Showing posts with label കഥകളിൽ നിന്നും. Show all posts
Showing posts with label കഥകളിൽ നിന്നും. Show all posts

Thursday, February 18, 2016

insane.....



insane.....;) ;)




"സന്തോഷമുളളിടത്തേ ദൈവമുളളൂ.."

എന്തിനെയും ചിരിച്ചു കൊണ്ട് നേരിടൂ കൂട്ടുകാരേ. ..

ദൈവം നമ്മോടൊപ്പമുണ്ട്...

ചില ദുർഘടഘട്ടങ്ങളിൽ എന്നെ ഒന്നിനും കൊളളില്ല എന്ന തോന്നൽ നിങ്ങൾക്കുണ്ടായിട്ടുണ്ടോ.???

സ്വയം വേദനിച്ചിട്ടുണ്ടോ.?? അങ്ങനെയെങ്കിൽ

ആത്മവിശ്വാസം കുറഞ്ഞവർക്കായ് ഒരു ചെറിയ വിദ്യ പറയാം....

ഒരു ദിവസത്തിൽ ധ്യാനിക്കാനായ് തിരഞ്ഞെടുക്കുന്ന സമയത്തിൽ നിന്നും ഒരു നിമിഷം മാറ്റിവക്കുക., ആ ഒരു നിമിഷം ഒരു നിമിഷം മാത്രം "സ്വയം ദൈവമെന്ന് സങ്കൽപ്പിക്കുക."

ഞാൻ എല്ലാത്തിന്റ്റെയും നിയന്ത്രാതാവാണെന്നു സങ്കൽപ്പിക്കുക...സർവ്വവും നമ്മുടെ സൃഷ്ടിയെന്നു കരുതുക.ഒന്നിനോടും വകതിരിവോ പക്ഷപാതമോ കൂടാതെ സർവ്വതിനെയും ഒരേ കണ്ണിലുടെ ശാന്തനായ് നല്ല മനസ്സോടെ വീക്ഷിക്കുക...മനസ്സിൽ ആ ഒരു നിമിഷം വിദ്വേഷമോ .,അസൂയയോ കുശുമ്പോ, ദുഖമോ ഒന്നുമുണ്ടാകാൻ പാടില്ല. .ഇനിയിപ്പോ ഒരു നിമിഷം ഞാൻ ദൈവമല്ലേ അവനെ/അവളെ ഭസ്മമാക്കിക്കളഞ്ഞാലോ എന്നൊന്നും ചിന്തിച്ചു കളഞ്ഞേക്കരുതേ ....അങ്ങനെയെങ്കിൽ ആത്മവിശ്വാസത്തിനു പകരം അക്രമവാസനയാകും കൂടുക....
അങ്ങനെ ദുഷ്ചിന്തകളൊഴിവാക്കി പുന്ചിരിക്കുന്ന മുഖത്തോടെ ദിവസത്തിൽ ഒരു നിമിഷം സ്വയം ദൈവമായ് മാറൂ കൂട്ടുകാരേ. .നാം.അറിയാതെ നമ്മിൽ ആത്മവിശ്വാസം കൂടും...എന്തിനെയും ബോൾഡായ് നേരിടാനുളള കഴിവ് നമുക്ക് ലഭിയ്ക്കും...എല്ലാവരും ഒന്നു പരീക്ഷിചു നോക്കൂ..ദിവസത്തിൽ ഒരു നിമിഷം മാത്രം മതീട്ടോ..ഇല്ലെങ്കിലൊരുപക്ഷേ സ്വയം സൂപ്പർ മാനോ ബ്ലാക്ക് മാനോ ഒക്കെ ആകൻ തോന്നിയാലോ..
.
ഇനിനമുക്കും ഒരു കൊച്ചു ദൈവമാകാന്നേ....

Sunday, February 7, 2016

അനു









അനു 

അമ്മ എപ്പോളും പറയും യോഗല്ലാത്ത കുട്ട്യായ്പ്പോയീലോ അനൂ നീയെന്ന്... 

പണ്ടൊന്നുമറിയില്ലാരുന്നു എന്താ ഈ യോഗം എന്ന വാക്കിലമ്മ ഉദ്ദേശിയ്ക്കണേന്ന്...
ഇപ്പോ അനൂന് നന്നായറിയാം എന്താ അതെന്ന്.... യോഗം വേണം.... 
മനസ്സു തുറന്നു ചിരിക്കാനും സ്നേഹിക്കാനും സ്നേഹമനുഭവിക്കാനുമൊക്കെ....
സ്നേഹം സന്തോഷം അതൊക്കെയൊരു ഭാഗ്യാണു.... എല്ലാവ൪ക്കും കിട്ടില്ല അതൊന്നും.... 
അനൂനു ചിരിവരുന്നുണ്ട് ഇപ്പോ അതൊക്കെയോ൪ക്കുമ്പോ.... 
സ്വന്തമെന്നു പറഞ്ഞ് വല്ലാണ്ട് കൊതിപ്പിക്കും ഒടുവിൽ മനസ്സുപൊരുത്തപ്പെട്ടുവരുമ്പോള്ൽ വീണ്ടും ഒന്നുമല്ലാണ്ടാകും.... .
അതു പണ്ടേ അങ്ങന്യാ.... 
അനൂനറിയാം....
അതൊന്നുമല്ലാ ഇപ്പോ രസം... മരിക്കാന്ന് വച്ചാ അതിനുപോലും വേണ്ടാ അനൂനെ.... 
അവള്ക്ക് ചിരിവന്നു.... 
ഇനിം കേക്കാം ഓരോ തവണയും ഭാഗ്യല്ലാത്ത കുട്ടയ്േ നീയ് എന്ന്.... 
ഇല്ലാത്തേതിപ്പോ ഉണ്ടാക്കാൻ പറ്റില്ലാലോ.... അമ്മ പറയട്ടേ ....

Wednesday, January 27, 2016




ഞാൻ ............


ഭൂമിയിലെകടങ്ങളൊക്കെ വീട്ടി അങ്ങകലേക്കുയാത്രയാകുമ്പോള് കൂട്ടിക്കൊണ്ടുപോകാ൯ നമുക്ക് മുന്നേ യാത്രയായവ൪ വരുമത്രേ....
സത്യാണ്.... അമ്മ പറഞ്ഞു...
അമ്മമ്മയെ കൂട്ടിപ്പോവാ൯ അച്ഛനും അമ്മാവനും അച്ഛച്ഛനുമൊക്കെ വന്നിരുന്നെന്ന്....

എന്നെയും കൂട്ടനവ൪ വരുമായിരിക്കും...
കൊതിയാവുന്നു സത്യായും കൊതിയാവുന്നു.... എല്ലാവരൊടുമൊപ്പം പോകുവാ൯....
എന്റ്റെതായ ആരുമില്ലാത്ത ഈ ലോകത്തിനി ഇങ്ങനെ..

കാർഷിക ബിൽ 2020

ഒരു ബോധവുമില്ലാത്ത ഭരണകൂടം. കോവിഡ് നിക്കുകൾ വർധിക്കുമ്പോൾ ന്യൂനപക്ഷത്തെ കൊലയ്ക്ക് കൊടുക്കുന്ന ഭരണകൂടം. ഇന്ത്യയിലെ കർഷകരെ വിറ്റു കാശാക്കുന്ന ...