മുന്പെന്നോ എന്നിൽ നിന്നകന്നുപോയ ഒരുപടെന്തോകെയോ ചേർത്തുകൂട്ടിയതാണ് ..... ഇതിൽ ഞാനുണ്ട് ...എന്റെ ഇന്നലെകളും ഇന്നുകളുമുണ്ട്...... ചെർത്തുവയ്ക്കാൻ മറന്നതും അകന്നുപോയതും .... മഴയും മഞ്ഞും ഒരു മഞ്ഞുതുള്ളിയെ പ്രണയിച്ച മന്ദാരവും ...... അങ്ങനെ അങ്ങനെ ......
Sunday, May 24, 2020
ഒരു പൂവിന്റെ കഥ:നാവികന്റെയും
മോദിയുടെ ഇന്ത്യ :കൊറോണക്കാലത്തിൽ
നിങ്ങളായി സംസാരിക്കുന്ന മനുഷ്യർ
ഇന്ത്യയുടെ രാജീവിന്റെ മകൻ
മഴയോർമ്മകളിൽ വിക്ടർ ജോർജ്
നമ്മുടെ മക്കൾ ഉത്രയാണോ??
Thursday, October 26, 2017
എന്റെ ഒരു ദിവസം
അന്ധകാരത്തിനെ പ്രാപിക്കേണ്ടി വരുന്നവന്റെ തിരിച്ചറിവുകളിൽ നിരാശ അന്തസത്തയില്ലാതെ മരിച്ചൊടുങ്ങുമ്പോൾ പ്രതീക്ഷ അങ്ങ് മാറി നിന്ന് കണ്ണടയ്ക്കും .നിരാശയ്ക്കും പ്രതീക്ഷയ്‌ക്കും നടുവിൽ ആഗ്രഹം എന്ന മൂന്നക്ഷരമാവനേ ഭരിക്കും ..അവൻ ഭിക്ഷക്കാരനാകും ..അവൻ മഴയെയും മഞ്ഞിനേയും പ്രണയിക്കും ,,,
ഒരു പുൽനാമ്പിനോട് പോലും കഥ പറയും,ചിരിക്കും ഉറക്കെ,നിലവിളിക്കും അത്യുച്ചത്തിൽ ,മണ്ണിൽ കിടന്നു മഴ നനയും പൂർണ്ണമായും,,
തികച്ചും വ്യത്യസ്തമാണ് ,തനിച്ചാവലുകളിൽ സ്വർഗ്ഗം തേടുന്നവന്റെ ലോകം,
വലിയ ട്യൂബ് ലൈറ്റുകളും ഒരു ബോർഡും വലിയ രണ്ടു ടേബിളുകളും മുൻപിലൊരു ലാപ്ടോപ്പും കുറച്ചു ഫയലുകളും നിറഞ്ഞ ഈ ലോകത്തു ഈ ഒറ്റമുറി ക്യാബിനിൽ എന്നെ അടച്ചുതളച്ചിടുന്ന ഇറുകിയ അന്ധകാരമുണ്ട് ,, എന്റെ സുഗന്ധ ദ്രവ്യങ്ങളുടെയും,ഇടയ്ക്കെപ്പോളെങ്കിലും കടന്നു വരുന്ന കുട്ടികളുടെയും വിയർപ്പിന്റെയോ മറ്റെന്തൊക്കെയോ സുഗന്ധ ദ്രവ്യങ്ങളുടെയോ മണങ്ങൾ, ചില ഒച്ചപ്പാടുകൾ,ചില ഓർഡറുകൾ,ചില അനുരഞ്ചനങ്ങൾ,ഇടയ്ക്കു എന്നെ തീരെ അനുസരിക്കാതെ എന്നെ കടന്നുപോയ പ്രിയപ്പെട്ട സഹജോലിക്കാരന്റെ പ്രാക്കുകൾ , അക്ഷരങ്ങൾ എന്നിൽ വേലിയേറ്റം സൃഷ്ടിക്കുമ്പോൾ ഞാൻ എന്നിൽ എന്നെ തിരയുന്ന ചില അതിവൈകാരിക നിമിഷങ്ങൾ ,,,ഇത്രയുമൊക്കെ ചേർന്നാൽ തികച്ചും സാധാരണമായ എന്റെ ഒരു ദിവസം ..
Thursday, October 19, 2017
ഭുവാ കി മീട്ടു
Tuesday, October 10, 2017
തൊടാതെ തൊട്ടുകിടക്ക് .., പിന്നലാഴിയാത്ത ചുരുൾമുടിപോലെന്റെ നെഞ്ചോട് ചേർന്നു കിടക്ക്.., കിഴക്ക് സൂര്യനുണരുമ്പോൾ മുളപൊട്ടി നീ എത്തിനോക്ക്.., ചുവന്നു തുടുത്ത നിന്റെ പ്രണയത്തിൽ ആണ്ടുകിടക്കുന്ന കാണിക്കൊന്നപ്പൂക്കളിൽ വിഷുവോർമ്മ വിരുന്നെത്തും മുൻപ് പിന്നിലേക്ക്.. , പിന്നെയൊരാമ്പൽപ്പൂവായ് നീ മുൻപോട്ട്..,
തിരയൊഴിക്കാം, സ്ഥിരം ശീൽക്കാരങ്ങൾ കാതോർക്ക്.., നീണ്ടിടത്തൂർന്ന ഒലിവ് മരങ്ങളുടെ ഇണചേരലുകൾ..,
തൊടാതെ തൊട്ട് നടക്കു,നെഞ്ചോട് ചേർന്നു നടക്ക് ,
ഉരുൾപൊട്ടിയ നിന്റെ തേങ്ങലടക്ക്,,
ചുരുണ്ടുടയാതെ നീണ്ട് നടക്ക്..
തൊടാതെ തൊട്ടു നടക്ക്
മുലക്കണ്ണുമായ് സ്നേഹമിറ്റിച് കാത്തിരിക്കുന്ന ജാതിമരങ്ങളിൽ ചുമന്ന് തൂങ്ങുന്ന സ്നേഹങ്ങളെ തേടിനടക്ക്
തൊടാതെ തൊട്ടു നടക്ക്
തീവ്രതയെ പകർത്തുമ്പോളതു കണ്ണ് നിറയ്ക്കും വിധം ശോകമൂകമാകുമത്രേ..
മഞ്ഞുപൊഴിക്കുന്ന മലനിരകളെക്കുറിച്ചെഴുതാൻ തുടങ്ങിയാൽ അത് പ്രണയത്തിനും വിരഹത്തിനുമപ്പുറം പ്രകൃതിയിലേക്ക് പിച്ചവയ്ക്കുന്നതായ് തോന്നുമെങ്കിലും അവിടെയുമുണ്ടാകും വഴിക്കണ്ണുമായി കാത്തിരിക്കുന്ന ഒരു ജീവന്റെ വിരഹം,,പിന്നെ അതിനു പിന്നിലെ പ്രണയം..
അതിനു പിന്നിലെ മോഹം,,
അതിനുമൊക്കെ പിന്നിലെ സ്വപ്നം .,
ഒന്നിൽ നിന്നൊന്നിലേക്ക് രൂപമാറ്റം ചെയ്യപ്പെടുമ്പോളും വിരഹവും പ്രണയവും സ്വപ്നവും കെട്ടുപിണഞ്ഞുകിടക്കും,,,
അലിഖാൻ ഗസലുകൾ പോലെ മഴനൂലുകൾ ഉണർത്തി മഞ്ഞിനെപ്പെയ്യിച്ചു...,,,
Thursday, August 24, 2017
പൂർണ്ണത
കാർഷിക ബിൽ 2020
ഒരു ബോധവുമില്ലാത്ത ഭരണകൂടം. കോവിഡ് നിക്കുകൾ വർധിക്കുമ്പോൾ ന്യൂനപക്ഷത്തെ കൊലയ്ക്ക് കൊടുക്കുന്ന ഭരണകൂടം. ഇന്ത്യയിലെ കർഷകരെ വിറ്റു കാശാക്കുന്ന ...
-
ഒരു ബോധവുമില്ലാത്ത ഭരണകൂടം. കോവിഡ് നിക്കുകൾ വർധിക്കുമ്പോൾ ന്യൂനപക്ഷത്തെ കൊലയ്ക്ക് കൊടുക്കുന്ന ഭരണകൂടം. ഇന്ത്യയിലെ കർഷകരെ വിറ്റു കാശാക്കുന്ന ...
-
അപ്പേ... ചിരിക്ക് അപ്പേ ചിരിക്കാൻ.... ദേ ഈന്നു.. ഓ എടാ പപ്പേ.... കൊഞ്ചിക്കിനുങ്ങിയുള്ള ഈ ശബ്ദം കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നുണർന്നത്.......

