മുന്പെന്നോ എന്നിൽ നിന്നകന്നുപോയ ഒരുപടെന്തോകെയോ ചേർത്തുകൂട്ടിയതാണ് ..... ഇതിൽ ഞാനുണ്ട് ...എന്റെ ഇന്നലെകളും ഇന്നുകളുമുണ്ട്...... ചെർത്തുവയ്ക്കാൻ മറന്നതും അകന്നുപോയതും .... മഴയും മഞ്ഞും ഒരു മഞ്ഞുതുള്ളിയെ പ്രണയിച്ച മന്ദാരവും ...... അങ്ങനെ അങ്ങനെ ......
Thursday, August 24, 2017
പൂർണ്ണത
Friday, May 26, 2017
മിന്നാമിന്നി
ആവാം....
മിന്നാമിന്നികളൊരുപക്ഷേ ആത്മാക്കളാകാം.....
ചിണുങ്ങിക്കരഞ്ഞ ബാല്യത്തിന്റ്റെ....
അമ്പിളിമാമനെക്കാണാനച്ഛനോടൊപ്പം എനിക്കു കൂട്ടിന്നു വന്ന എന്റ്റെ ചങ്ങാതി......
പിന്നെയതത്ഭുതമായ്....
പിന്നെ ഇഷ്ടമായ്....
ഇന്നിപ്പോളിതാ എനിക്കു നഷ്ടമായ ഓ൪മ്മകളായ്...
ആത്മാവായ്......
ഈ കുഞഞുമിന്നാമിന്നികള്ൽ....
മിന്നാമിന്നികൽ ആത്മാക്കളാണ്.... .
നിനക്കു മുന്നിൽ മകളെ സംരക്ഷിക്കാനാവശ്യപ്പെട്ട ഒരു സ്വാത്വികന്റ്റെ ആത്മാവ്.....
ഉവ്വ്...
അതിന്നും എന്നോടൊപ്പം...
എനിക്കു കൂട്ടായ്.....
Wednesday, April 12, 2017
എവിടെ കിട്ടാൻ,,
മാദകത്വമോ...
അതിനൊന്നും ഒരു അടുക്കും ചിട്ടയുമില്ല,
Friday, April 7, 2017
അച്ഛനോർമ്മ.., മഴയോർമ്മ
പൊട്ടും പൊടിയും മറന്നുപോകുമെന്നു ഒരിക്കൽപ്പോലും ഞാൻ ചിന്തിട്ടുണ്ടാവില്ല..
സലിക്കെന്റെ കടേലെ മധുരപ്പുളി നുണഞ്ഞു ...
Monday, February 6, 2017
കഥ പറയുന്നുണ്ട്.....
ഒന്ന് സ്വന്തമായി വേണമെന്നും...
അതുമാത്രമാകാം അവസാനമെന്നറിഞ്ഞിട്ടും അക്ഷരങ്ങളിൽ മാത്രം പൂർണത നൽകിയ കാലത്തിന്റെ മനസ്സുകൊണ്ടല്ലാതെ ബുദ്ധികൊണ്ട് മാത്രം ചിന്തിക്കുന്ന പുതിയ മുഖം,
അതെന്നെ ഭയപ്പെടുത്തുന്നുണ്ട് വല്ലാതെ .. ,ആൾക്കൂട്ടത്തിനുനടുവിലും ഓരോ നിമിഷവും എന്നെ തനിച്ചക്കുന്ന എന്നിലെ യാഥാർഥ്യം..,
വാക്കുകൾക്ക് മൂർച്ചയുണ്ടെന്ന് ,
നുണകൾക്കു എന്റെ ജീവൻ പിടിച്ചു നിർത്താനുള്ള കഴിവുണ്ടെന്നും ഇടയ്ക്കൊക്കെ തിരിച്ചറിയുന്നുണ്ട് ഞാൻ
Sunday, December 25, 2016
ചില നിമിഷങ്ങൾ.,
ചില നിമിഷങ്ങളിൽ എന്നെപ്പോലും മറന്ന്.
മനുഷ്യൻ വെറും മനുഷ്യനാണെന്നു തോന്നിപ്പോകുന്ന ചില നിമിഷങ്ങളുണ്ട്.
ചില നിമിഷങ്ങൾ.,
ചില യാത്രകളിൽ.,
ചില നിമിഷങ്ങളിൽ.,
.ഒന്നിച്ചൊപ്പമുണ്ടായിരുന്ന പലതും ,
ഒരു വിളിപ്പാടകലെയുണ്ടായിരുന്ന പലതും,
എവിടെയെന്നുപോലും അറിയാതെ പോകുന്ന നിമിഷം..,
ദൈവത്തെ ആ സങ്കൽപ്പത്തെ വിശ്വസിക്കണോ വേണ്ടയോ എന്ന് തോന്നുന്ന നിർവികാരതയ്ക്കും അപ്പുറം അത്ഭുതമാണ്..... ഇത്രത്തോളം... ഇതിനെയൊക്കെ വെറുമൊരു ഇരുപത്തിമൂന്ന്കാരിക്ക് എങ്ങനെ നേരിടാൻ ആവുന്നു എന്ന്....
ചോദ്യങ്ങളൊരുപാട് ഒരുപാട് ബാക്കിയാകുമ്പോൾ എന്തിനെയാണ് സ്വീകരിക്കേണ്ടതെന്നറിയില്ല....
നാവുനീട്ടി എന്നെ വിഴുങ്ങാൻ കാത്തിരിക്കുന്ന എനിക്കുറപ്പുള്ള എന്റെ ഭാവി എന്ന് മറ്റുള്ളവർ കരുതുന്ന ഈ ലോകത്തെയോ?????????????
അതോ താത്കാലികം എങ്കിലും ഒരാശ്വാസം എന്ന് ഞാൻ കരുതുന്ന മരണത്തെയോ??????
ഓരോ ദിവസവും ജീവിച്ച് തീർക്കണമല്ലോ എന്ന് കരുതി തള്ളിനീക്കുന്ന നിമിഷങ്ങളിൽ എന്നെ ആവിശ്യം എന്റെ തലയ്ക്കു വിലയിടുന്ന ചിലർക്കുമാത്രം.......
അവസാനിക്കുന്നതെല്ലാം കണ്ണീരിലാണ്... ഒടുക്കവും തുടക്കവും ഈ ഞാനും... എല്ലാം എല്ലാം.....
എഴുതിതുടങ്ങിയിടത്തു ചിലപ്പോൾ ഞാൻ അവസാനിച്ചേക്കാം....
.
താൽക്കാലികമായിപ്പോലും ദൈവം എന്നെ പരിഗണിക്കുന്നില്ല.... ഞാനെന്ന ശ്വാസവും ജീവനും ഹൃദയവുമുള്ള എന്നെ.....
ശ്വാസത്തെ പിടിച്ചു നിർത്താൻ ഇടയക്ക് ഒക്കെ ശ്രമിച്ചിട്ടുണ്ട്......
കടുകെണ്ണ മണക്കുന്ന ഗലികളിൽ എവിടെയോ സ്വപ്നം കൂടുകൂട്ടിയതിനെ പറത്തി അകത്തി വിട്ടു തിരിച്ച് തനിയെ തേടിവന്നത്..... ,അവസാനിപ്പിച്ചിടത്തു തന്നെ വന്നു തുടങ്ങാനായിരുന്നു......
പിടിച്ച് നിൽക്കാനുള്ള അവസാനത്തെ ശ്രമം.... അവിടെയും തോറ്റു എന്ന് തിരിച്ചറിയാതെ ഓരോട്ട പ്രദിക്ഷിണം ആണ്.... തോലക്കാൻ സമ്മതിക്കാതെ... ...സ്വയം തോൽക്കാൻ മടിച്ചു..........
സ്വയം കാണാൻ മറന്നു.......
എഴുതി പകുതിയാക്കിയ ഡയറിത്താളുകൾ ഈ ഡിസംബറിൽ തണുത്തു മരവിച്ചു എന്റെ അക്ഷരച്ചൂടിനെ കാത്തിരിക്കുന്നുണ്ട് അച്ചടിമഷിക്കായ്...... .. എന്നിലെ പ്രണയവും കവിതയും ഞാനും സ്വപ്നങ്ങളും
അവസാനിച്ചിരിക്കുന്നു എന്നറിയാതെ....
എന്നെ വിട്ടകന്നതിനൊപ്പം അതും ഉണ്ടായിരുന്നു എന്നറിയാതെ.......
Friday, November 18, 2016
പുനർജ്ജന്മം
..
ഇന്നീ സംസാര സാഗരത്തിൽ നമ്മുടെ ജീവിതവും മുൻജന്മത്തിന്റെ ബാക്കിയത്രെ....
എന്റെ മുൻജന്മത്തെക്കുറിച്.....
Monday, October 17, 2016
ഒരു തുറന്നുപറച്ചിൽ
....
സ്വയം അസ്തിത്വം തിരഞ്ഞു നടന്നു ഉരുക്കിത്തീരുന്നുണ്ട് ഇനിയും ഈ അടഞ്ഞ വാതിലുകളിൽ കൊട്ടിവിളിക്കാൻ താല്പര്യമില്ല...
...
സൗഹൃദത്തിലും പ്രണയത്തിലും ലൈംഗീകതയിലും ഒക്കെയും സ്ഥായിഭാവം സ്നേഹം മാത്രം ആണ്....
.......
വിരിഞ്ഞു തോർന്നു സ്നേഹമഴയിൽ ഒലിച്ചുപോവട്ടെ....
Regression
പിന്നിലേക്കോ മുന്നിലേക്കോ നോക്കാതെ ഇന്നിൽ മാത്രം ജീവിക്കാൻ തീരുമാനിച്ച് ....
എന്റെ അക്ഷരങ്ങളോടൊപ്പം.....
Sunday, October 16, 2016
തിരഞ്ഞെടുത്ത ഓർമ്മകൾ
ഒരു മഴത്തുള്ളിയായ് പെയ്തു പെയ്തു....
ഒടുവിൽ വെറുമൊരു ഓര്മ മാത്രമായ് പെയ്തൊഴിയും ഞാൻ....കടുകെണ്ണ മണക്കുന്ന ഗലികളുടെ ഇരുണ്ട ഇടനാഴികളിൽ എവിടെയൊക്കെയോ തേങ്ങലുകൾ കേൾക്കാറുണ്ട്....
നാടിനെ മറന്നു കുടിയേറിപ്പാർത്ത ഒരുപാടൊരുപാട് യന്ത്ര മനുഷ്യരുടെ....
ബാല്യം ഒരുമുറിക്കുള്ളിൽ അവസാനിച്ച ഒരുപാട് കുരുന്നുകളുടെ....,
ജീവിക്കാൻ മറന്ന ജീവനില്ലാ പ്രതിമകളുടെ.....
ആവശ്യങ്ങൾക്ക് മാത്രം കണ്ണ് തുറക്കുന്ന ജീവനില്ലാത്ത പാൽകുടിക്കുന്ന ഭക്ഷണം കഴിക്കുന്ന കുറെയേറെ ജന്മങ്ങൾ......
ആഴത്തിലുറഞ്ഞ കാത്തിരിപ്പിന്റെ വാക്കുകളിൽ പാതിയായ സ്വപ്നങ്ങളിൽ സ്വരുക്കൂട്ടിയ അനുഭവങ്ങൾ എത്തിനോക്കുന്നുണ്ട്
Thursday, October 13, 2016
മകന്റെ ലോണിൽ മകളെ കെട്ടിച്ചയച്..,മകനായ മാത്രം തൊടിയിലെ മാങ്ങയും പൊടിയും പൊട്ടും കാത്തു വചിരിക്കുന്ന അമ്മ....
വെറും ഒരു പെണ്ണല്ല...
അവളാ അമ്മയ്ക്ക് മകനും മകളുമാണ്.......
അമ്മയെ പൊന്നുപോലെ നോക്കുന്നവൾ....അവനുള്ളപ്പോൾ അമ്മയ്ക്ക് ഒരു സുഖമില്ലായ്മ വന്നാൽ എങ്ങിനെ നോക്കുമോ അതിനേക്കാൾ നന്നായ് അവന്റെ കുറവറിയിക്കാതെ ആ അമ്മയെ നോക്കുന്നവൾ....
കരുതലായ്
അവനു മുന്നിൽ മാത്രം വെറുമൊരു തൊട്ടാവാടി പെണ്ണ്...
പോകും നേരം ആരും കാണാതെ നൽകുന്ന ചുംബനം നിറകണ്ണോടെ നെറ്റിയിലേറ്റു വാങ്ങി ആ നെഞ്ചിലൊന്നുകൂടെ മുഖമമർത്തി വിങ്ങിപ്പൊട്ടി ഒടുവിൽ സ്നേഹവും വിരഹവും നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ച്.... അമ്മയെ ചേർത്ത് നിർത്തി അവനെ യാത്രയാക്കുന്നവൾ.....
കാർഷിക ബിൽ 2020
ഒരു ബോധവുമില്ലാത്ത ഭരണകൂടം. കോവിഡ് നിക്കുകൾ വർധിക്കുമ്പോൾ ന്യൂനപക്ഷത്തെ കൊലയ്ക്ക് കൊടുക്കുന്ന ഭരണകൂടം. ഇന്ത്യയിലെ കർഷകരെ വിറ്റു കാശാക്കുന്ന ...
-
അപ്പേ... ചിരിക്ക് അപ്പേ ചിരിക്കാൻ.... ദേ ഈന്നു.. ഓ എടാ പപ്പേ.... കൊഞ്ചിക്കിനുങ്ങിയുള്ള ഈ ശബ്ദം കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്നുണർന്നത്.......
-
ഒരു ബോധവുമില്ലാത്ത ഭരണകൂടം. കോവിഡ് നിക്കുകൾ വർധിക്കുമ്പോൾ ന്യൂനപക്ഷത്തെ കൊലയ്ക്ക് കൊടുക്കുന്ന ഭരണകൂടം. ഇന്ത്യയിലെ കർഷകരെ വിറ്റു കാശാക്കുന്ന ...

