക്ഷെ ഉള്ളിന്റെ  ഉള്ളിലിരുന്നു ആരോ വേണ്ടാന് പറയുന്നു കാരണം മടുത്തിരിക്കുന്നു .........



മലബാറിന്റെ സംഗീതം അവളെ അത്രത്തോളം മാറ്റിയിരുന്നു ...........


അമ്മമ്മ  സീരിയസ്  ആയിട് ഐ സി  യു  വിൽ  കിടക്കുംബോളാണ്  അന്നാദ്യമായ്‌ മലപ്പുറതെയ്ക്ക്  ട്രെയിൻ കയറുന്നത് ........
വാശിയായിരുന്നു  എല്ലാവരോടും ...........എന്നെ തനിചാക്കിയത്തിനു  ഒറ്റപ്പെടുതിയത്തിനും  ,,,,,,ഒക്കേറ്റിനും ............സ്വന്തം കാലിൽ നിന്നുകാണിക്കും എന്നുള്ള വാശി ............

ഒറ്റയ്ക്കായിരുന്നു ആരും ഒന്ന് മിണ്ടാൻ കൂടി വന്നിട്ടില്ല .........
ശരിക്കും ഞാൻ ഒറ്റയ്ക്ക് ആണെന്ന് ദൈവം എനിക്ക് കാണിച്ചുതന്ന ദിവസങ്ങള്..........
അമ്മപോലും വിളിച്ചില്ല എത്തിയോന്നുപോലും  ചോദിച്ചിട്ടില്ല ...........
ഇപ്പോളും ഞാൻ ഒറ്റയ്ക്കാണ് ഒറ്റയ്ക്ക്തന്നെയാണ് പക്ഷെ ഞാനിന്നീ ഒറ്റപ്പെടലിനെ സ്നേഹിക്കുന്നു ..........

ആ മലബാറും അവിടുത്തെ ആളുകളും എന്നെ ഒടയ്ക് ജീവിക്കാൻ പഠിപ്പിച്ചു ........


നസ്രേത്ത് .......

ആ പേരിന്റെ അർഥം എനിക്കറിയില്ല .........
എനിക്ക് ആ പേരിന്റെ അർഥം സ്നേഹം എന്നാണ് അഭയം എന്നാണു ...........

ആരുമില്ലാത്ത ഒരുപാട് ആൾക്കാർ അവര്ക്കൊപ്പം ഞാനും ...........
ഞാൻ പൈസ കൊടുത്തു നില്കുന്നു അവരും
ഒരു ജീവിതകാലം മുഴുവൻ നസ്രെതിലെയ്ക് സർവസംബാധ്യവും എഴുതിവച് കുറെ ജന്മങ്ങൾ .....

ആദ്യമൊക്കെ എനിക്ക് ഭയംമായിരുന്നു  ഇനി ഞാനും അവിടെ തീരുമോ  എന്ന് ...............


പിന്നെ പിന്നെ ഞാൻ സ്വയം മനസിലാക്കി ദൈവം ആയിട്ട് എന്നെ അവിടെ എത്തിച്ചതാണെന്നു ......

ഓരോരോ ദിവസങ്ങളും ഞാൻ തള്ളിനീക്കുകയായിരുന്നു .........
മുന്നില് യാതൊരു പ്രതീക്ഷകളും സ്വപ്നങ്ങളും ഇല്ലാതെ ..........



ഒരുപാട് സ്നേഹിക്കുന്ന കുറെ ആൾക്കാർ ......

ആരുമില്ല  എന്നാ തോന്നൽ ചിലപ്പോളൊക്കെ ഇല്ലണ്ടായതും അതോക്കെക്കൊണ്ടായിരിക്കാം ...........
ഒരുപക്ഷെ എന്റെ അച്ഛൻ ചെയ്ത സുക്രുതമാവാം അല്ലെങ്കിലോരുപക്ഷേ എന്റെ അമ്മയുടെ പ്രാർഥനയാവാം ..എന്തൊക്കെയോ ആണ് എന്നെ അവിടെയെത്തിച്ചത്..............

ആ മലബാരിനെയെനിക്കിഷ്ടമാണ് അവിടുത്തെ കാറ്റിനു പോലും സ്നേഹത്തിന്റെ മണമാണ് ......സ്നേഹത്തിന്റെ നിഷ്കളങ്കതയുടെ .....

ഒറ്റ വാക്കില പറഞ്ഞാൽ മലാബാർ  അതൊരു സ്നേഹസന്ഗീതമാണ് എനിക്കൊരുപാട് മാറ്റങ്ങൾ നല്കിയ നാട് .............
എന്റെ ...,
എക്കാലവും പ്രിയപ്പെട്ട നാട്..................
എന്നെ അറിഞ്ഞ നാട് ......

സ്നേഹത്തിന്റെ രുചിക്കൂട്ടറി ഞ്ഞ നാട് .....അവിടെയെങ്ങും  സമൃദ്ധി യാണ് സമൃദ്ധി മാത്രം ............
അഷ്ടലെക്ഷ്മിമാർ ഐശ്വര്യം ചൊരിയുന്ന തിരുമാന്ധാം കുന്നിലമ്മ .............,അതുമാത്രമാണ് മലബാറിന്റെ സമൃദ്ധി ...................


ഒരികൽ പോകനവസരമുന്ടായ്‌...............
അന്ന് ഞാൻ നെഞ്ചുരുകി പ്രാർത്ഥിച്ചതും  ഇനിയൊരിക്കൽ വരനായാൽ അതെന്റെ പ്രിയപ്പെട്ടവനോടോപ്പമാകനെ എന്നാണ്...........

കൈനോട്ടക്കാരനും പറഞ്ഞു കെഞ്ചി അപേക്ഷിച്ചതൊക്കെ നടക്കുമെന്ന് ...........

ഇന്നലെവരെ ആ ഒരു വിശ്വാസം ഉണ്ടായിരുന്നു ...പക്ഷെ മലബാറിന്റെ അതിര്ത്തി കടന്നതും എന്റെ ഭാഗ്യവും അവിടെ അവസാനിച്ചു ...........എല്ലാം എന്നിൽ മഴയ്യായ് പെയ്ത ആ സ്നേഹസന്ഗീതവും എന്നില്നിന്നകന്നു പോയി .............

കണ്ണീരോടെ നോക്കിനിക്കാനേ  ആകുന്നുള്ളൂ ...എനിക്ക് ................



സ്നേഹമാണ് എവിടെയും സ്നേഹത്തിന്റെ മാസ്മരിക സംഗീതം .........
ഓരോ പുല്ലിനോടും പുല്ചെടിയോടും എനിക്ക് യാത്രചോതിക്കാനുണ്ടായിരുന്നു ...........
കാന് നിറച്ചാണ് ചിലരോടെല്ലാം പറഞ്ഞത് ..........
എന്തിനാണെന്ന് ചോദിച്ചാൽ എനിക്കറിയില്ല അത്രമേൽ സ്നേഹസന്ദ്രമായിരുന്നു ആ നാടും ആ നാടിലെ ജീവിതവും.............


പടിയിറങ്ങുമ്പോൾ എനിക്കറിയാം എന്റെ അക്ഷരങ്ങൾ  ഓർമ്മകൾ ഒരുപാടൊരുപാട് അവിടെ അവശേഷി പ്പച്ചിരുന്നു ഞാൻ ..............
എന്റെ ശബ്ദം ഇപ്പോളും അവിടെ അലയടിക്കുന്നുണ്ടാവം ...ഇപ്പോളും ഇടയ്കെങ്ങിലും എന്നെ ഒര്മിക്കുന്ന ആരൊക്കെയോ ഉണ്ടായിരിക്കാം ...........

നിങ്ങൾ എന്നെ ഓർമ്മിചില്ലെങ്കിലും  ഞാൻ ഓരോ നിമിഷവും ഞാൻ  ഓർമ്മിക്കും  ...........ആ സ്നേഹത്തിന്റെ മാസ്മരിക സംഗീതത്തെ .................

പറയാൻ എനിക്ക് വാക്കുകളില്ല ............
ഒന്നുമാത്രം ..............
നെഞ്ചുനിറയുന്ന നന്ദിയും സ്നേഹവും ഈ ജന്മം മുഴുവൻ ഒര്തുവയ്ക്കാൻ ഒരുപാട് നല്ലതും ചീത്തയും  ആയ ഓർമ്മകൾ സമ്മാനിച്ച മഗ്നുസിനും മലബാറിനും വിട ...........

ഹൃദയത്തോട് ചേർത്ത് വച്ച സൌഹൃദങ്ങൾക്കും  വിട ..........









Friday, March 25, 2016

അകന്നു പോയ കാലത്തിലെവിടെയോ  ഞാനുണ്ട്.......എന്റെ ബാല്യമുണ്ട് ..കളിപറഞ്ഞ,ചിരിച്ച കഥപറഞ്ഞ നിറമുള്ള ഇന്നലെകലുണ്ട് .അവയൊക്കെയും ഇനി തിരികെ വരുമോ എന്നെനിക്കറിയില്ല ...

എന്റെ   മനസ്സ് കിടന്നു പിടയ്ക്ക്യാണ് വല്ലാണ്ട് ..........,,,,എനിക്കറിയില്ല .എന്തിനെന്നു നല്ലതിനാവം ഒരുപക്ഷെ ......അറിയില്ലെനിക്ക് ....
എന്തിനൊക്കെയോ ആണ് അതെനിക്കറിയാം............
ഇടയ്ക്കൊക്കെ ഞാൻ സ്വയം ചോദിക്കാറുണ്ട് ഞാൻ ആരാണെന്നു എനിക്കറിയാത്തതും അതുതന്നെയാണ് ഞാൻ ആരാണ്???
എന്താണ് എന്നിൽ അര്പ്പിതമായ നിയോഗം?
ഇനി ഒരിക്കലും തിരികെ കയരാനാകാത്ത വിധം ധുക്കം എന്നെ വരിയുംബോളും ഞാൻ തകര്ന്നുപോകാതെ നില്ക്കുനത് നാളെ എന്നുള്ള ഒരു പ്രതീക്ഷയുടെ മേലാണ് ...ആ നാളെകൾ ഇന്നെന്നിൽ ഉണ്ട് എന്റെ മുന്നില് ഉണ്ട് ...
എനിക്കറിയാം അതിന്നെന്നില്തന്നെയുണ്ട്.....
ഏതോ ജന്മസുകൃതം ബാകിയാക്കി അകന്ന ഒരുപാടട്മാക്കൾ എന്നോടൊപ്പമുണ്ട് എനിക്കറിയാം അത് ....തക്ര്ന്നുപോകുംബോലും എന്നെ വീഴാതെ പിടിച്ച നിരത്തുന്നത് അതൊക്കെയാണ്‌.ഇന്നി മലബാരിനൊരു സംഗീതം ഉണ്ട്.......
സ്നേഹത്തിന്റെ സംഗീതം,........പറയാൻ മറന്ന പാട്ടിന്റെ താഴുകിയകന്ന ഇന്നലെകളുടെ,,,,,,എന്നിൽ ഉറഞ്ഞുപോയ ഇന്നുകളുടെ...  

Wednesday, March 16, 2016

ആകാശത്തിനപ്പുറം




മിന്നമിനുങ്ങിനോട് പറഞ്ഞാൽ വേഗം നക്ഷത്രങ്ങളോട് പറയുമത്രേ ......നക്ഷത്രങ്ങളത്  ഉണ്ണിക്കണ്ണനോട്‌  പറയുത്രേ .....
എന്നെ വല്ലാതെ നോവിച്ചുപോയി ആ ആഗ്രഹം ..അത്രമേൽ ഞാൻ കൊതിചുപൊയീന്നു എന്റെ അനിയത്തിയോട് പറഞ്ഞപ്പോ ആര്യനാ .. ഈ എളുപ്പവഴി പറഞ്ഞുതന്നത് ....
പറയാണ്ടിരിക്കാനായില്ല  ...അവളോട്  ഞാൻ എല്ലാം പറയാറുണ്ട് ...അവൾ പ്രാർത്ഥിച്ചാൽ ദൈവം പെട്ടന് കേള്കും....അല്ലെങ്കിലും കുഞ്ഞുകുട്ടികലോട്  ദൈവത്തിനു ഇഷ്ടക്കോടുതലാണല്ലോ .....അവളുമായ്  ഞാൻ എന്നും വഴക്കായിരുന്നു ...റിമോട്ടിനു വേണ്ടി ,,,,,മാമൻ കൊണ്ടുവരുന്ന മിട്ടായിക്ക്  വേണ്ടി......വൈകുന്നേരം അമ്മമ്മ ഉണ്ടാകിത്തരുന്ന ആ മധുരപലഹാരത്തിനുവേണ്ടി ....എനിക്ക് വേണ്ടീട്ടല്ല വെറുതെ....എന്നും അവളെ ജയിച്ചിട്ടുള്ളൂ ചെറുപ്പത്തിൽ മിട്ടായിൽ തുടങ്ങി ഇന്ന് ജീവിതത്തിലും......അവള്ക്കെല്ലാം ഉണ്ടായിരുന്നു എല്ലാം ഹൃദയം നിറയെ സ്നേഹിക്കാൻ അച്ഛനും അമ്മയും എല്ലാം എല്ലാം എന്നിട്ടും അവള്കുമുന്നിൽ എന്നുമെനിക്ക് തോല്കേണ്ടി വന്നിട്ടേയുള്ളൂ ...സ്നേഹത്തിനൊപ്പം ദേഷ്യം ഉണ്ടായിരുന്നു ഉള്ളിന്റെയുള്ളിൽ അസൂയയും ...ഇപ്പോളും എനിക്കറിയാം എന്റെ സ്ഥാനത്ത്  അവളാണെങ്കിൽ ഈ സ്വപ്നം ഒരു ദൈവത്തോടും തേടേണ്ടി വരില്ലായിരുന്നു വേഗം അത് നടന്നുകിട്ടുമായിരുന്നു  ..ഒക്കേം എനിക്കറിയാം എങ്കിലും മനസ്സ് നീറിയപ്പോൾ  അവളോട്  പറയാതിരിക്കാനായില്ല ........ഇപ്പൊ മുതിര്ന്നപ്പോ അവള്കെന്നെ അറിയാം തല്ലുകൂടില്ല ഒന്നിനും .....സ്നേഹമാണ് പണ്ട് എന്നെ കാണാണ്ട് ഒളിച്ചുവച്ചതോക്കെയും എനിക്കിന്ന് പകുത്തു നല്കുന്നുണ്ട്.....ആദ്യമായ് സാരിയുടുതത്തിന്റെ കൌതുകം അവൾ പങ്കുവച്ചതെന്നോട് ....ആദ്യമായ് തോന്നിയ പ്രണയവും ആകാംഷയും എന്നോട് ...എനിക്കദ്യമായ് പ്രണയത്തോട് വെറുപ്പ്‌ തോന്നിയതന്ന്നാണ് എന്റെ അനിയത്തി ഇല്ല ...ഞാൻ അനുവദിക്കില്ല ....സ്നേഹത്തോടെ ശ്വാസിച്ചപ്പോൾ എന്റെ കഴുത്തിൽ കയ്യുകൊണ്ടൊരു സ്നേഹക്കുടുക്കിട്റ്റ് നെറ്റിയിലൊരു കള്ള ഉമ്മ തന്നു അവൾ പറഞ്ഞു അമ്മോട് പറയല്ലേ .....മോളിപ്പോ വല്യ കുട്ടിയായി എന്ന്...
തുറിപ്പിച്ചു നോകിയെങ്കിലും അറിയാതെ പൊന്തി വന്ന ചിരിയിൽ അവളോടുള്ള വാത്സല്യവും സ്നേഹവും ഒരുപാടുണ്ടായിരുന്നു ..........
എനിക്ക് കിട്ടതെപോയതോക്കെയും എന്റെ അനിയത്തിക്കേലും കിട്ടട്ടെ....
എല്ലാം നടക്കും ഞാ  നക്ഷത്രത്തെ നോക്കി പ്രാർഥിക്കാറുണ്ട് എന്നും.....ഇനി ഇതും ഞ പറഞ്ഞുനോക്കട്ടെ ...നടക്കും എന്റെ ചേച്ചിക്കുട്ടി വിഷമിക്കണ്ടാ ......

പാവം ....
അവള്ക്കരിയില്ലല്ലോ ..... ഒരു നക്ഷത്രവും മിന്നമിന്നിയും എന്നെ കാണില്ല എന്നുള്ളത് ......



എനിക്കറിയാം മോളെ.....
നിന്റെ കുഞ്ഞിനക്ഷത്രം  കണ്ണുനിറച്ചു കേൾക്കും  നിന്നോട് ആവില്ലന്നു പറയേണ്ടിവരുമല്ലോ എന്നാ ദുഃഖത്തിൽ ..........
നിനക്മുന്നിൽ തോറ്റു തന്നു തുടങ്ങിയതാണ്‌ .......
ഇനിയെന്നും ..അങ്ങിനെതന്നെയാ ...........
എന്റെയാ  കുഞ്ഞുസ്വപ്നം കുഞ്ഞിരഹസ്യം എനിക്കും നിനക്കും നിന്റെ നക്ഷത്രക്കുഞ്ഞുങ്ങൾക്കുമിടയിൽ  ഒതുങ്ങട്ടെ ..
പറയാതെ എന്നെയറിയുന്ന ഒരു കുഞ്ഞുനക്ഷത്രം വരും...ആ നാളേയ്ക്കായ് കാത്തിരിക്കയാണ് ഞാൻ ............
മോഹങ്ങളെയും സ്വപ്നങ്ങളെയും എന്റെ അരക്ഷിതത്വതിലോളിപ്പിച് ........കാതിരിക്യാണ് ഞാൻ ............

Thursday, March 10, 2016

ഒരു ഒരു  സ്ത്രീ  എന്ന നിലയിൽ  ഞാൻ പലപ്പോഴും  ഭയക്കുന്നു തുറന്നെഴുത്തുകളെ ......

ആദ്യമായൊരു പെണ്ണായ സന്തോഷം ...എന്നിൽ നിറഞ്ഞൊഴുകിയ എന്റെ സ്നേഹസന്ഗീതം ...
ഇതൊക്കെ ഞാനെന്ന സ്ത്രീയിൽ മാറ്റങ്ങൾ വരുത്തിയ കാരണങ്ങളാണ് ...ചിലപ്പോഴൊക്കെ തോന്നാറുണ്ട് ഒരു പുരുഷനായ് ജനിച്ചാൽ മതിയായിരുന്നു എന്ന് ....ഈ എഴു
തുകളൊക്കെയും എന്റെ മനസ്സിന്റെ ജല്പനങ്ങലാണ് ...പറയാൻ ഭയക്കുന്ന പറയാൻ മറക്കുന്ന എന്തൊക്കെയോ....
അതിജീവനതിന്റെയീക്കാലത്ത് ...പെണ്ണിനും മണ്ണിനും വേണ്ടി മരിക്കുന്ന ഈ കാലത്ത് പൊരുതി ജയിക്കാൻ വലിയ ബുദ്ധിമുട്ടാണ് ... ആവും പോരുതാനാകും ....തയ്യാറുമാണ് ..എങ്കിലും ഇടയ്കെപ്പോളൊക്കെയോ  തളര്ന്നു പോകുന്നു ...
തന്റേടിയും  നിഷേധിയും ആയ  പെണ്ണ് ..ഇടയ്ക്ക് ചിലർക്കെങ്കിലും  അങ്ങനെതോന്നം ...അങ്ങനെ തോന്നിയവരോട് എനിക്ക് പറയാനുള്ളത് നിങ്ങൾ തന്നെയാണ് എന്നെ തന്റെടിയാക്കിയത് ....
അതെനിക് സ്വയം സുരക്ഷിതയാവനുള്ള മൂടുപടമാണെന്ന് തിരിച്ചറിഞ്ഞവർ വളരെ കുറച്ച മാത്രം ....അവര്ക്കെന്നെയരിയാം ......ഒരു പെണ്ണ് അവൾ തനിച്ചാണെന്ന് കണ്ടാൽ പിന്നെ അവലെയെന്തും പറയാം ..ആരും ചോദിയ്ക്കാൻ വരില്ല എന്നോരുരപ്പുണ്ടായാൽ എന്തും കാണിക്കാം .....എഴുതിപ്പോയതാണ് ഞാൻ...ഇന്നത്തെ ലോകതോടുള്ളത് എനിക്ക് പുച്ഛമാണ് ...ദേഷ്യമാണ് ...
മാതാ പിതാ  ഗുരു ദൈവം എന്ന് പഠിപ്പിച്ച പുരാണങ്ങൾ പോലും സ്ത്രീയെ അബലയായ്  ചിത്രീകരിക്കുന്നു . ,,ഞാനൊരു ഫെമിനിസ്റ്റ് അല്ല ....യാതൊന്നുമല്ല ..സ്വന്തം നിലയിൽ  ജീവിക്കുന്ന വെറുമൊരു സാധാരണ പെണ്ണ് ,....
ഒറ്റയ്കൊരുപാടു യാത്രകൾ ചെയ്യേണ്ടി വരുന്ന ഒരു സാധാരണക്കാരി....എന്നോടൊപ്പം എനിക്ക് കൂട്ടായ്  സമൂഹം തെറ്റെന്നു ചൂണ്ടിക്കടുന്ന ഈ തന്റേടം മാത്രമേ ഉള്ളു ... ഒരുപക്ഷെ അതില്ലതെയയാൽ ഞാൻ ഞാനല്ലതയെക്കാം .....
എനികിതെഴുതുമ്പോൾ വെറുപ്പാണ് ഈ സമൂഹത്തോട് .
എന്നെ തനിച്ചക്കിയ എന്റെ ഈ ലോകത്തോട്‌ ..........
സമൂഹം എന്നും എല്ലാവരെയും വെട്ടയാടുകയെ ഉള്ളു ലോകം അങ്ങിനെയാണ് എന്നും ...
എന്റെ പരിമിതികളിൽ ഞാൻ സ്വയം കരുത്താർജിക്കാൻ  ശ്രമിക്കുമ്പോളും  ലോകം തന്റെടി എന്ന് വിളിച്ചെന്നെ തളർത്തുന്നു ......
ആരെയും വേദനിപ്പിക്കനിഷ്ടമില്ലാത്ത ഒരു മനസ്സും മനസ്സില് നിറയെ സ്നേഹവും കരുണയുമൊക്കെ   നിറച്ചു വച്ച ഒരു അച്ഛൻ അത് മാത്രമാണ് ഇന്ന് ഈ ഒറ്റപ്പെടലുകളിലും എനിക്ക് താങ്ങകുന്നത് .......
ഒരു സ്ത്രീ ആയിപ്പോയതാണ് എന്നുമെന്റെ ദുഖവും  അതിനൊപ്പം എന്റെ കരുത്തും ........
നെറ്റിയിലെ സീമന്തത്തിൽ അവളെന്നും സുരക്ഷിതയായിരിക്കും ........ഇടയ്ക്കൊകെ ഈ അരക്ഷിതത്വത്തിൽ നിന്നും മോചനം നേടാൻ ഞാന് ചിന്തിക്കാറുണ്ട് ഒരു താലിച്ചരടിന്റെ  സുരക്ഷിതത്വത്തിൽ ഒളിക്കുവാൻ എല്ലാ ദുഖങ്ങളെയും ഒരാളിൽ ഇറക്കിവയ്ക്കുവാൻ .......
എഴുതുകളിടയ്ക്കൊകെ പൈങ്കിളി ആയി പോകാറുണ്ട് ........


Wednesday, March 2, 2016



വെളള്യാഴ്ച മുടിയഴിച്ചു നിരത്തിയിട്ട് കാവിന്റ്റെ അരികില് പോയ് നിന്നതിന് അമ്മേടെ കയ്യീന്ന് വേണ്ടുവൊളം വഴക്കുകിട്ടീ സൂര്യന് ...
തിരിഞ്ഞുനിന്ന് കൊക്രി കാട്ടി തീരെ അനുസരണയില്ലാതെ ഈറനൊലിച്ചു നിന്നമുടിയിഴകളെ കെട്ടിയൊതുക്കി വീണ്ടും സ്വപ്നാടനത്തിലേക്ക് കടക്കവേ വീണ്ടും അമ്മയുടെ ശകാരം ..
നിയ്യ് അകത്തേയ്ക്ക് കേറുന്നുണ്ടോ വരുത്തുപോക്കുളളതാ ..!!!
ഹൊ ഒന്നും മിണ്ടാതെ വീണ്ടും അകത്തുകയറി സീരിയലുകൾ തകർക്കുന്നുണ്ടായിരുന്നു...
അപ്പോളേക്കുംചിന്തയിൽ യക്ഷിയും ഗന്ധർവ്വനും സ്ഥാനം പിടിച്ചിരുന്നു...
പണ്ടൊക്കെ സന്ധ്യമയങ്ങുമ്പോൾ മുത്തശ്ശിയുടെ അരികിലിരിക്കും കഥകേൾക്കാൻ...പിന്നെ അച്ഛനും കൂടും...പറഞ്ഞുതന്ന കഥകളിലൊക്കെയും വിശ്വാസത്തിനു മുകളിൽ കെട്ടിയ അന്ധവിശ്വാസത്തിൻറെ  ചരടുകളുണ്ടായിരുന്നൂ...
ഉത്സവനാളിലൊരു രാത്രിയിലച്ഛനു നേരെ കുതിച്ചുവന്ന തീനാളവും വിശ്വസിക്കാനിന്നുമായിട്ടില്ല സൂര്യന് അതൊന്നും...
രാത്രിയിൽ മുത്തച്ഛനെ വീട്ടിലെത്തിക്കുന്ന കറുത്തനിറമുളള ചുവന്ന കണ്ണും ചോരയൊലിക്കുന്ന നാവുമുളള പട്ടി പേയാണത്രേ....
പേയെന്നാൽ അസുഖമല്ല ക്ഷേത്രത്തിൽ വച്ചുപൂജിക്കുന്ന ഒരു മൂർത്തി.....
അതില് സത്യമില്ലാണ്ടില്ലാട്ടോ...
ഒരിക്കല് സൂര്യനും അതു കണ്ട്പേടിച്ചിട്ടുണ്ട്...മുത്തശ്ശന്റ്റെ കയ്യീന്ന് ബിസ്കറ്റ് വാങ്ങും വരെ മുറ്റത്തുണ്ടായിരുന്നു ചോരക്കണ്ണുമായ് ഒരു സത്വം ...കണ്ണൊന്നുവെട്ടിയപ്പോ പിന്നെ ആളെക്കാണാനില്ല...പനിച്ച് കിടന്നത് ഇപ്പോഴും ഓർക്കുന്നു...
കുഞ്ഞിനെ പേടിപ്പിക്കാനാണേൽ ഇനിയെനിക്ക് അകമ്പടി വേണ്ടാന്നുളള മുത്തശ്ശന്റ്റെ ഗാംഭീര്യമുളള ശബ്ദം ഇന്നും ചെവിയിൽ മുഴങ്ങുന്നു...
അമ്മ ഉറങ്ങി...സമയമേതാണ്ട് 11:30
അറിയാതെ ഭയത്തിന്റ്റെ ഒരു കൊളളിയാനിടനെന്ചിലൂടെ പാഞ്ഞു.
കണ്ണുകൾ അറിയാതെ ഉമ്മറത്തേക്ക് പാഞ്ഞു ആ കറുത്ത പട്ടി നാവുനീട്ടി ഇരിക്കുന്നുവോ ചോരക്കണ്ണും തുറിപ്പിച്ച്????
അനുഭവങ്ങളോർമ്മകളാവുമ്പോൾ ഭയത്തിന്റ്റെ തീവ്രതയിലും ഞാനറിഞ്ഞൂ ഞാനെന്ന സത്യം മാത്രമേ ഇപ്പോളുളളൂ...എന്നിലീ കഥകൾ ചൊല്ലിത്തന്ന യാതൊന്നും തന്നെയിന്നീ ഭൂമിയിലില്ല എന്ന്...
പിന്നെ ആഗ്രഹിച്ചു യക്ഷിയായോ ഗന്ധർവ്വനായോ ഒക്കെ മരിച്ചവർക്ക് പുനർജ്ജനിക്കാനായെങ്കിലെന്ന്...എന്നിൽ പറഞ്ഞു പകുതിയാക്കിയ കഥകൾ മുഴുമിപ്പിക്കുവാൻ......
യക്ഷിയമ്മയുടെ മാവുതാങ്ങിയമ്മൂമ്മയുടെ.., യോഗീശ്വരന്റ്റെ

നിരഞ്ജന

ബിന്ദിപ്പൂക്കൾ. അവൾ എന്നും  ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു. കില് കിലേച്ച...