Monday, May 30, 2016

പെണ്ണ്


കത്തുന്ന കണ്ണുമായി...
തീരാത്ത പകയുമായ് ....

അതെ അവൾ പെണ്ണുതന്നെ......

തീണ്ടാരിപ്പുരയ്ക്കുള്ളിൽ മുഖം മറച്...,.മൂന്ന് നാൾ ഭ്രഷ്ടയായവൾ.....

നോമ്പുനോറ്റു... സർപ്പക്കളത്തിൽ നഗരാജനെ തന്നിലേക്കാവാഹിച്ച കന്യക.......

ഭഗവതിക്ക്  വാളും ചിലമ്പുമെടുക്കാൻ യോഗ്യയായവൾ .....

ഉറഞ്ഞാടിയ ജൽപനങ്ങളിൽ തനിയെ തിരഞ്ഞു നടന്നവൾ...

തറവാടിന്റെ അഭിമാനത്തിനായ് പെണ്ണായവൾ.

എരിഞ്ഞമർന്ന ചിതകളിൽ കത്തിയമർന്നു സുരക്ഷിതത്വത്തെ കയ്യെത്തിപ്പിടിക്കാൻ സ്വയംഒരു രക്ഷകവേഷം...

കാലത്തിന്റെ ഓർമകളെ മനസ്സിലൊരു ചിതകൂട്ടിയെരിച്...പെണ്ണെന്ന പേരിനെ കാലം ക്ഷയിപ്പിച്ച തീണ്ടാരിപ്പുരയിലുപേക്ഷിച്ചു.....
ഭ്രഷ്‌ട്ടും തീണ്ടലുമില്ലാത്ത ലോകത്തേക്ക് ....

ചുട്ടുപൊള്ളുന്ന ചൂടിലും മനസ്സിന്റെ തൊട്ടുകൂടായ്മയെ മഴയിൽ നനച് അമ്പലത്തിന്റെ പടവുകൾ കയറിയത്....
അവൾ പെണ്ണായത്കൊണ്ടുതന്നെ ....

എന്നെ അടച്ചു തളച്ചിട്ട ആചാരങ്ങൾ എനിക്ക് അന്നം തരില്ല.....

എന്നെ പെണ്ണെന്നുവിളിച് അധിക്ഷേപിച്ചവരെനിക് കാവലാക്കില്ല.....

ഏരിഞ്ഞമറ്ന്ന കാവലാളിന്റെ ചിതയിൽ ചവിട്ടി എന്റെ നേരെ കാമം നിറച്ച കണ്ണുമായി വന്ന  സദാചാരം എന്നെ സംരക്ഷിക്കില്ല......

നോമ്പെടുത്തു തന്നിലേക്കവാഹിച്ച നഗദൈവങ്ങളും നാലുനേരം വിളക്ക് വച്ച് പൂജിക്കുന്ന അമ്മഭഗവതിയും എന്നെ സനാഥയാക്കില്ല.....

ഞാനാണ് എന്നിലെ സംരക്ഷണം....
ഞാനാണ് എനിക്ക് അന്ന ദാതാവ്....
ഞാൻ തന്നെയാണെന്റെ രക്ഷക.....

പെണ്ണെ... എന്ന് വിളിച്ചവരോട് ഉറക്കെപ്പറയട്ടെ ..
ഞാൻ പെണ്ണാണ്.....
വിലക്കുകൾ പൊട്ടിച്ചെറിഞ്...
നിന്റെ കാമം കത്തുന്ന കണ്ണിനുനേരെ എന്റെ എന്റെ കൈകളുയർത്തുന്ന... ,നീ എനിക്ക് തീർത്ത അതിർവരമ്പുകളെ ഉഷ്ണച്ചൂടിലും, കത്തുന്നതീയിലും,
ഉയർന്ന ശിരസ്സോടെ അതിജീവിച്ചവൾ.....

വെറും പെണ്ണല്ല....
കാലം പദം വരുത്തി കണ്ണീരിൽ ദുര്ഗായായവൾ.....

സ്നേഹത്തിനു മുന്നിൽ മാത്രം തലകുനിക്കുന്ന... സീത...

സർവംസഹായായവൾ.....

അമ്മ.....

അഗ്നിസാക്ഷി.....

കാലപുരുഷന്റെ നേർപാതി.... .....,

പെണ്ണ്...
ലക്ഷ്മിയും...
രതിയും .....
മായയും.....
കാളിയും ദുര്ഗയും...

പിന്നെയീ ഭൂമിയും...

സൂര്യ....

Sunday, May 29, 2016

ഭ്രാന്തെഴുത്തു

ഉറക്കമില്ലാത്ത രാത്രികളിലെപ്പോളോ ഞാൻ ആ പഴയ എന്നെ തിരഞ്ഞു....
സ്നേഹത്തിന്റെ മഞ്ചാടിമണികൾ കോരുത്തു വച്ച, ഇലഞ്ഞിപ്പൂമാലകൾ കോരുത്ത ആ പഴയ എന്നെ.
ഏതുറക്കത്തിലും സാഹസ്രനാമത്തിന്റെ ഏടുകൾ  തെറ്റാതെ ചൊല്ലുന്ന ... കാർക്കിടക്കപ്പെരുമഴയിൽ  ഉമ്മറകോലായിൽ കത്തിച്ച നിലവിളിക്കിന് മുന്നിലിരുന്നു  രാമചരിതം ചൊല്ലി കിളിപ്പെണ്ണിനോട് കൊഞ്ചുന്ന ,
കാവിൽ വിളക്ക് വച്ച പരദേവതമാരോടു കിന്നാരം പറയുന്ന.,
നാഗത്താന്മാരോട് ചങ്ങാത്തംകൂടുന്ന ..,
ഒരു  വൈകുന്നേരം കിട്ടിയാൽ ഓടിപ്പോയ അമ്പലപ്പുഴ കണ്ണനോട് കഥകൾ പറയുന്ന,
ആ പഴയ എന്നെ!

ഒരുപാട് ഒരുപാട് ദൂരെയാണ് ഞാൻ..!ഒരുപാട്!
എന്നിൽനിന്നും ഒരുപാട് ദൂരെ.!
...
എനിക്ക് അറിയില്ല....
ഒന്നും....
മനസ്സ്  ശൂന്യമാണ്.....
നെഞ്ചുപൊടിയുന്നുണ്ട്......
ഞാനിന്നു ചിരിച്ചു....
ഒരുപാട്.....
ആ പഴയ എന്നിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായ് ,
എന്നെ സ്നേഹിക്കുന്ന ആർക്കൊക്കെയോ വേണ്ടി..,എന്റെ ഉണ്ണിക്കണ്ണനിലേക് മാത്രം ഒതുങ്ങുന്ന യാത്രയിലാണ് ഞാൻ....
എല്ലാം എല്ലാം ആ തിരുമുന്നിൽ സമർപ്പിച്ചതാണ്...എല്ലാം പറഞ്ഞതാണ്....എന്നേക്കാൾ എന്നെ അറിയുന്നതാണ്...
എന്നിട്ടും കണ്ടിലാണ് നടിക്കുന്നെങ്കിൽ.... എന്റെ ഉണ്ണിക്കണ്ണൻ എന്തോ നിശ്ചയിച്ചിട്ടുണ്ടാകണം...
എനിക്കറിയാത്ത എന്തോ.....
ജീവിതത്തിനുമപ്പുറം അങ്ങകലെ ആത്മാവിന്റെ വിഹായസ്സിൽ എനിക്ക് കാണാം എന്റെ അച്ഛനെ...... ആ കണ്ണുനിറഞ്ഞിട്ടുണ്ട് ...അപ്പോളും പറയുന്നുണ്ട് ..... നീ നീയാണ് സൂര്യാ ശരി.....എന്റെ കുട്ടി ആഗ്രഹിച്ചതിൽ തെറ്റില്ല.....
അച്ഛനെയാണ് നീ പുനർജീവിപ്പിക്കാൻ ശ്രമിച്ചത്.....
അതേ അച്ഛനാറിയാം അച്ഛന്റെ സൂര്യൻകുട്ടനെ .......
ക്ഷമിക്കും.....
എന്റെ പരദേവതയ്ക്ക് മുന്നിൽ ആദ്യമായ് ഞാനിന്നലെ പൊട്ടിക്കരഞ്ഞു....
എന്തിനായിരുന്നു....
എന്നെ കാണാതെപോയതിനോ???
എന്നെ അവരൊരിക്കലും കാണില്ല കണ്ടിരുന്നെങ്കിൽ....ഇങ്ങനെ ഒന്നും ആവില്ലരുന്നു....
ഇനി എന്റെ നാവിൽ സാഹസ്രനാമത്തിന്റെ  ഏടുകൾ ഉരുതിരിയില്ല....
ആ പഴയ എന്നിലേക്കിനി ഒരു യാത്രയും വേണ്ട....
ആ ചിന്തകൾക് കടിഞ്ഞാണിട്ട്  എന്നെതേടിയുള്ള ആ യാത്ര ഞാൻ അവസാനിപ്പിക്കുന്നു.....
ഇനി മുന്നോട്ടോ പിന്നോട്ടോ ഇല്ല...
വഴികാട്ടി കൂടെനിർത്താൻ ഞാൻ കെഞ്ചിയ കൈകൾ തട്ടിമാറ്റി കാലത്തിനൊപ്പം ഒഴുകി പദം വരാൻ എന്നെ തനിച്ചാക്കിയ എന്റെ വിശ്വാസത്തിന്റെ രൂപങ്ങളോട് വിടപറഞ്ഞു... തനിയെ....
എന്റെ സ്വപ്നങ്ങളെ വിഹരിക്കാൻ വിട്ട്.. എന്റെ ആത്മാവിനെ സ്വപ്നാടനത്തിനയച്ചു ......എന്റെ  ശരീരത്തെ ഹോമിയ്ക്കാൻ വിട്ട് .... ഞാനും ഈ കാലത്തിന്റെ ഒഴുക്കിലേയ്ക്കിറങ്ങുകയാണ്....
എന്റെ നെറ്റിയിലെ ചന്ദനക്കുറി മായ്ച്ചുകളഞ്ഞ് ....എന്നിലെ എലസ്സുകളെ പൊടിച്ചെറിഞ്....
ഇനിയൊരു യാത്ര....
പിൻവിളികളില്ലാതെ......
എന്നെ കാണാത്ത എന്റെ ദൈവങ്ങളും ഉണ്ണിക്കണ്ണനും ഇല്ലാത്ത മറ്റേതോ ലോകത്തേക്ക്.....
ഭ്രാന്തെഴുത്തു...
സൂര്യ.....

തിരികെ


നിന്റെ  ചിത എനിക്ക് പിന്നിൽ എരിച്.....
ഗംഗയിൽ മുങ്ങി ഒരുപിടി അരിയും പൂവും  ഇട്ട് ഞാൻ മടങ്ങുന്നു...
ഒരിറ്റു കണ്ണീർ പൊടിയില്ല ഇനി...
എരിയുന്ന ചിതയിൽ എന്റെ കണ്ണുനീരാണ് കത്തുന്നത്....
എന്റെ നെഞ്ചിലാണ് ആ ചിത കത്തിയെരിയുന്നത്....
എന്റെ കണ്ണിലെ ചൂടിൽ....
ഒരു മഴയ്ക്കും കെടുത്താനാവാതെ......
നീ പറഞ്ഞുകൂട്ടിയ നുണകൾ നിനക്കുള്ള നെരിപ്പോടാണ്.....
ചോദ്യങ്ങളും ...
ഉത്തരങ്ങളും.....
കുറ്റങ്ങളും.....
കുറവുകളുമില്ലാത്ത എന്റെ ലോകത്തേക്ക് നിന്റെ ചിതയിൽ ചവിട്ടി ഞാൻ യാത്രയാകുന്നു.....
ഒരിറ്റു കണ്ണീർ പോലും പൊഴിക്കാതെ എന്റെ അഗ്നിയിൽ നിന്നെയെരിച്........
പിന്തിരിഞ്ഞ നടക്കുകയാണ് ഞാൻ.....
സൂര്യ......

നിരഞ്ജന

ബിന്ദിപ്പൂക്കൾ. അവൾ എന്നും  ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു. കില് കിലേച്ച...