Friday, June 24, 2016

നോവ്

ഒരുപക്ഷെ ജീവനേക്കാൾ ...
ഒരുപക്ഷെ  സത്യത്തെക്കാൾ...,
വിങ്ങുന്ന നോവ്.....
ഒരു പെണ്ണായിപ്പിറന്നിട്ടും ....ആണായി ജീവിക്കേണ്ടി വരുന്നു..സ്വയം തീർത്ത സുരക്ഷിതത്വത്തിൽ ഇടയ്ക്കൊക്കെ വെറും വെറും പുൽനാമ്പിനെക്കാൾ ചെറുതായിപ്പോകുന്നു......
എനിക്ക് ഭയമാണ്...
ഈ ലോകത്തെ..
.എനിക്കുചുറ്റുമുള്ള എല്ലാത്തിനെയും .......
ചിലപ്പോളൊക്കെ എന്നെത്തന്നെ എനിക്ക് ഭയമാണ്.....

അമ്മ ചിലപ്പോളൊക്കെ സത്യമാകും ചിലപ്പോൾ വിശ്വസിക്കാനാവാത്ത മറ്റെന്തൊക്കെയോ....
.എനിക്ക് ഭയമാണ്....

ബാല്യം കൗമാരത്തിലേക്കും യൗവനത്തിലേയ്കും വാര്ധക്യത്തിലേക്കും വഴിമാറുമ്പോൾ എന്റെ വേഷപ്പ്കർച്ചകൾ എനിക്ക് തന്നെ തിരിച്ചറിയാനോ ഉൾകൊള്ളുവാനോ ആകുന്നില്ല....സ്വയം തിരിച്ചറിഞ്ഞു ഉൾക്കൊള്ളാൻ ശ്രമിക്കുമ്പോഴും ഞാൻ തനിച്ചാണെന്നുള്ള ചിന്തകൾ എന്റെ ജീവനെ പിന്നിലേക്ക് വലിക്കുന്നുണ്ട്...

ജീവിതം പ്രതീക്ഷകൾക്കുള്ളതാണ്...
പ്രതീക്ഷ നഷ്ടമാകുന്ന നിമിഷം ജീവനും ജീവിതത്തിനും അര്ഥമില്ലാതെയാകും....

ഉൾക്കൊള്ളാൻ തയ്യാറാണ്..പക്ഷെ ജീവിതം എനിക്ക് മുന്നിൽ കൊഞ്ഞനം കുത്തി കാണിക്കുമ്പോൾ നിസ്സഹായയായി നോക്കി നിൽക്കാനേ ആകുന്നുള്ളൂ....

അല്ലെങ്കിൽ ഒരുപക്ഷെ എന്നിലുമാധികമായ് എന്നെ തിരിച്ചറിയാൻ അമാനുഷിക ശക്തിയുള്ള ആരെങ്കിലും വരേണ്ടിവരും.......

നിസ്സഹായത അല്ല....
ഒരുതരം മരവിപ്പാണ്...

സ്വപനം കാണാൻ ഭയക്കുന്ന...
നെഞ്ചുകീറിമുറിയുമ്പോളും ചിരിക്കേണ്ടിവരുന്ന ഒരുതരം  ആത്മാഹൂതി.......

ആർക്കൊക്കെയോ വേണ്ടി സ്വയം സമർപ്പിചു എന്നിട്ടും വെറും ഒരൂപരീക്ഷണവസ്തുവായ്, ജീവിതത്തെ യാതൊരു വികാരവും ഇല്ലാതെ നോക്കിക്കാണുന്ന വിവർണനാതീതമായ എന്തോ ഒന്ന്....

വാക്കുകൾ വാളുകളാകുന്നു അതെന്നെ കീറിമുറിക്കുന്നുട്... ഇറ്റുവീഴുന്നരക്തതുള്ളികൾ തിളങ്ങുന്നുണ്ട് ...
എന്റെ ചോരയുടെ തിളക്കം..... വിളിച്ചുപറയുന്നുണ്ട്....,
അതെന്നോട് ....
അനാഥത്വം നെഞ്ചുകീറിമുറിക്കുന്ന നോവാണെന്......

ജീവിതത്തിന് അര്ഥമില്ലാതാക്കുന്ന തീഷ്ണമായ സത്യമാണെന്നു....

Monday, May 30, 2016

പെണ്ണ്


കത്തുന്ന കണ്ണുമായി...
തീരാത്ത പകയുമായ് ....

അതെ അവൾ പെണ്ണുതന്നെ......

തീണ്ടാരിപ്പുരയ്ക്കുള്ളിൽ മുഖം മറച്...,.മൂന്ന് നാൾ ഭ്രഷ്ടയായവൾ.....

നോമ്പുനോറ്റു... സർപ്പക്കളത്തിൽ നഗരാജനെ തന്നിലേക്കാവാഹിച്ച കന്യക.......

ഭഗവതിക്ക്  വാളും ചിലമ്പുമെടുക്കാൻ യോഗ്യയായവൾ .....

ഉറഞ്ഞാടിയ ജൽപനങ്ങളിൽ തനിയെ തിരഞ്ഞു നടന്നവൾ...

തറവാടിന്റെ അഭിമാനത്തിനായ് പെണ്ണായവൾ.

എരിഞ്ഞമർന്ന ചിതകളിൽ കത്തിയമർന്നു സുരക്ഷിതത്വത്തെ കയ്യെത്തിപ്പിടിക്കാൻ സ്വയംഒരു രക്ഷകവേഷം...

കാലത്തിന്റെ ഓർമകളെ മനസ്സിലൊരു ചിതകൂട്ടിയെരിച്...പെണ്ണെന്ന പേരിനെ കാലം ക്ഷയിപ്പിച്ച തീണ്ടാരിപ്പുരയിലുപേക്ഷിച്ചു.....
ഭ്രഷ്‌ട്ടും തീണ്ടലുമില്ലാത്ത ലോകത്തേക്ക് ....

ചുട്ടുപൊള്ളുന്ന ചൂടിലും മനസ്സിന്റെ തൊട്ടുകൂടായ്മയെ മഴയിൽ നനച് അമ്പലത്തിന്റെ പടവുകൾ കയറിയത്....
അവൾ പെണ്ണായത്കൊണ്ടുതന്നെ ....

എന്നെ അടച്ചു തളച്ചിട്ട ആചാരങ്ങൾ എനിക്ക് അന്നം തരില്ല.....

എന്നെ പെണ്ണെന്നുവിളിച് അധിക്ഷേപിച്ചവരെനിക് കാവലാക്കില്ല.....

ഏരിഞ്ഞമറ്ന്ന കാവലാളിന്റെ ചിതയിൽ ചവിട്ടി എന്റെ നേരെ കാമം നിറച്ച കണ്ണുമായി വന്ന  സദാചാരം എന്നെ സംരക്ഷിക്കില്ല......

നോമ്പെടുത്തു തന്നിലേക്കവാഹിച്ച നഗദൈവങ്ങളും നാലുനേരം വിളക്ക് വച്ച് പൂജിക്കുന്ന അമ്മഭഗവതിയും എന്നെ സനാഥയാക്കില്ല.....

ഞാനാണ് എന്നിലെ സംരക്ഷണം....
ഞാനാണ് എനിക്ക് അന്ന ദാതാവ്....
ഞാൻ തന്നെയാണെന്റെ രക്ഷക.....

പെണ്ണെ... എന്ന് വിളിച്ചവരോട് ഉറക്കെപ്പറയട്ടെ ..
ഞാൻ പെണ്ണാണ്.....
വിലക്കുകൾ പൊട്ടിച്ചെറിഞ്...
നിന്റെ കാമം കത്തുന്ന കണ്ണിനുനേരെ എന്റെ എന്റെ കൈകളുയർത്തുന്ന... ,നീ എനിക്ക് തീർത്ത അതിർവരമ്പുകളെ ഉഷ്ണച്ചൂടിലും, കത്തുന്നതീയിലും,
ഉയർന്ന ശിരസ്സോടെ അതിജീവിച്ചവൾ.....

വെറും പെണ്ണല്ല....
കാലം പദം വരുത്തി കണ്ണീരിൽ ദുര്ഗായായവൾ.....

സ്നേഹത്തിനു മുന്നിൽ മാത്രം തലകുനിക്കുന്ന... സീത...

സർവംസഹായായവൾ.....

അമ്മ.....

അഗ്നിസാക്ഷി.....

കാലപുരുഷന്റെ നേർപാതി.... .....,

പെണ്ണ്...
ലക്ഷ്മിയും...
രതിയും .....
മായയും.....
കാളിയും ദുര്ഗയും...

പിന്നെയീ ഭൂമിയും...

സൂര്യ....

Sunday, May 29, 2016

ഭ്രാന്തെഴുത്തു

ഉറക്കമില്ലാത്ത രാത്രികളിലെപ്പോളോ ഞാൻ ആ പഴയ എന്നെ തിരഞ്ഞു....
സ്നേഹത്തിന്റെ മഞ്ചാടിമണികൾ കോരുത്തു വച്ച, ഇലഞ്ഞിപ്പൂമാലകൾ കോരുത്ത ആ പഴയ എന്നെ.
ഏതുറക്കത്തിലും സാഹസ്രനാമത്തിന്റെ ഏടുകൾ  തെറ്റാതെ ചൊല്ലുന്ന ... കാർക്കിടക്കപ്പെരുമഴയിൽ  ഉമ്മറകോലായിൽ കത്തിച്ച നിലവിളിക്കിന് മുന്നിലിരുന്നു  രാമചരിതം ചൊല്ലി കിളിപ്പെണ്ണിനോട് കൊഞ്ചുന്ന ,
കാവിൽ വിളക്ക് വച്ച പരദേവതമാരോടു കിന്നാരം പറയുന്ന.,
നാഗത്താന്മാരോട് ചങ്ങാത്തംകൂടുന്ന ..,
ഒരു  വൈകുന്നേരം കിട്ടിയാൽ ഓടിപ്പോയ അമ്പലപ്പുഴ കണ്ണനോട് കഥകൾ പറയുന്ന,
ആ പഴയ എന്നെ!

ഒരുപാട് ഒരുപാട് ദൂരെയാണ് ഞാൻ..!ഒരുപാട്!
എന്നിൽനിന്നും ഒരുപാട് ദൂരെ.!
...
എനിക്ക് അറിയില്ല....
ഒന്നും....
മനസ്സ്  ശൂന്യമാണ്.....
നെഞ്ചുപൊടിയുന്നുണ്ട്......
ഞാനിന്നു ചിരിച്ചു....
ഒരുപാട്.....
ആ പഴയ എന്നിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായ് ,
എന്നെ സ്നേഹിക്കുന്ന ആർക്കൊക്കെയോ വേണ്ടി..,എന്റെ ഉണ്ണിക്കണ്ണനിലേക് മാത്രം ഒതുങ്ങുന്ന യാത്രയിലാണ് ഞാൻ....
എല്ലാം എല്ലാം ആ തിരുമുന്നിൽ സമർപ്പിച്ചതാണ്...എല്ലാം പറഞ്ഞതാണ്....എന്നേക്കാൾ എന്നെ അറിയുന്നതാണ്...
എന്നിട്ടും കണ്ടിലാണ് നടിക്കുന്നെങ്കിൽ.... എന്റെ ഉണ്ണിക്കണ്ണൻ എന്തോ നിശ്ചയിച്ചിട്ടുണ്ടാകണം...
എനിക്കറിയാത്ത എന്തോ.....
ജീവിതത്തിനുമപ്പുറം അങ്ങകലെ ആത്മാവിന്റെ വിഹായസ്സിൽ എനിക്ക് കാണാം എന്റെ അച്ഛനെ...... ആ കണ്ണുനിറഞ്ഞിട്ടുണ്ട് ...അപ്പോളും പറയുന്നുണ്ട് ..... നീ നീയാണ് സൂര്യാ ശരി.....എന്റെ കുട്ടി ആഗ്രഹിച്ചതിൽ തെറ്റില്ല.....
അച്ഛനെയാണ് നീ പുനർജീവിപ്പിക്കാൻ ശ്രമിച്ചത്.....
അതേ അച്ഛനാറിയാം അച്ഛന്റെ സൂര്യൻകുട്ടനെ .......
ക്ഷമിക്കും.....
എന്റെ പരദേവതയ്ക്ക് മുന്നിൽ ആദ്യമായ് ഞാനിന്നലെ പൊട്ടിക്കരഞ്ഞു....
എന്തിനായിരുന്നു....
എന്നെ കാണാതെപോയതിനോ???
എന്നെ അവരൊരിക്കലും കാണില്ല കണ്ടിരുന്നെങ്കിൽ....ഇങ്ങനെ ഒന്നും ആവില്ലരുന്നു....
ഇനി എന്റെ നാവിൽ സാഹസ്രനാമത്തിന്റെ  ഏടുകൾ ഉരുതിരിയില്ല....
ആ പഴയ എന്നിലേക്കിനി ഒരു യാത്രയും വേണ്ട....
ആ ചിന്തകൾക് കടിഞ്ഞാണിട്ട്  എന്നെതേടിയുള്ള ആ യാത്ര ഞാൻ അവസാനിപ്പിക്കുന്നു.....
ഇനി മുന്നോട്ടോ പിന്നോട്ടോ ഇല്ല...
വഴികാട്ടി കൂടെനിർത്താൻ ഞാൻ കെഞ്ചിയ കൈകൾ തട്ടിമാറ്റി കാലത്തിനൊപ്പം ഒഴുകി പദം വരാൻ എന്നെ തനിച്ചാക്കിയ എന്റെ വിശ്വാസത്തിന്റെ രൂപങ്ങളോട് വിടപറഞ്ഞു... തനിയെ....
എന്റെ സ്വപ്നങ്ങളെ വിഹരിക്കാൻ വിട്ട്.. എന്റെ ആത്മാവിനെ സ്വപ്നാടനത്തിനയച്ചു ......എന്റെ  ശരീരത്തെ ഹോമിയ്ക്കാൻ വിട്ട് .... ഞാനും ഈ കാലത്തിന്റെ ഒഴുക്കിലേയ്ക്കിറങ്ങുകയാണ്....
എന്റെ നെറ്റിയിലെ ചന്ദനക്കുറി മായ്ച്ചുകളഞ്ഞ് ....എന്നിലെ എലസ്സുകളെ പൊടിച്ചെറിഞ്....
ഇനിയൊരു യാത്ര....
പിൻവിളികളില്ലാതെ......
എന്നെ കാണാത്ത എന്റെ ദൈവങ്ങളും ഉണ്ണിക്കണ്ണനും ഇല്ലാത്ത മറ്റേതോ ലോകത്തേക്ക്.....
ഭ്രാന്തെഴുത്തു...
സൂര്യ.....

Sunday, April 10, 2016

പറയാതെ പറയുന്നതും ഒരുസുഖമുള്ള  നോവാണ് ............
നെഞ്ചിനെ കീറിമുറിക്കുന്ന  സുഖമുള്ള നോവ്‌ .............
അറിയാം എന്നെ കാണില്ല എന്ന് ..എങ്കിലും......
പറയാൻ മറന്നതല്ല നീ കേൾക്കാഞ്ഞതാണ് ...........


Monday, April 4, 2016





മലബാറിന്റെ സംഗീതം



എന്നെക്കുറിച്ച് ഞാൻ എഴുതിത്തുടങ്ങിയാൽ ഒരുപക്ഷെ ഞാനെന്ന മുഖം  മൂടി വലിചെറിയെണ്ടിവരും  ..........

കുഞ്ഞു പച്ചപ്പട്ടുപാവാടയിട്റ്റ് കയ്യിൽ  സ്നേഹത്തിന്റെ മഞ്ചാടിമണികൾ നിറച്ച്  നിഷ്കളങ്കമായ ചിരിയോടെ പാറിപ്പറന്നു നടക്കുന്ന ഒരു കുഞ്ഞുപെന്കുട്ടി ..........
അവളിന്ന് വളര്ന്നു സ്വന്തം കാലിൽ  നില്ക്കാൻ പ്രാപ്തയായ്  .........അമ്മയുടെ സ്വപ്നം പോലെ ..........
വെറുതെ വെറുതെ അങ്ങ് ജീവിക്കയാണ് .........അവള്ക്കറിയാം സ്വപ്‌നങ്ങൾ അവള്ക്കുല്ലതല്ല എന്ന് ...........ഇടയ്ക്കൊകെ അവൾ സ്വയം പറയും ചോര തിളയ്ക്കുന്ന ആ പഴയ ചട്ടംബിയിലെക്ക് തിരികെപോകണമെന്നു  പക്ഷെ ഉള്ളിന്റെ  ഉള്ളിലിരുന്നു ആരോ വേണ്ടാന് പറയുന്നു കാരണം മടുത്തിരിക്കുന്നു .........



മലബാറിന്റെ സംഗീതം അവളെ അത്രത്തോളം മാറ്റിയിരുന്നു ...........


അമ്മമ്മ  സീരിയസ്  ആയിട് ഐ സി  യു  വിൽ  കിടക്കുംബോളാണ്  അന്നാദ്യമായ്‌ മലപ്പുറതെയ്ക്ക്  ട്രെയിൻ കയറുന്നത് ........
വാശിയായിരുന്നു  എല്ലാവരോടും ...........എന്നെ തനിചാക്കിയത്തിനു  ഒറ്റപ്പെടുതിയത്തിനും  ,,,,,,ഒക്കേറ്റിനും ............സ്വന്തം കാലിൽ നിന്നുകാണിക്കും എന്നുള്ള വാശി ............

ഒറ്റയ്ക്കായിരുന്നു ആരും ഒന്ന് മിണ്ടാൻ കൂടി വന്നിട്ടില്ല .........
ശരിക്കും ഞാൻ ഒറ്റയ്ക്ക് ആണെന്ന് ദൈവം എനിക്ക് കാണിച്ചുതന്ന ദിവസങ്ങള്..........
അമ്മപോലും വിളിച്ചില്ല എത്തിയോന്നുപോലും  ചോദിച്ചിട്ടില്ല ...........
ഇപ്പോളും ഞാൻ ഒറ്റയ്ക്കാണ് ഒറ്റയ്ക്ക്തന്നെയാണ് പക്ഷെ ഞാനിന്നീ ഒറ്റപ്പെടലിനെ സ്നേഹിക്കുന്നു ..........

ആ മലബാറും അവിടുത്തെ ആളുകളും എന്നെ ഒടയ്ക് ജീവിക്കാൻ പഠിപ്പിച്ചു ........


നസ്രേത്ത് .......

ആ പേരിന്റെ അർഥം എനിക്കറിയില്ല .........
എനിക്ക് ആ പേരിന്റെ അർഥം സ്നേഹം എന്നാണ് അഭയം എന്നാണു ...........

ആരുമില്ലാത്ത ഒരുപാട് ആൾക്കാർ അവര്ക്കൊപ്പം ഞാനും ...........
ഞാൻ പൈസ കൊടുത്തു നില്കുന്നു അവരും
ഒരു ജീവിതകാലം മുഴുവൻ നസ്രെതിലെയ്ക് സർവസംബാധ്യവും എഴുതിവച് കുറെ ജന്മങ്ങൾ .....

ആദ്യമൊക്കെ എനിക്ക് ഭയംമായിരുന്നു  ഇനി ഞാനും അവിടെ തീരുമോ  എന്ന് ...............


പിന്നെ പിന്നെ ഞാൻ സ്വയം മനസിലാക്കി ദൈവം ആയിട്ട് എന്നെ അവിടെ എത്തിച്ചതാണെന്നു ......

ഓരോരോ ദിവസങ്ങളും ഞാൻ തള്ളിനീക്കുകയായിരുന്നു .........
മുന്നില് യാതൊരു പ്രതീക്ഷകളും സ്വപ്നങ്ങളും ഇല്ലാതെ ..........



ഒരുപാട് സ്നേഹിക്കുന്ന കുറെ ആൾക്കാർ ......

ആരുമില്ല  എന്നാ തോന്നൽ ചിലപ്പോളൊക്കെ ഇല്ലണ്ടായതും അതോക്കെക്കൊണ്ടായിരിക്കാം ...........
ഒരുപക്ഷെ എന്റെ അച്ഛൻ ചെയ്ത സുക്രുതമാവാം അല്ലെങ്കിലോരുപക്ഷേ എന്റെ അമ്മയുടെ പ്രാർഥനയാവാം ..എന്തൊക്കെയോ ആണ് എന്നെ അവിടെയെത്തിച്ചത്..............

ആ മലബാരിനെയെനിക്കിഷ്ടമാണ് അവിടുത്തെ കാറ്റിനു പോലും സ്നേഹത്തിന്റെ മണമാണ് ......സ്നേഹത്തിന്റെ നിഷ്കളങ്കതയുടെ .....

ഒറ്റ വാക്കില പറഞ്ഞാൽ മലാബാർ  അതൊരു സ്നേഹസന്ഗീതമാണ് എനിക്കൊരുപാട് മാറ്റങ്ങൾ നല്കിയ നാട് .............
എന്റെ ...,
എക്കാലവും പ്രിയപ്പെട്ട നാട്..................
എന്നെ അറിഞ്ഞ നാട് ......

സ്നേഹത്തിന്റെ രുചിക്കൂട്ടറി ഞ്ഞ നാട് .....അവിടെയെങ്ങും  സമൃദ്ധി യാണ് സമൃദ്ധി മാത്രം ............
അഷ്ടലെക്ഷ്മിമാർ ഐശ്വര്യം ചൊരിയുന്ന തിരുമാന്ധാം കുന്നിലമ്മ .............,അതുമാത്രമാണ് മലബാറിന്റെ സമൃദ്ധി ...................


ഒരികൽ പോകനവസരമുന്ടായ്‌...............
അന്ന് ഞാൻ നെഞ്ചുരുകി പ്രാർത്ഥിച്ചതും  ഇനിയൊരിക്കൽ വരനായാൽ അതെന്റെ പ്രിയപ്പെട്ടവനോടോപ്പമാകനെ എന്നാണ്...........

കൈനോട്ടക്കാരനും പറഞ്ഞു കെഞ്ചി അപേക്ഷിച്ചതൊക്കെ നടക്കുമെന്ന് ...........

ഇന്നലെവരെ ആ ഒരു വിശ്വാസം ഉണ്ടായിരുന്നു ...പക്ഷെ മലബാറിന്റെ അതിര്ത്തി കടന്നതും എന്റെ ഭാഗ്യവും അവിടെ അവസാനിച്ചു ...........എല്ലാം എന്നിൽ മഴയ്യായ് പെയ്ത ആ സ്നേഹസന്ഗീതവും എന്നില്നിന്നകന്നു പോയി .............

കണ്ണീരോടെ നോക്കിനിക്കാനേ  ആകുന്നുള്ളൂ ...എനിക്ക് ................



സ്നേഹമാണ് എവിടെയും സ്നേഹത്തിന്റെ മാസ്മരിക സംഗീതം .........
ഓരോ പുല്ലിനോടും പുല്ചെടിയോടും എനിക്ക് യാത്രചോതിക്കാനുണ്ടായിരുന്നു ...........
കാന് നിറച്ചാണ് ചിലരോടെല്ലാം പറഞ്ഞത് ..........
എന്തിനാണെന്ന് ചോദിച്ചാൽ എനിക്കറിയില്ല അത്രമേൽ സ്നേഹസന്ദ്രമായിരുന്നു ആ നാടും ആ നാടിലെ ജീവിതവും.............


പടിയിറങ്ങുമ്പോൾ എനിക്കറിയാം എന്റെ അക്ഷരങ്ങൾ  ഓർമ്മകൾ ഒരുപാടൊരുപാട് അവിടെ അവശേഷി പ്പച്ചിരുന്നു ഞാൻ ..............
എന്റെ ശബ്ദം ഇപ്പോളും അവിടെ അലയടിക്കുന്നുണ്ടാവം ...ഇപ്പോളും ഇടയ്കെങ്ങിലും എന്നെ ഒര്മിക്കുന്ന ആരൊക്കെയോ ഉണ്ടായിരിക്കാം ...........

നിങ്ങൾ എന്നെ ഓർമ്മിചില്ലെങ്കിലും  ഞാൻ ഓരോ നിമിഷവും ഞാൻ  ഓർമ്മിക്കും  ...........ആ സ്നേഹത്തിന്റെ മാസ്മരിക സംഗീതത്തെ .................

പറയാൻ എനിക്ക് വാക്കുകളില്ല ............
ഒന്നുമാത്രം ..............
നെഞ്ചുനിറയുന്ന നന്ദിയും സ്നേഹവും ഈ ജന്മം മുഴുവൻ ഒര്തുവയ്ക്കാൻ ഒരുപാട് നല്ലതും ചീത്തയും  ആയ ഓർമ്മകൾ സമ്മാനിച്ച മഗ്നുസിനും മലബാറിനും വിട ...........

ഹൃദയത്തോട് ചേർത്ത് വച്ച സൌഹൃദങ്ങൾക്കും  വിട ..........









Friday, March 25, 2016

അകന്നു പോയ കാലത്തിലെവിടെയോ  ഞാനുണ്ട്.......എന്റെ ബാല്യമുണ്ട് ..കളിപറഞ്ഞ,ചിരിച്ച കഥപറഞ്ഞ നിറമുള്ള ഇന്നലെകലുണ്ട് .അവയൊക്കെയും ഇനി തിരികെ വരുമോ എന്നെനിക്കറിയില്ല ...

എന്റെ   മനസ്സ് കിടന്നു പിടയ്ക്ക്യാണ് വല്ലാണ്ട് ..........,,,,എനിക്കറിയില്ല .എന്തിനെന്നു നല്ലതിനാവം ഒരുപക്ഷെ ......അറിയില്ലെനിക്ക് ....
എന്തിനൊക്കെയോ ആണ് അതെനിക്കറിയാം............
ഇടയ്ക്കൊക്കെ ഞാൻ സ്വയം ചോദിക്കാറുണ്ട് ഞാൻ ആരാണെന്നു എനിക്കറിയാത്തതും അതുതന്നെയാണ് ഞാൻ ആരാണ്???
എന്താണ് എന്നിൽ അര്പ്പിതമായ നിയോഗം?
ഇനി ഒരിക്കലും തിരികെ കയരാനാകാത്ത വിധം ധുക്കം എന്നെ വരിയുംബോളും ഞാൻ തകര്ന്നുപോകാതെ നില്ക്കുനത് നാളെ എന്നുള്ള ഒരു പ്രതീക്ഷയുടെ മേലാണ് ...ആ നാളെകൾ ഇന്നെന്നിൽ ഉണ്ട് എന്റെ മുന്നില് ഉണ്ട് ...
എനിക്കറിയാം അതിന്നെന്നില്തന്നെയുണ്ട്.....
ഏതോ ജന്മസുകൃതം ബാകിയാക്കി അകന്ന ഒരുപാടട്മാക്കൾ എന്നോടൊപ്പമുണ്ട് എനിക്കറിയാം അത് ....തക്ര്ന്നുപോകുംബോലും എന്നെ വീഴാതെ പിടിച്ച നിരത്തുന്നത് അതൊക്കെയാണ്‌.ഇന്നി മലബാരിനൊരു സംഗീതം ഉണ്ട്.......
സ്നേഹത്തിന്റെ സംഗീതം,........പറയാൻ മറന്ന പാട്ടിന്റെ താഴുകിയകന്ന ഇന്നലെകളുടെ,,,,,,എന്നിൽ ഉറഞ്ഞുപോയ ഇന്നുകളുടെ...  

Wednesday, March 16, 2016

ആകാശത്തിനപ്പുറം




മിന്നമിനുങ്ങിനോട് പറഞ്ഞാൽ വേഗം നക്ഷത്രങ്ങളോട് പറയുമത്രേ ......നക്ഷത്രങ്ങളത്  ഉണ്ണിക്കണ്ണനോട്‌  പറയുത്രേ .....
എന്നെ വല്ലാതെ നോവിച്ചുപോയി ആ ആഗ്രഹം ..അത്രമേൽ ഞാൻ കൊതിചുപൊയീന്നു എന്റെ അനിയത്തിയോട് പറഞ്ഞപ്പോ ആര്യനാ .. ഈ എളുപ്പവഴി പറഞ്ഞുതന്നത് ....
പറയാണ്ടിരിക്കാനായില്ല  ...അവളോട്  ഞാൻ എല്ലാം പറയാറുണ്ട് ...അവൾ പ്രാർത്ഥിച്ചാൽ ദൈവം പെട്ടന് കേള്കും....അല്ലെങ്കിലും കുഞ്ഞുകുട്ടികലോട്  ദൈവത്തിനു ഇഷ്ടക്കോടുതലാണല്ലോ .....അവളുമായ്  ഞാൻ എന്നും വഴക്കായിരുന്നു ...റിമോട്ടിനു വേണ്ടി ,,,,,മാമൻ കൊണ്ടുവരുന്ന മിട്ടായിക്ക്  വേണ്ടി......വൈകുന്നേരം അമ്മമ്മ ഉണ്ടാകിത്തരുന്ന ആ മധുരപലഹാരത്തിനുവേണ്ടി ....എനിക്ക് വേണ്ടീട്ടല്ല വെറുതെ....എന്നും അവളെ ജയിച്ചിട്ടുള്ളൂ ചെറുപ്പത്തിൽ മിട്ടായിൽ തുടങ്ങി ഇന്ന് ജീവിതത്തിലും......അവള്ക്കെല്ലാം ഉണ്ടായിരുന്നു എല്ലാം ഹൃദയം നിറയെ സ്നേഹിക്കാൻ അച്ഛനും അമ്മയും എല്ലാം എല്ലാം എന്നിട്ടും അവള്കുമുന്നിൽ എന്നുമെനിക്ക് തോല്കേണ്ടി വന്നിട്ടേയുള്ളൂ ...സ്നേഹത്തിനൊപ്പം ദേഷ്യം ഉണ്ടായിരുന്നു ഉള്ളിന്റെയുള്ളിൽ അസൂയയും ...ഇപ്പോളും എനിക്കറിയാം എന്റെ സ്ഥാനത്ത്  അവളാണെങ്കിൽ ഈ സ്വപ്നം ഒരു ദൈവത്തോടും തേടേണ്ടി വരില്ലായിരുന്നു വേഗം അത് നടന്നുകിട്ടുമായിരുന്നു  ..ഒക്കേം എനിക്കറിയാം എങ്കിലും മനസ്സ് നീറിയപ്പോൾ  അവളോട്  പറയാതിരിക്കാനായില്ല ........ഇപ്പൊ മുതിര്ന്നപ്പോ അവള്കെന്നെ അറിയാം തല്ലുകൂടില്ല ഒന്നിനും .....സ്നേഹമാണ് പണ്ട് എന്നെ കാണാണ്ട് ഒളിച്ചുവച്ചതോക്കെയും എനിക്കിന്ന് പകുത്തു നല്കുന്നുണ്ട്.....ആദ്യമായ് സാരിയുടുതത്തിന്റെ കൌതുകം അവൾ പങ്കുവച്ചതെന്നോട് ....ആദ്യമായ് തോന്നിയ പ്രണയവും ആകാംഷയും എന്നോട് ...എനിക്കദ്യമായ് പ്രണയത്തോട് വെറുപ്പ്‌ തോന്നിയതന്ന്നാണ് എന്റെ അനിയത്തി ഇല്ല ...ഞാൻ അനുവദിക്കില്ല ....സ്നേഹത്തോടെ ശ്വാസിച്ചപ്പോൾ എന്റെ കഴുത്തിൽ കയ്യുകൊണ്ടൊരു സ്നേഹക്കുടുക്കിട്റ്റ് നെറ്റിയിലൊരു കള്ള ഉമ്മ തന്നു അവൾ പറഞ്ഞു അമ്മോട് പറയല്ലേ .....മോളിപ്പോ വല്യ കുട്ടിയായി എന്ന്...
തുറിപ്പിച്ചു നോകിയെങ്കിലും അറിയാതെ പൊന്തി വന്ന ചിരിയിൽ അവളോടുള്ള വാത്സല്യവും സ്നേഹവും ഒരുപാടുണ്ടായിരുന്നു ..........
എനിക്ക് കിട്ടതെപോയതോക്കെയും എന്റെ അനിയത്തിക്കേലും കിട്ടട്ടെ....
എല്ലാം നടക്കും ഞാ  നക്ഷത്രത്തെ നോക്കി പ്രാർഥിക്കാറുണ്ട് എന്നും.....ഇനി ഇതും ഞ പറഞ്ഞുനോക്കട്ടെ ...നടക്കും എന്റെ ചേച്ചിക്കുട്ടി വിഷമിക്കണ്ടാ ......

പാവം ....
അവള്ക്കരിയില്ലല്ലോ ..... ഒരു നക്ഷത്രവും മിന്നമിന്നിയും എന്നെ കാണില്ല എന്നുള്ളത് ......



എനിക്കറിയാം മോളെ.....
നിന്റെ കുഞ്ഞിനക്ഷത്രം  കണ്ണുനിറച്ചു കേൾക്കും  നിന്നോട് ആവില്ലന്നു പറയേണ്ടിവരുമല്ലോ എന്നാ ദുഃഖത്തിൽ ..........
നിനക്മുന്നിൽ തോറ്റു തന്നു തുടങ്ങിയതാണ്‌ .......
ഇനിയെന്നും ..അങ്ങിനെതന്നെയാ ...........
എന്റെയാ  കുഞ്ഞുസ്വപ്നം കുഞ്ഞിരഹസ്യം എനിക്കും നിനക്കും നിന്റെ നക്ഷത്രക്കുഞ്ഞുങ്ങൾക്കുമിടയിൽ  ഒതുങ്ങട്ടെ ..
പറയാതെ എന്നെയറിയുന്ന ഒരു കുഞ്ഞുനക്ഷത്രം വരും...ആ നാളേയ്ക്കായ് കാത്തിരിക്കയാണ് ഞാൻ ............
മോഹങ്ങളെയും സ്വപ്നങ്ങളെയും എന്റെ അരക്ഷിതത്വതിലോളിപ്പിച് ........കാതിരിക്യാണ് ഞാൻ ............

Thursday, March 10, 2016

ഒരു ഒരു  സ്ത്രീ  എന്ന നിലയിൽ  ഞാൻ പലപ്പോഴും  ഭയക്കുന്നു തുറന്നെഴുത്തുകളെ ......

ആദ്യമായൊരു പെണ്ണായ സന്തോഷം ...എന്നിൽ നിറഞ്ഞൊഴുകിയ എന്റെ സ്നേഹസന്ഗീതം ...
ഇതൊക്കെ ഞാനെന്ന സ്ത്രീയിൽ മാറ്റങ്ങൾ വരുത്തിയ കാരണങ്ങളാണ് ...ചിലപ്പോഴൊക്കെ തോന്നാറുണ്ട് ഒരു പുരുഷനായ് ജനിച്ചാൽ മതിയായിരുന്നു എന്ന് ....ഈ എഴു
തുകളൊക്കെയും എന്റെ മനസ്സിന്റെ ജല്പനങ്ങലാണ് ...പറയാൻ ഭയക്കുന്ന പറയാൻ മറക്കുന്ന എന്തൊക്കെയോ....
അതിജീവനതിന്റെയീക്കാലത്ത് ...പെണ്ണിനും മണ്ണിനും വേണ്ടി മരിക്കുന്ന ഈ കാലത്ത് പൊരുതി ജയിക്കാൻ വലിയ ബുദ്ധിമുട്ടാണ് ... ആവും പോരുതാനാകും ....തയ്യാറുമാണ് ..എങ്കിലും ഇടയ്കെപ്പോളൊക്കെയോ  തളര്ന്നു പോകുന്നു ...
തന്റേടിയും  നിഷേധിയും ആയ  പെണ്ണ് ..ഇടയ്ക്ക് ചിലർക്കെങ്കിലും  അങ്ങനെതോന്നം ...അങ്ങനെ തോന്നിയവരോട് എനിക്ക് പറയാനുള്ളത് നിങ്ങൾ തന്നെയാണ് എന്നെ തന്റെടിയാക്കിയത് ....
അതെനിക് സ്വയം സുരക്ഷിതയാവനുള്ള മൂടുപടമാണെന്ന് തിരിച്ചറിഞ്ഞവർ വളരെ കുറച്ച മാത്രം ....അവര്ക്കെന്നെയരിയാം ......ഒരു പെണ്ണ് അവൾ തനിച്ചാണെന്ന് കണ്ടാൽ പിന്നെ അവലെയെന്തും പറയാം ..ആരും ചോദിയ്ക്കാൻ വരില്ല എന്നോരുരപ്പുണ്ടായാൽ എന്തും കാണിക്കാം .....എഴുതിപ്പോയതാണ് ഞാൻ...ഇന്നത്തെ ലോകതോടുള്ളത് എനിക്ക് പുച്ഛമാണ് ...ദേഷ്യമാണ് ...
മാതാ പിതാ  ഗുരു ദൈവം എന്ന് പഠിപ്പിച്ച പുരാണങ്ങൾ പോലും സ്ത്രീയെ അബലയായ്  ചിത്രീകരിക്കുന്നു . ,,ഞാനൊരു ഫെമിനിസ്റ്റ് അല്ല ....യാതൊന്നുമല്ല ..സ്വന്തം നിലയിൽ  ജീവിക്കുന്ന വെറുമൊരു സാധാരണ പെണ്ണ് ,....
ഒറ്റയ്കൊരുപാടു യാത്രകൾ ചെയ്യേണ്ടി വരുന്ന ഒരു സാധാരണക്കാരി....എന്നോടൊപ്പം എനിക്ക് കൂട്ടായ്  സമൂഹം തെറ്റെന്നു ചൂണ്ടിക്കടുന്ന ഈ തന്റേടം മാത്രമേ ഉള്ളു ... ഒരുപക്ഷെ അതില്ലതെയയാൽ ഞാൻ ഞാനല്ലതയെക്കാം .....
എനികിതെഴുതുമ്പോൾ വെറുപ്പാണ് ഈ സമൂഹത്തോട് .
എന്നെ തനിച്ചക്കിയ എന്റെ ഈ ലോകത്തോട്‌ ..........
സമൂഹം എന്നും എല്ലാവരെയും വെട്ടയാടുകയെ ഉള്ളു ലോകം അങ്ങിനെയാണ് എന്നും ...
എന്റെ പരിമിതികളിൽ ഞാൻ സ്വയം കരുത്താർജിക്കാൻ  ശ്രമിക്കുമ്പോളും  ലോകം തന്റെടി എന്ന് വിളിച്ചെന്നെ തളർത്തുന്നു ......
ആരെയും വേദനിപ്പിക്കനിഷ്ടമില്ലാത്ത ഒരു മനസ്സും മനസ്സില് നിറയെ സ്നേഹവും കരുണയുമൊക്കെ   നിറച്ചു വച്ച ഒരു അച്ഛൻ അത് മാത്രമാണ് ഇന്ന് ഈ ഒറ്റപ്പെടലുകളിലും എനിക്ക് താങ്ങകുന്നത് .......
ഒരു സ്ത്രീ ആയിപ്പോയതാണ് എന്നുമെന്റെ ദുഖവും  അതിനൊപ്പം എന്റെ കരുത്തും ........
നെറ്റിയിലെ സീമന്തത്തിൽ അവളെന്നും സുരക്ഷിതയായിരിക്കും ........ഇടയ്ക്കൊകെ ഈ അരക്ഷിതത്വത്തിൽ നിന്നും മോചനം നേടാൻ ഞാന് ചിന്തിക്കാറുണ്ട് ഒരു താലിച്ചരടിന്റെ  സുരക്ഷിതത്വത്തിൽ ഒളിക്കുവാൻ എല്ലാ ദുഖങ്ങളെയും ഒരാളിൽ ഇറക്കിവയ്ക്കുവാൻ .......
എഴുതുകളിടയ്ക്കൊകെ പൈങ്കിളി ആയി പോകാറുണ്ട് ........


Wednesday, March 2, 2016



വെളള്യാഴ്ച മുടിയഴിച്ചു നിരത്തിയിട്ട് കാവിന്റ്റെ അരികില് പോയ് നിന്നതിന് അമ്മേടെ കയ്യീന്ന് വേണ്ടുവൊളം വഴക്കുകിട്ടീ സൂര്യന് ...
തിരിഞ്ഞുനിന്ന് കൊക്രി കാട്ടി തീരെ അനുസരണയില്ലാതെ ഈറനൊലിച്ചു നിന്നമുടിയിഴകളെ കെട്ടിയൊതുക്കി വീണ്ടും സ്വപ്നാടനത്തിലേക്ക് കടക്കവേ വീണ്ടും അമ്മയുടെ ശകാരം ..
നിയ്യ് അകത്തേയ്ക്ക് കേറുന്നുണ്ടോ വരുത്തുപോക്കുളളതാ ..!!!
ഹൊ ഒന്നും മിണ്ടാതെ വീണ്ടും അകത്തുകയറി സീരിയലുകൾ തകർക്കുന്നുണ്ടായിരുന്നു...
അപ്പോളേക്കുംചിന്തയിൽ യക്ഷിയും ഗന്ധർവ്വനും സ്ഥാനം പിടിച്ചിരുന്നു...
പണ്ടൊക്കെ സന്ധ്യമയങ്ങുമ്പോൾ മുത്തശ്ശിയുടെ അരികിലിരിക്കും കഥകേൾക്കാൻ...പിന്നെ അച്ഛനും കൂടും...പറഞ്ഞുതന്ന കഥകളിലൊക്കെയും വിശ്വാസത്തിനു മുകളിൽ കെട്ടിയ അന്ധവിശ്വാസത്തിൻറെ  ചരടുകളുണ്ടായിരുന്നൂ...
ഉത്സവനാളിലൊരു രാത്രിയിലച്ഛനു നേരെ കുതിച്ചുവന്ന തീനാളവും വിശ്വസിക്കാനിന്നുമായിട്ടില്ല സൂര്യന് അതൊന്നും...
രാത്രിയിൽ മുത്തച്ഛനെ വീട്ടിലെത്തിക്കുന്ന കറുത്തനിറമുളള ചുവന്ന കണ്ണും ചോരയൊലിക്കുന്ന നാവുമുളള പട്ടി പേയാണത്രേ....
പേയെന്നാൽ അസുഖമല്ല ക്ഷേത്രത്തിൽ വച്ചുപൂജിക്കുന്ന ഒരു മൂർത്തി.....
അതില് സത്യമില്ലാണ്ടില്ലാട്ടോ...
ഒരിക്കല് സൂര്യനും അതു കണ്ട്പേടിച്ചിട്ടുണ്ട്...മുത്തശ്ശന്റ്റെ കയ്യീന്ന് ബിസ്കറ്റ് വാങ്ങും വരെ മുറ്റത്തുണ്ടായിരുന്നു ചോരക്കണ്ണുമായ് ഒരു സത്വം ...കണ്ണൊന്നുവെട്ടിയപ്പോ പിന്നെ ആളെക്കാണാനില്ല...പനിച്ച് കിടന്നത് ഇപ്പോഴും ഓർക്കുന്നു...
കുഞ്ഞിനെ പേടിപ്പിക്കാനാണേൽ ഇനിയെനിക്ക് അകമ്പടി വേണ്ടാന്നുളള മുത്തശ്ശന്റ്റെ ഗാംഭീര്യമുളള ശബ്ദം ഇന്നും ചെവിയിൽ മുഴങ്ങുന്നു...
അമ്മ ഉറങ്ങി...സമയമേതാണ്ട് 11:30
അറിയാതെ ഭയത്തിന്റ്റെ ഒരു കൊളളിയാനിടനെന്ചിലൂടെ പാഞ്ഞു.
കണ്ണുകൾ അറിയാതെ ഉമ്മറത്തേക്ക് പാഞ്ഞു ആ കറുത്ത പട്ടി നാവുനീട്ടി ഇരിക്കുന്നുവോ ചോരക്കണ്ണും തുറിപ്പിച്ച്????
അനുഭവങ്ങളോർമ്മകളാവുമ്പോൾ ഭയത്തിന്റ്റെ തീവ്രതയിലും ഞാനറിഞ്ഞൂ ഞാനെന്ന സത്യം മാത്രമേ ഇപ്പോളുളളൂ...എന്നിലീ കഥകൾ ചൊല്ലിത്തന്ന യാതൊന്നും തന്നെയിന്നീ ഭൂമിയിലില്ല എന്ന്...
പിന്നെ ആഗ്രഹിച്ചു യക്ഷിയായോ ഗന്ധർവ്വനായോ ഒക്കെ മരിച്ചവർക്ക് പുനർജ്ജനിക്കാനായെങ്കിലെന്ന്...എന്നിൽ പറഞ്ഞു പകുതിയാക്കിയ കഥകൾ മുഴുമിപ്പിക്കുവാൻ......
യക്ഷിയമ്മയുടെ മാവുതാങ്ങിയമ്മൂമ്മയുടെ.., യോഗീശ്വരന്റ്റെ

Friday, February 26, 2016

നീ

എന്റ്റെ ഭഗവതിക്കൊരു പൊ൯തിടമ്പുമായ്.....
അകലെയെങ്ങുനിന്നോ നീ വരും....
ജ്വലിക്കുന്ന കണ്ണുകളും ഉറപ്പുള്ള മനസ്സുമായ്...... 
നോവുകളുടെ കണക്കെടുക്കാ൯....
അവസാനിപ്പിച്ചിടത്തുനിന്നു തുടങ്ങുവാൻ..... .
തുളസിമണി മാലയണിഞ്ഞ്..
അറിവെന്ന ആയുധവുമായ്.... . .

എന്റ്റെ നോവിനെ താലോലിക്കുവാ൯.....

എന്റ്റെ ഉണ്ണിക്കണ്ണ൯.....


നൈതികത( ethics)








നൈതികത( ethics)
നമസ്തേ പ്രിയകൂട്ടുകാരേ എല്ലാവർക്കും ശുഭസായാഹ്നം ...
എന്താണ് നൈതികത???
ethics എന്നുപറഞ്ഞാലാകും ഒരുപക്ഷേ എളുപ്പം മനസിലാവുക...ചില പ്രത്യേകസാഹചര്യങ്ങളിൽ നാം "മാനുഷികപരിഗണനയ്ക്ക് മുൻഗണന നൽകിയെടുക്കുന്ന ചില തീരുമാനങ്ങൾ.".എഴുതപ്പെട്ടിട്ടില്ലാത്ത അനുസരിക്കണമെന്ന് നിർബന്ധമില്ലാത്ത ചില നിയമങ്ങൾ ...
ethics നെക്കുറിച്ച് സംസാരിക്കും മുന്പ് നിയമങ്ങളും അതുമായുളള ബന്ധം അറിയെണം..ഒരു അന്ധൻ അവന്റെ നായയെയും കൊണ്ട് പൊതുനിരത്തിലിറങ്ങിയാൽ അതിനെതിരെ പ്രതികരിക്കില്ല ഒരു നിയമവും. കാരണം അവിടെ നിയമത്തിനുമപ്പുറം നൈതികതയ്ക്കാണ് മുൻതൂക്കം. .
ജീവിതത്തിൽ എഴുതിവയ്ക്കപ്പെട്ട നിയമങ്ങൾക്കും അതീതമായ് ഒരു മനുഷ്യന്റെ ചിന്തയെ അടിസ്ഥാനമാക്കി എടുക്കുന്ന ചില തീരുമാനങ്ങൾ. ..
അവിടെയാണ് ഒരു മനുഷ്യന്റെ വ്യക്തിത്വും മതവുമൊക്കെയവനെ പിൻതുണയ്ക്കുന്നത്...
നല്ല ചിന്തകൾ പ്രവർത്തികളിവയൊക്കെ ഒരു മനുഷ്യനിൽ ജനിക്കുന്നതിൽ അവന്റെ. ജീവിതസാഹചര്യവും കുടുംബവും മതവും ഒക്കെ അവ്യാച്യമായ പങ്ക് വഹിക്കുന്നുണ്ട്...
ചിലപ്പോളൊക്കെ മതവും മറ്റെല്ലാ ഘടകങ്ങളും മാറിനിൽക്കാറുമുണ്ട്...
മതങ്ങൾക്ക് തീർച്ചയായും മാനുഷികമൂല്യങ്ങളെക്കുറിച്ച് നല്ല ഒരു ചിത്രം തന്നെ മനുഷ്യനിൽ വരച്ചുനൽകാൻ സാധിക്കാറുണ്ട്...
വ്യത്യസ്തമതസ്തർ ചിലവഷയങ്ങളിൽ ഒരേ നൈതികതീരുമാനങ്ങൾ എടുത്തതായും പഠനങ്ങൾ പറയുന്നു.
എന്തുതന്നെയായാലും ഒരു മനുഷ്യനിൽ നൈതികതയുടെ ചിത്രം വരച്ചുനൽകാൻ മതം ഒരുമുഖ്യപങ്ക് വഹിക്കുന്നുണ്ട് എന്നതെടുത്തുപറയാതെ വയ്യ..
ഒരുമനുഷ്യനിൽ നന്മയില്ലെങ്കിൽ പിന്നെ അവിടെ നൈതികതയെക്കുറിച്ചൊരു ചിന്തയുടെതന്നെ ആവശ്യമില്ല..ആ നന്മയെ ആ നല്ല ചിന്തയെ സമൂഹത്തിൽ വളർത്തിയെടുക്കുന്നതിനായാകണം ഒരുപക്ഷേ നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളുമൊക്കെ രചിക്കപെട്ടിട്ടുളളത്.
എല്ലാ മതഗ്രന്ഥങ്ങളിലും വ്യത്യസ്ത രീതികളിൽ പ്രതിപാദിക്കുന്നതും പറയാതെ പറയുന്നതും..
മനുഷ്യത്വംവും., മൗലികതയും, സദാചാരംവും.,നൈതികതയുമൊക്കെയാകണം...
സൂര്യ സുരേഷ് (അജീഷ്ണ)


കാർഷിക ബിൽ 2020

ഒരു ബോധവുമില്ലാത്ത ഭരണകൂടം. കോവിഡ് നിക്കുകൾ വർധിക്കുമ്പോൾ ന്യൂനപക്ഷത്തെ കൊലയ്ക്ക് കൊടുക്കുന്ന ഭരണകൂടം. ഇന്ത്യയിലെ കർഷകരെ വിറ്റു കാശാക്കുന്ന ...