Saturday, May 30, 2020

ഒരു വിദ്യാർഥിപ്രസ്ഥാനത്തിന്റെ കഥ



നിശബ്ദത അടിമത്വത്തിന്റെ അടയാളമാണ്‌..,

അധികാര മോഹത്തിന്റെയും..

ഈ നീലക്കൊടിക്ക് നിശബ്ദതയെ ഭേദിച്ചു വിദ്യാർത്ഥികളുടെ ശബ്ദമാകുവാൻ കഴിഞ്ഞു എന്തിനുദാഹരണമാണ് ഈ ആറുപതിറ്റാണ്ടു കാലം.

ഈ നീലക്കൊടികൾ ചെങ്കോട്ടകൾ ഭേദിച്ചു കേരളത്തിൽ 6 പതിറ്റാണ്ടുകാലം നീണ്ടു പാറുന്നു എന്നുണ്ടെങ്കിൽ അതിൽ സഹനങ്ങളുടെ സമരങ്ങളുടെ ഒരുപാട് കഥകൾ ഉണ്ടാകും.

ആദ്യമായ് കേരളത്തിൽ ഉയർന്നുകേട്ട വിദ്യാർഥികളുടെ ശബ്ദം. അതും ആലപ്പുഴയിൽ.

അടിമത്വം ഒരിക്കലും ഇഷ്ടപ്പെടാത്ത ഒരാളായിരുന്നു ഞാൻ.എനിക്ക് ksu എന്ന പ്രസ്ഥാനവുമായി യാതൊരു ബന്ധവുമില്ല.ആ കൊടിയോടുള്ള ഇഷ്ടവും അതിനെ വിദ്യാർഥികൾ നെഞ്ചോടു ചേർത്തു കൊണ്ടുനടക്കുന്നത് കാണുമ്പോളുള്ള പറഞ്ഞറിയിക്കുവാനാവാത്ത  ഒരു വികരവുമാണ് ഇതെഴുതിക്കുന്നത്.

ഒരു വക്കീൽ ആകണമെന്ന് ആഗ്രഹമുണ്ടായിരുന്ന പെണ്കുട്ടി., ഇന്നും യൂണിവേഴ്സിറ്റി കോളേജിനെ അവിടുത്തെ കുട്ടികളെ അസൂയയോടെ ആഗ്രഹത്തോടെ നോക്കിക്കാണുന്ന എന്നെ സങ്കല്പിക്കുവാൻ വായനക്കാർക്ക് സാധിക്കുമോ എന്നു ചോദിച്ചാൽ, ചിലപ്പോൾ ആശ്ചര്യമാകും മറുപടി.
 
ശേഷം പഠിച്ചത് കെ ആർ ഗൗരിയമ്മയുടെ പേരുള്ള പ്രൊഫഷണൽ കോളേജിലാണ്.വിദ്യാർത്ഥി രാഷ്ട്രീയങ്ങൾ ഉണ്ടായിരുന്നില്ല അവിടെ.പ്രതീക്ഷകൾ അവിടെ നഷ്ടമായപ്പോൾ ,4 വർഷം പുസ്തകം തിന്നാണു തീർത്തത്.സ്വാമിച്ചേട്ടന്റെ കോളെജ് ബസ് sd കോളേജിന് മുമ്പിലൂടെ പോകുമ്പോൾ തലയെത്തിച്ചു ഞാൻ നോക്കും.സീനിയർ ആയിക്കഴിഞ്ഞു സ്ഥിരമായുറപ്പിച്ച സീറ്റിലിരുന്നു ഏന്തി വലിഞ്ഞു വെറുതെ ക്യാമ്പസിനെ കൗതുകത്തോടെ..

പിന്നെ ഒരുപാട് കാലങ്ങൾക്കിപ്പുറം വക്കീലാകുവാനാഗ്രഹിച്ച അനീതികൾക്കെതിരെ ശബ്ദമുയർത്തുവാൻ ആഗ്രഹിച്ച പെണ്കുട്ടി തിരഞ്ഞെടുത്ത വഴി എഴുത്തായിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയം നഷ്ടമായ നല്ലൊരു ക്യാമ്പസ് കാലഘട്ടം നഷ്ടമായ ഒരുവൾക്ക് എഴുതുക എന്നത് അനീതികൾക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതിനു തുല്യമായിരുന്നു എന്നു ഞാൻ പറഞ്ഞാൽ എത്രമാത്രം വിശ്വസിക്കുവാൻ കഴിയും എന്നത് വായനക്കാരുടെ ഇഷ്ടമാണ്.

പിന്നെ കാലങ്ങളൊരുപാട് മാറി.തിരുവനന്തപുരം നഗരവും സെക്രെറ്ററിയറ്റിന് മുൻപിലെ താമസവും
ജീവിതവും എപ്പോളോ ഈ നീലക്കൊടിയെ സ്‌നേഹിക്കുവാൻ പഠിപ്പിച്ചു.അനീതികൾക്കെതിരെ ഉയർന്നുകേട്ട വിദ്യാർത്ഥികളുടെ ശബ്ദങ്ങൾ.
ഒരുപാട് ഏറെ സുഹൃത്തുക്കൾ.
സൗഹൃദങ്ങൾ.

ഉയർന്നു കേൾക്കുന്ന ശബ്ദങ്ങളൊക്കെയും ഫാസിസത്തിനെതിരെ ആകുമ്പോൾ അതിനെ സ്വാഗതം ചെയ്യുക എന്നത് ജനാധിപത്യ വിശ്വാസികളുടെ ഉത്തരവാദിത്വം തന്നെയാണ്..

63ആം സ്ഥാപകദിനം ആഘോഷിക്കുന്ന കേരളത്തിന്റെ വിദ്യാർത്ഥിപ്രസ്ഥാനത്തിന് ആശംസകൾ.

രാഷ്ട്രീയം ബോധമാണ്..
അനീതികൾക്കെതിരെ ശബ്ദമുയരും എന്ന ബോധ്യപ്പെടുത്തൽ..

നിശബ്ദത അടിമത്വമാണ്.
അധികാര മോഹവും..!

Sunday, May 24, 2020

പൂക്കാൻ മറക്കാത്ത മുല്ലകൾ



മുല്ലപ്പൂക്കൾ നിറഞ്ഞ ഒരു ബാല്യകാലം ഓർമ്മയിലുണ്ട്. 
എന്റെ വീടിൻറെ മുറ്റത്ത് ,പിന്നെ പിൻവശത്ത് ഒക്കെ നിറയെ കുട മുല്ലകളുണ്ടായിരുന്നു.

ഇത് മുല്ലപ്പൂക്കളുടെ കാലമാണ്!!
 മുല്ല പൂക്കുന്ന കാലം!!

പണ്ടൊക്കെ  ഏപ്രിൽ മേയ് മാസങ്ങളിൽ വൈകുന്നേരമായാൽ വീടുനിറയെ മുല്ലപ്പൂവിൻറെ മണമായിരുന്നു ഒപ്പം തെക്കേ മൂലക്ക് ഇലഞ്ഞിപ്പൂക്കൾ വിടർന്നുനിൽക്കുന്നുണ്ടാകും.,
 അതിന്റെ മത്ത് പിടിപ്പിക്കുന്ന ഗന്ധം ഓർക്കുമ്പോൾ പോലും മൂക്കിലേക്ക് ഇരച്ചു കയറുന്നുണ്ട് വലിയ പാത്രത്തിൽ അടുക്ക് കണക്കിന് മുല്ലപ്പൂക്കൾ ഞാനും അമ്മയും ചേച്ചിയും കൂടി പറിച്ചു സൂക്ഷിക്കുമായിരുന്നു .

ഇന്ന് ഞാൻ ആ വീട്ടിലേക്ക് പോയി.
 മഴ പെയ്തു തോർന്നപ്പോൾ,ആ വീടിൻറെ ഓർമ്മ എനിക്ക് വന്നു.
ആ മണവും..., അമ്മയും അച്ഛനും അപ്പച്ചി യും ചേച്ചിയും അമ്മൂമ്മയും എല്ലാവരും ഉള്ള ആ വൈകുന്നേരങ്ങളും., ഓർമ്മയിലേക്ക് ഓടിവന്നു . 
വണ്ടിയെടുത്ത് വീട്ടിലേക്ക്  ചെല്ലുമ്പോൾ ഞാൻ "നോക്കി" ഒരു മുല്ല തൈ എങ്കിലും അവശേഷിക്കുന്നുണ്ടോ എന്ന്.

" ഉണ്ടായിരുന്നു...!!",
മുല്ലച്ചെടി മാത്രമല്ല;ഉതിർന്നു വീണ ഒരു "കുടമുല്ല പൂവും ..!!"
എന്നെ വേദനിപ്പിക്കാതിരിക്കാൻ എന്നവണ്ണം അത് വാടിയിട്ടുണ്ടായിരുന്നില്ല.
 ഞാനവിടെ നിന്നു..!!
 എത്രസമയം എന്നെനിക്കറിയില്ല..!!
 ഒരുപാടധികനേരം..!!!
 ഓർമ്മകൾ ഒന്നായി അയവിറക്കി ഞാൻ തിരിച്ചു നടക്കുമ്പോൾ അവിടെ ആ മുല്ലയിൽ വിടരാൻ തുടങ്ങുന്ന ഒരു  മുല്ലമൊട്ടു കൂടി ബാക്കിയുണ്ടായിരുന്നു.
ഞാനിനി അങ്ങോട്ടു പോകില്ല,അത് താനേ വിരിഞ്ഞു കൊഴിഞ്ഞു പോകും..
അത് തലയിൽ ചൂടാൻ ഞാനോ ചേച്ചിയോ അമ്മയോ ഇല്ല അവിടെ..
എന്നിട്ടും ഞാൻ സംശയിച്ചു.

ഞങ്ങളുടെ ശബ്ദങ്ങളില്ലാതെ നീയെങ്ങനെ പൂത്തു മുല്ലേ??

ഒരുപക്ഷേ അറിയാമായിരുന്നിരിക്കേണം ഞാൻ ഓർമിച്ചോടി വരുമെന്ന്...

ഒരു പൂവിന്റെ കഥ:നാവികന്റെയും

ഇത് അയാൾ സമ്മാനിച്ചതാണ്., എനിക്കോ എന്ന ചോദ്യം വരും എനിക്കല്ല.., പരിശുദ്ധമായ പ്രണയമാണ് എന്ന് കരിതിയിട്ടുണ്ടാകും..
ഒരു വൈകുന്നേരം ചാനെലിലെ സുഖമുള്ള എന്നാൽ ഭ്രാന്തമായ ജോലികൾക്കിടയിൽ നിന്നും രക്ഷപ്പെട്ടോടി വന്ന് ഏറ്റവുംഇഷ്ടമുള്ള ഭക്ഷണം പാകം ചെയ്തു സഹമുറിയത്തിക്കായി കാത്തിരുന്ന ഒരു വൈകുന്നേരം, ഷീണിച്ചു മുറിയിൽ വന്നുകയറി ഭക്ഷണം കഴിച്ചൊടുവിൽ പ്രിയപ്പെട്ട പ്രജീഷ് സെനിൻറെ പുസ്തകം മറിച്ചു നോക്കിയിരിക്കുന്ന എനിക്ക് നേരെ ചുമന്ന പുഷ്പം നീട്ടി അവൾ പറഞ്ഞു

ഇത് ഒരാളെനിക്ക് തന്നതാണ്., പുസ്തകത്തിൽ നിന്ന് കണ്ണെടുത് അവളെ നോക്കി കണ്ണിറുക്കി ചോദിച്ചു എന്താണ് മകളെ? പ്രണയമോ..??

അവൾ ചിരിച്ചു.., അയാൾ ഇവിടെ തടവിലാണ് കപ്പിത്താനാണ്, ഇന്ന് ഇദ്ദേഹത്തിന്റെ സ്റ്റോറി ചെയ്യാൻ പോയത്...

കണ്ണ് കൂർപ്പിച്ചു ഞാൻ, ചോദ്യങ്ങൾ ഒന്നായി ചോദിച്ചു..,

അവൾ എന്തൊക്കെയോ പരതിക്കൊണ്ട് ഉത്തരങ്ങൾ ഒന്നായി പറഞ്ഞു., 

അയാൾ ഒരു ഹോട്ടൽ മുറിയിലാണ് താമസം വർഷങ്ങൾ 2 ആയി കപ്പിത്താൻ ആയിരുന്നു,

ഭക്ഷണം??
ഉള്ളൊന്നു പിടച്ചു നെറ്റിചുളിച്ചു ഞാൻ ചോദിച്ചു,

Insurance കമ്പനിയും അയാളുടെ ഷിപ് അതോറിറ്റിയും ചേർന്നാണ് അയാൾക്ക് ഇവിടെ താമസം നൽകിയിരിക്കുന്നത് മാസം 500 രൂപയോ മറ്റോ നൽകും, അയാൾക്ക് സുഖമില്ല , 

നീ അയാളോട് സംസാരിച്ചോ??

അവൾ എന്ന എന്റെ അനുജത്തി എന്ന് ഞാൻ മനസ്സിൽ കരുതുന്ന തീരെ പക്വത വന്നിട്ടില്ലാത്ത , പാതിരാത്രിയിലും ഒരു സ്റ്റോറിക്കു വേണ്ടി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്ന അവളോട് ചോദിക്കേണ്ടി വന്നു കാരണം അവളിത്രയേറെ സമയം ഒരു സ്‌റ്റോറിക്കുവേണ്ടി പാഴാക്കി ഒടുവിൽ അക്ഷരത്തെറ്റുകളോ വ്യാഖ്യാനപിഴവുകളോ നിറഞ്ഞ വളരെ ചെറിയ ഒരു പാരഗ്രാഫ് എഴുതി തീർക്കുന്നത് കാണുമ്പോൾ ഞാൻ ഇടയ്‌ക്കെങ്കിലും അവളെ നോക്കി നിന്നിട്ടുണ്ട്..,അതുകൊണ്ട് മാത്രം അവൾ എടുത്ത interview എങ്ങനെയാകും എന്നറിയാൻ ആകാംഷ നിറഞ്ഞു പൊന്തി.,

സംസാരിച്ചു, 

എവിടെ വച്ച്??

ആദ്യം അയാളുടെ മുറിയിലേക്ക് കയറാൻ മടി ആയിരുന്നുപിന്നെ പേടിക്കാതെ ചുറ്റും നോക്കി കയറി,  
എന്റെ മറുപടി ഒരു പുഞ്ചിരി, അവളെ ഞാൻ കേട്ടു കൊണ്ടേയിരുന്നു, ചോദ്യം ചോദിക്കുവാൻ വേണ്ടി, കാരണം അയാൾ എന്റെ മനസ്സിൽ കയറിപ്പോയിരുന്നു,

അവൾ തുടർന്നു ,

അയാൾക്കൊപ്പം ഒരു പ്രായമായ സെർവേണ്ടുണ്ടായിരുന്നു, കപ്പലിലെ തന്നെ..

അയാൾക്ക് നാട്ടിലേക്ക് communicate ചെയ്യുവാനോ തിരികെപ്പോകാനോ നിവർത്തിയില്ല, കേസ് തീരണം.

അപ്പോൾ അയാളെങ്ങനെ ജീവിക്കുന്നു.

ഹോട്ടലുകാർ ഭക്ഷണം കൊടുക്കും താമസിക്കാൻ സ്ഥലവും,

ചികിത്സ , insurence കാർ ചെയ്യുമെന്ന് പറയുന്നു,

ഞാൻ അയാളെ കൂട്ടിക്കൊണ്ടു പുറത്തേക്ക് പോയി, ഫോർട്ട് കൊച്ചി, അവൾ..,

ആര് ടിക്കറ്റെടുത്തു??

ഞാൻ.

കൊണ്ടുപോയി ഒരു കോൾഡ് കോഫീ വാങ്ങി ഇരുന്നു സംസാരിച്ചു

നിനക്കറിയുമോ., അയാൾ അതിന്റെ പണം എന്നെ കൊടുക്കുവാൻ അനുവദിച്ചില്ല,
അവൾ എടുത്തു പറഞ്ഞു, യാതൊരു ഭാവ ഭേദംവുമില്ലാതെ..

എന്റെ നെഞ്ചു പട പാടാന്നിടിച്ചു, അയാളെ കാണുവാൻ തോന്നി, അസുഖ ബാധിതനായി കപ്പിത്താനായിപ്പോയതിന്റെ പേരിൽ ഒരു നാട്ടിൽൽ ആരുടെയോ  ദയയിൽ ഒറ്റപ്പെട്ടു കഴിയുന്ന ഒരു മനുഷ്യൻ..

ഞാൻ അവർ ഇരുന്നു സംസാരിക്കുന്നത്  സങ്കൽപ്പിച്ചു, അയാളോടെനിക്ക് കരുണ തോന്നി.,

അവൾക്കു പകരം ഞാൻ ആയിരുന്നെങ്കിൽ കൂട്ടിക്കൊണ്ടു പോയി വസ്ത്രവും ഭക്ഷണവും വാങ്ങി നൽകുമായിരുന്നു..,
ഇല്ല അതവളുടെ ജോലി അല്ലെ, അങ്ങനെ ചിന്തിചു അപ്പുറം പ്രജീഷ് സെന്നിന്റെ നമ്പി സിറിന്റെ മുഖമുള്ള പുസ്തകം കട്ടിലിൽ അമർത്തി അവളെ നോക്കി,

പോകാൻ അയാളെ ബസ് കയറ്റി വിടുമ്പോൾ കോട്ടിൽ നിന്നും ഒരു ചെറിയ  കവർ എടുത്തു അതിൽ നിന്നും അയാളെനിക്കു ഈ റോസ് തന്നു എന്റെ കയ്യിൽ മുറുക്കെപ്പിടിച്ചു, ഒരുപാട് വാത്സല്യത്തോടെ ആ വൃദ്ധനെക്കുറിച്ചവൾ പറഞ്ഞു..

അയാളെ തനിച്ചാക്കി പോരുന്ന നിമിഷം ഓരോ തനിച്ചാകലുകളിലും അയാൾ ഹൃദയത്തിൽ നിന്നും ചോര ഒഴുക്കുന്നുണ്ടാകാം..

അവൾക്ക് സമ്മാനിച്ച ഈ പുഷ്പത്തിൽ അയാളുടെ കഥയുണ്ട്..,ഓരോ മാധ്യമപ്രവർത്തകനും കടന്നുചെല്ലുമ്പോൾ പ്രതീക്ഷയുണ്ട്.

സ്നേഹമുണ്ട്..

അവളിൽ നിന്നും ആ പുഷ്പം കയ്യിൽ വാങ്ങി ഞാൻ നെഞ്ചോട് ചേർത്തു.. ഒരു നിമിഷം അയാൾക്കു എത്രയും വേഗം മരണത്തിന് മുൻപ് തിരികെയെത്താൻ കഴിയണെ എന്ന് പ്രാർത്ഥിച്ചു..മനസ്സിൽ പറഞ്ഞു പ്രിയപ്പെട്ട കപ്പിത്താൻ നിങ്ങൾക്ക് എന്റെ പ്രാർത്ഥനകൾ എങ്കിലും നൽകട്ടെ ഞാൻ..

മോദിയുടെ ഇന്ത്യ :കൊറോണക്കാലത്തിൽ




മനുഷ്യർ പലായനം ചെയുന്ന ചിത്രങ്ങൾ കണ്ട്  ചിരിക്കുന്ന മനുഷ്യരുള്ള നാടാണ്..

അന്ധത .. ..
ഈ നടക്കുന്നവർ നമ്മൾ അല്ലാത്തിടത്തോളം അന്ധത ഒരു ഉപാധിയാണ്

പ്രിയങ്കാ ഗാന്ധി ഏർപ്പാടാക്കിയ 1000 ബസുകൾ നിരത്തിൽ ഇറങ്ങണമെങ്കിൽ അതിന്റെ നമ്പർ ഉൾപ്പെടെ സമർപ്പിക്കണം എന്ന ഉപാധി വച്ചു യോഗി സർക്കാർ..

ഞങ്ങൾ തയ്യാറാണ്,വേണമെങ്കിൽ bjp യുടെ കൊടികൾ വച്ചു നിങ്ങൾ ബസ് വിട്ടോളൂ പക്ഷെ ദയവ് ചെയ്‌തു ആ പാവങ്ങളെ വീട് എത്തിക്കുവാൻ അനുമതി നൽകുക.
ഇത് മാത്രമായിരുന്നു രാഹുലിന്റെയും പ്രിയങ്കയുടെയും ആവശ്യം.


എന്നിട് എന്താണ് യോഗി സർക്കാർ ചെയ്തത്??
പ്രിയങ്ക ഗാന്ധിയുടെ പേർസണൽ സെക്രട്ടറിയെ  നൽകിയ ബസ് നമ്പറുകളിൽ ഓട്ടോയുടെയും ബൈക്കിന്റെയും നമ്പറുകൾ ഉണ്ടെന്നു നുണ പറഞ്ഞു,ആയിരം ബസുകളുടെ നമ്പറുകൾക്കിടയിൽ ഓട്ടോ നമ്പർ എഡിറ്റ് ചെയ്ത് കയറ്റി കള്ളക്കേസിൽ കുടുക്കി പ്രിയങ്ക ഗാന്ധിയുടെ പേർസണൽ സ്റ്റാഫിനെ ജയിലിൽ അടച്ചു.
കോൺഗ്രസ് 1000 ബസ്എന്നു പറഞ്ഞു പറ്റിച്ചെന്നു വാർത്ത ചമച്ചു.

ശരി അത് നിങ്ങളുടെ രാഷ്ട്രീയം..
മഹാഭാരതത്തിൽ കൗരവർ കളിച്ച ചതുരംഗക്കളിയുടെ ബാക്കിപത്രം..

രാജ്യം പാണ്ഡവർക്കൊപ്പമായിരുന്നു.
ജനങ്ങളും

പുരാണങ്ങൾ പറയുന്നു.,
രാജാവ് നഷ്ടപ്പെട്ടരാജ്യം ,മൂഢനയ ,അധികാര വ്യാമോഹിയായ ഭരണാധികാരി രാജ്യം വെട്ടിപിടിച്ച നാട്ടിലെ  ജനങ്ങൾ പട്ടികളെയും പറവകളെയും വേട്ടയടിപ്പിടിച്ചു ഭക്ഷിക്കുന്ന കാലം വരുമത്രെ.,
വറുതിയുടെ കാലമാണത്രെ..
രാജാവിന്റെ മക്കൾ നിസ്സഹായരായി സ്വന്തം ജനതയുടെ കഷ്ടതകൾ അധികാരം നഷ്ടമായി കണ്ടു നിൽക്കും..,നാടിനെ രക്ഷിക്കാനുള്ള അവരുടെ ശ്രമങ്ങളെ വ്യാമോഹിയായ ഭരണാധികാരികൾ അടിച്ചും , പിടിച്ചു കെട്ടിയും നിഷ്പ്രഭമാക്കുന്ന കാലം..
മഹാ രോഗങ്ങൾ രാജ്യത്തെ വിഴുങ്ങും.
പേമാരിയുണ്ടാകും,
ഭൂമി പ്രകമ്പനം കൊള്ളും..
ജനങ്ങൾ പലായനം ചെയ്യും..
ഭക്ഷണമില്ലാതെ,വെള്ളമില്ലാതെ, തലചായ്ക്കുവാൻ ഇടമില്ലതെ ജനങ്ങൾ പലായനം ചെയ്യും..
രാജാവിന്റെ മക്കളുടെ എല്ലാ ശ്രമങ്ങളെയും വിഭലമാക്കിക്കൊണ്ട് പുതിയ ഭരണാധികാരി ഉണ്ടും തിന്നും കുടിച്ചും സുഖ ലോലുപതകളിൽ മുഴുകും..
ഉടുക്കാൻ പൊന്നിന്റെ കുപ്പായവും കഴിക്കാൻ പൊന്തളികകളും കൊട്ടാരത്തിൽ നിറയും.
ജനങ്ങളുടെ കപ്പം കൊണ്ട്, അവരുടെ മുതലുകൾ കൊണ്ട് രാജാവ് പരമോന്നതിയിലെത്തും.

കാലുകളില്ലാത്തവന് സഞ്ചരിക്കുവാൻ ആത്മാവ് ബലമേകുമ്പോൾ, ആത്മധൈര്യത്തെ ചോർത്തിക്കളഞ്ഞു ഭരണാധികാരി പുഷ്പക വിമാനത്തിൽ രാജ്യം സന്ദർശിക്കും..

ജനങ്ങളുടെ ശവങ്ങൾ കൊണ്ടുള്ള മഞ്ചങ്ങളിൽ ഭരണാധികാരി കിടന്നുറങ്ങും.
ആർപ്പു വിളിക്കും..

ദൈവം മൗനം പാലിക്കും..
കഷണങ്ങളായി ചിതറിയ ജനങ്ങളുടെ ശരീരാവശിഷ്ടങ്ങൾ റെയിൽവേ ട്രാക്കിൽ അവിടവിടെ കാണപ്പെടും..
തെരുവിൽ കുഞ്ഞുങ്ങൾ വെള്ളമില്ലാതെ കരയുന്ന ശബ്ദം ഉയർന്നു കേൾക്കപ്പെടും..
ഭക്ഷണമില്ലാതെ  വെള്ളമില്ലാതെ ആയിരങ്ങൾ മരണപ്പെടും..
അപ്പോളും ഭരണാധികാരിയുടെ അണികൾ പരസ്യമായി വെല്ലുവിളികൾ നടത്തും..
കൊടുവാളുമായി രാജ്യത്തങ്ങോളമിങ്ങോളം യാത്ര ചെയ്യും..

അതേ പുരണങ്ങൾ സത്യമാകുന്നകാലമാണ്..
അതേ ഭരണാധികാരി
നാൽകാലികൾക്ക് പാലഭിഷേകം നടത്തും..,
അതേസമയം നാട്ടിൽ
മനുഷ്യർ വെള്ളമില്ലാതെമരിക്കും

ഇന്ത്യാമഹാരാജ്യം.
മതനിരപേക്ഷ ഇന്ത്യ..
ഇന്ത്യാക്കാരുടേതായിരുന്ന ഇന്ത്യ

പ്രിയപ്പെട്ടവർ തെരുവിലാണ്.
ഇവിടെ എന്നെപ്പോലെ നമ്മളെപ്പോലെ സ്വന്തം വീടെന്ന സമാധാനത്തിനുള്ളിലല്ല
പൊരിവെയിലിൽ നടുറോട്ടിൽ..
കുഞ്ഞുങ്ങൾ..
മുതിർന്നവർ..
പട്ടിണിയാണ്..
നിർമലാ സീതാരാമന്റെ ലിസ്റ്റിൽ പേരില്ലാത്ത മനുഷ്യരുടെ ഇന്ത്യ.സൗകാര്യവത്കരിച്ച ഇന്ത്യ.
പശുക്കളുടെ ഇന്ത്യ.

അതേ ഇത് മനുഷ്യരുടെ ഇന്ത്യയല്ല..

ഇന്ത്യൻ പശുക്കളുടെ മാത്രം ഇന്ത്യാമഹാരാജ്യമാണിതിന്ന്

വറുതിയുടെ കാലത്തും ജനങ്ങളെ കാണാത്ത നാടിനെ വിൽക്കുന്ന ഭരണാധികാരി ഭരിക്കുന്ന സ്വതന്ത്ര ഇന്ത്യ..

നിങ്ങളായി സംസാരിക്കുന്ന മനുഷ്യർ

നിങ്ങളായി സംസാരിക്കുന്ന മനുഷ്യർ

എല്ലാ മനുഷ്യരും ഒരേപോലെ സംസാരിക്കുന്നവരല്ല.
നന്നായി സംസാരിക്കുവാൻ കഴിയുന്ന ഒരുവന് ഡിവോഴ്സ് പേപ്പറിൽ ഒപ്പിടാൻ നിൽക്കുന്ന രണ്ടു ദമ്പതികളെ ഒന്നിപ്പിക്കുവാനും, യുദ്ധത്തിന് തയ്യാറെടുത്ത രണ്ടു രാജ്യങ്ങളെ ഒരു തീന്മേശയക്കപ്പുറവും ഇപ്പുറവും ഇരുത്തി സംസാരിപ്പിക്കുവാനും കഴിയും..

അങ്ങനെയൊരാൾ നിങ്ങൾക്കിടയിലുണ്ടോ??
അങ്ങനെയൊരാളെ നിങ്ങൾ കണ്ടിട്ടുണ്ടോ?? എവിടെയെങ്കിലും??

ചില നേരങ്ങളിൽ നിങ്ങൾ സംവദിച്ചു കൊണ്ടിരിക്കുമ്പോൾ നിങ്ങളോട് ആത്‍മർത്ഥമായി നിങ്ങൾ പറയാൻ പോകുന്ന വാക്കുകൾ  മുൻകൂട്ടി കണ്ട് പറയുവാൻ അവർക്ക് സാധിക്കാറുണ്ട്.
അവരിൽ ചിലരോട് നിങ്ങൾ സംസാരിച്ചിട്ടുണ്ട് .അല്ലേ??

ഏറ്റവും പ്രതിസന്ധി ഘട്ടങ്ങളിൽ മറ്റൊരാൾ സംസാരിച്ചാൽ ശരിയായേക്കാം എന്നു തോന്നുന്ന പല വിഷയങ്ങളിലൂടെ നിങ്ങൾ കടന്നു പോയിട്ടുള്ളപ്പോൾ..,
അപ്പോളൊക്കെ അത്തരം ഒരാളെ കണ്ടെത്തുവാൻ ആവാതെ നിങ്ങൾ വിഷമിച്ചിട്ടുണ്ടാവണം.അല്ലെ??
അല്ലെങ്കിൽ അത്തരം ഒരാൾ സംസാരിക്കുവാൻ തയ്യാറല്ലാതെ നിന്നിട്ടുണ്ടാവണം.അല്ലെ??
അപ്പോളും നിങ്ങൾക്ക് അറിയാം അത്തരമൊരാൾ ഉണ്ടെന്ന്..
നിനങ്ങളോളം നിങ്ങളെ മനസിലാക്കി നിങ്ങളായി സംസാരിക്കുവാൻ കഴിയുന്ന മനുഷ്യർ..അതേ അത്തരം മനുഷ്യർ തന്നെ

സംസാരിക്കാൻ കഴിയുന്ന മനുഷ്യർ
അവർ മറ്റാരേക്കാളും മറുപുറമുള്ള മനുഷ്യരെ മനസ്സിലാക്കുന്നവരിയിരിക്കും.
വ്യക്തമായ ചിന്തകളും ,ശരികളും ഉളളവരായിരിക്കും.
മറുപുറമുള്ള വ്യക്തിയുടെ മനസ്സ് അവന്റെ വാക്കുകളുടെ ആഴവും പരപ്പും കണ്ട് തിരിച്ചറിയാൻ കഴിയുന്നവരായിരിക്കും
സർവ്വോപരി നിങ്ങൾ അവർ  സത്യസന്ധനയിരിക്കും.
മനസാക്ഷി ഉള്ളവനും, ആരോടും പ്രത്യേക മമത വച്ചുപുലർത്താത്ത നന്മ നിറഞ്ഞ നിഷ്പക്ഷനുമായിരിക്കും..,
മുമ്പിൽ നിൽക്കുന്നവന്റെ മനസ്സ് വായിക്കുവാൻ കഴിയുന്നവനായിരിക്കും..,
കരുതൽ അർഹിക്കുന്നവരെ തലോടുവാൻ പോന്ന മനസ്സുള്ളവരായിരിക്കും..

അങ്ങെയൊരാളെ നിങ്ങൾ കണ്ടിട്ടുണ്ടോ??
എപ്പോളെങ്കിലും??
ഉണ്ടെങ്കിൽ ഒരിക്കലും ജീവിതത്തിന്റെ ഒറ്റനൂലിന്റെ ഒരറ്റത്ത് നിന്നും വിട്ടുകളയരുത്.
ഏറ്റവും വിലപ്പെട്ട സൗഹൃദത്തെക്കാൾ ബഹുമാനിക്കുന്ന ഒന്നായി അവരെ കത്തുസൂക്ഷിക്കുക..,
ബഹുമാനിക്കുക..,
സ്നേഹിക്കുക..,
അതേ
അവർ എന്നും ഒപ്പമുണ്ടാകുന്ന.
എതാപത്തിലും വിശ്വസിക്കുന്നവനെ ചതിക്കാതെ ചേർത്ത് നിർത്തുന്ന മനുഷ്യരാണ്.

അതേ വിശ്വസിക്കണം..,തീർച്ചയായും
അങ്ങനെയുള്ള മനുഷ്യരുണ്ട്
 നമുക്കിടയിൽ എവിടെയൊക്കെകയോ??
അതേ നിങ്ങൾ ഓർമ്മിക്കുന്നില്ലേ അന്ന്..അവിടെ ആപത്തിൽപ്പെട്ട് ഒപ്പം ആരുമില്ലാതെ  തനിച്ചു നിന്നപ്പോൾ
 നിങ്ങളുടെ അരികിൽ ഓടി വന്ന്   സഹായിച്ചയാൾ..
നിങ്ങളുടെ ശത്രുവിന്റെ ശകാരങ്ങൾക്കൊപ്പം.നിങ്ങളോളം,ഒരുപക്ഷേ നിങ്ങളായി തന്നേ വികാരഭരിതനായ അയാൾ???
അതേ അയാൾ തന്നെ..,
ഞാൻ അത്തരക്കാരെക്കുറിച്ചാണ് പറഞ്ഞത്.
നിങ്ങൾക്കിപ്പൊൾ മനസ്സിലായിട്ടുണ്ടാകും.അല്ലെ..??
അതേ..അവരെക്കുറിച്ചു തന്നേ,
അന്ന് നിങ്ങൾക്കൊപ്പം വന്ന്, നിങ്ങളെപ്പോലെ തന്നെ നിങ്ങളുടെ ശത്രുവിനോട് സംസാരിച്ചയാൾ.,
നിങ്ങളെപ്പോലെ നിങ്ങളോട് പിണങ്ങിയ നിങ്ങളുടെ  വേണ്ടപ്പെട്ടയാളോട്, സംസാരിച്ചയാൾ..,അന്ന്
 നിങ്ങളോളം  , ആത്മാർതദ്മായി നിങ്ങൾക്ക് വേണ്ടി സംസാരിച്ച ആ ആൾ ..
 ക്ഷമയോടെ മറുവശത്തെ പള്ളുകൾ എല്ലാം കേട്ടയാൾ..
 സ്നേഹത്തോടെ നിങ്ങൾ പറയാൻ മറന്നതുകളെ,  നിങ്ങളെക്കാൾ നന്നായി അവരോട് അവതരിപ്പിച്ചയാൾ..,
 നിങ്ങളെ പൂർണ്ണമായി അവിടെ പ്രതിഷ്ഠിച്ചു ആത്മാവ് വിട്ടൊഴിഞ്ഞു ഒരു ചെറു പുഞ്ചിരിയുമായി തോളത്തു തട്ടി, നടന്നു നീങ്ങിയ അയാൾ..
 അയാളെ..,അയാളെക്കുറിച്ചാണ്..,
 നിങ്ങളെ സമാധാനിപ്പിക്കാതെ, നിങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ടു അത് സ്മധാനപരാമയി അവസാനിപ്പിച്ചു നിങ്ങളിൽ പുഞ്ചിരി വിടർത്തിയ അയാളെക്കുറിച് തന്നെ.

അത്തരക്കാരെ നിങ്ങൾ കണ്ടിട്ടുണ്ടോ??
എങ്കിൽ നിങ്ങൾ എത്ര ഭാഗ്യം ചെയ്തവരാണ്  മനുഷ്യരെ..?
അവരെ ചേർത്തുവച്ചുകൊള്ളു..
നിങ്ങളെക്കാൾ അധികമായി നിങ്ങളെ വായിക്കാൻ കഴിയുന്ന അസാധാരണ മനുഷ്യരാണവർ..!!

നിങ്ങൾക്കറിയുമോ?? അവർ അസാധാരണ മനുഷ്യരായത്  എങ്ങനെയെന്ന്??
അവർ ഒരിക്കലും അവരെപ്പോലെ ഒരാളെ കണ്ടെത്താത് കൊണ്ടാണ്.
അതേ.,സത്യമാണ് ഞാൻ പറയുന്നത്..,
 അവർ ..,ആ മനുഷ്യർ..,  
അവരെപ്പോലെ ഒരാളെ തിര്ഞ്ഞു തിരഞ്ഞു അങ്ങനെ ആയതാണ്.
അതേ അവർ ഒരിക്കലും അത്തരത്തിൽ ഒരാളെ കണ്ടെത്തിയിട്ടില്ലാത്തവരാണ്..

നോക്കു,നിങ്ങൾക്ക് പോലും ആ ആൾക്ക് അത്തരത്തിൽ ഒരാളായി പകരം മാറുവാൻ സാധിക്കില്ല.
അതേ.
.വിശ്വസിച്ചേ മതിയാകൂ..

ഒന്നുകൂടി ഉണ്ട്..
അവർ അന്വേഷണത്തിലാകും..,ഏക്കാലവും അവരോളം അവരാകുന്ന മനുഷ്യരെത്തേടിയുള്ള അന്വേഷണത്തിൽ..

സൂര്യ

ഇന്ത്യയുടെ രാജീവിന്റെ മകൻ


We have got 360 million problems in India. what do the 360 million want??
"Its fairly easy to begin making a list-later there may be differences of opinion -but its obvious enough that they want food; its obvious enough they want clothing, that they want shelter, that they want health.they want such things regardless of any social and economic policies we may have in mind. i suggest that the only policy we should have in mind is that we have to work for 360 million people ;not for a few, not for a group but for the  whole lot, and to bring them up on an equal basis..

PT. JAWAHARLAL NEHRU..
(The first prime minister of INdia)

Dear nirmala sitaraman.., did heard about this person ever??
Dear modi ji did you heard this words of nehru ever..??

ഇത് ഇന്ത്യയുടെ എക്കാലവും പ്രിയപ്പെട്ട പ്രാധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ വാക്കുകളാണ്.നീണ്ട 17 വർഷം ഇന്ത്യയെ നയിച്ച മഹനുഭവനാണ്.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 august 15 മുതൽ 1964 may 27 വരെ നീണ്ട 17 വർഷക്കാലം,അതായത് 6131 ദിവസം ഇന്ത്യയെ ഭരിച്ച ഭരണാധികാരിയുടെ വാക്കുകൾ.
ലിസ്റ്റ് ഉണ്ടാക്കാം,അഭിപ്രായങ്ങൾ പലതാകാം പക്ഷെ എന്തുതന്നെയാണെങ്കിലും അവർക്ക് ഭക്ഷണം വേണം, വസ്ത്രങ്ങൾ വേണം,shelter വേണം,ആരോഗ്യം വേണം..
അത് സംരക്ഷിക്കണം..
ഇത് കഴിഞ്ഞല്ലേ മറ്റെല്ലാം..
 ഓർമ്മിപ്പിച്ചതാണ്.
നീണ്ട ലിസ്റ്റിൽ എവിടെയാണ് ഇന്ത്യയിലെ 32 കോടി ജനങ്ങൾ???
എവിടെയാണ് അവർക്ക് ഭക്ഷണം??വീടുകൾ?
ആരോഗ്യസംരക്ഷണം?
മറന്നുപോയി മോദിയും ഷായും..
ജനങ്ങളെ  മറക്കാത്ത പിതാമഹാന്മാരുടെ ഇന്ത്യയാണ്..
ജനങ്ങൾക്ക് വേണ്ടി ജീവിച്ച പിതാമഹൻമാരുടെ ഇന്ത്യയാണ്..
ഗാന്ധിയുടെ ഇന്ത്യയാണ്..,
നെഹ്രുവിന്റെയും അംബേദ്കറിന്റെയും ഇന്ത്യയാണ്.. 
നമ്മുടെ ഇന്ത്യയാണ്..
 അവർ തിരികെ വാങ്ങി നൽകിയ ഇന്ത്യയാണ്..
തലകുനിക്കാതെ ഷൂ നക്കാതെ.. സമരം ചെയ്തു നേടിയ ഇന്ത്യയാണ്..
ഭരണകൂടമാണ്..
ഭക്ഷണവും വെള്ളവുമില്ലാതെ വഴിയരികിൽ മരിച്ചു വീഴുന്നത്  ഇന്ത്യക്കാരാണ്..
അവരെ കാണാൻ കണ്ണുണ്ടാവില്ല..
നിരത്തിൽ സാധാരണക്കാരനൊപ്പം അവന്റെ വിഷമങ്ങൾ ചോദിച്ചറിഞ്ഞു പരിഹാരം കാണാൻ ആർക്ക് കഴിയാൻ.. ദാ ചിത്രത്തിലേത് പോലെ രാജീവ് എന്ന അച്ഛന്റെ ഈ മകനല്ലാതെ..
പ്രിയപ്പെട്ട രാഹുൽ ജി നെഹ്റു നിങ്ങളുടെ മുതുമുത്തച്ഛനാണ്.., ആ മനുഷ്യന്റെ മകളുടെ ചെറുമകന്.. ഓർമ്മയിൽ കത്തിക്കരിഞ്ഞ മുത്തശ്ശിയുടെയും അച്ഛന്റെയും ശരീരത്തിനൊപ്പം ഇന്ത്യയുടെ കോടാനുകോടി മനുഷ്യരുടെ കണ്ണുനീരൊപ്പാതിരിക്കാൻ ആവില്ല.
രാഹുൽ ജി നിങ്ങൾ ഇന്ത്യയ്ക്ക് എത്ര വലിയ അനിവാര്യത ആണെന്നറിയുമോ??

നോക്കു.ഇത്രയും എഴുതി അവസാനിപ്പിക്കുമ്പോൾ  നെഹ്രുവിന്റെ വാക്കുകൾ വായിക്കുമ്പോൾ, രാജീവ് ഗാന്ധിയുടെ ചിത്രം കാണുമ്പോൾ ,വായിക്കുമ്പോൾ എന്റെ  കണ്ണ് നിറഞ്ഞൊഴുകി,രക്ത സമ്മർദ്ദം കൂടി.ഇത് വായിക്കുന്ന ഓരോ ഇന്ത്യാക്കാരനും അതുതന്നെയാകും അവസ്ഥ.
എഴുതുകയോ വായിക്കുകയോ ചിന്തിക്കുകയോ ചെയ്യുമ്പോൾ എന്റെയും മറ്റുള്ളവരുടെയും നെഞ്ചു പിടയ്ക്കുകയും ആവേശം സ്ഫുരിക്കുകയും ചെയ്യുന്നെങ്കിൽ രാഹുൽ ജി നിങ്ങൾ എത്രമാത്രം വേദനിക്കുന്നുണ്ടാകണം..

അതേ നെഹ്രുവിന്റെ വാക്കുകൾ എന്നെ കരയിച്ചെങ്കിൽ ചിന്തിപ്പിച്ചെങ്കിൽ , ആ മനുഷ്യന്റെ ബാക്കിയായ ഒരെയൊരാൾക്ക് അതെത്ര വേദനാജനകമായിരിക്കും..
മോദി ഭക്തർക്ക് ചരിത്രം എങ്ങനെയറിയാൻ..
പക്ഷെ ഒന്നറിയാം..
ഈ ദിനങ്ങളിൽ ഇന്ത്യയിലെ സാധാരണക്കാർ ചരിത്രം തേടിപ്പിടിച്ചു വായിച്ചു കരയും..
നിങ്ങളുടെ മുതുമുത്തച്ഛനെക്കുറിച്ചും മുത്തശ്ശിയെക്കുറിച്ചും,അച്ഛനെക്കുറിച്ചും വാതോരാതെ സംസാരിക്കും.
നിങ്ങൾ ഭരണാകാരിയായിരുന്നെങ്കിൽ എന്ന് വെറുതെ വിലപിക്കും.
ജനങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു.
അതേ..
രാഹുൽ എന്നത് അനിവാര്യതയാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങി..അത് മനസ്സിലായിവരുവാൻ ഇനി കുറച്ചു ദിവസങ്ങൾ കൂടി മാത്രം..

മഴയോർമ്മകളിൽ വിക്ടർ ജോർജ്




മഴയ്ക്കൊപ്പം യാത്ര പോയ ഈ മനുഷ്യനെയും, ആ ഫ്രെയിമിലെ അവസാനചിത്രത്തെയും മഴ ദിനങ്ങളിൽ വിസ്മരിക്കുന്നതെങ്ങനെ..??
മഴയോടയാൾക്ക് പ്രണയമായിരുന്നു..
അല്ല മണ്ണിനും മഴയ്ക്കുമയാളോടായിരുന്നു പ്രണയം..
മഴ കാത്തുവച്ച അത്ഭുത കാഴ്ചകൾ ,മറ്റാരും കാണാത്ത അത്ഭുത കാഴ്ചകൾ മഴ വിക്ടർ ജോർജ് എന്ന മനുഷ്യന് സമ്മാനിച്ചു..
ആരും കാണാത്ത മഴക്കാഴ്ചകൾക്ക് പകരമായി മഴ അയാളെ ചോദിച്ചു..
മഴയും മണ്ണും കൂടൊരുക്കി അയാളെ മാടി വിളിച്ചു..
ആർക്കും കേൾക്കാനാകാത്ത പാട്ട് മഴ വിക്ടറിനായി പാടി.,
വിക്ട്ർ മഴയൊരുക്കിയ സ്വർഗ്ഗത്തിലേക്ക് തന്റെ  ക്യാമറയുമായി നടന്നു..
ആരും കാണാത്ത കാഴ്ചകൾ ഒപ്പിയെടുക്കാൻ..
മഴ കാട്ടിയ ആ കാഴ്ചകൾ വിക്ടേർ മാത്രമേ കണ്ടുള്ളൂ.. വിക്ടറിന് മാത്രമായി മഴച്ചിത്രങ്ങൾ മയിൽപ്പീലിവിടർത്തി..
ഒരു രാജകുമാരനെപ്പോലെ മഴയിലേക്ക് മഴയെ സ്നേഹിച്ച ആ മനുഷ്യൻ തന്റെ ക്യാമറയുമായി നടന്നു മറഞ്ഞു..
ആ മഴക്കാലത്ത്..
എന്നെന്നേക്കുമായി..

സൂര്യ
18/05/2020


നമ്മുടെ മക്കൾ ഉത്രയാണോ??

കുടുംബമോ മാതാപിതാക്കളോ അല്ല,പെണ്കുട്ടികൾ തന്നെയാണ് സ്വന്തം ജീവിതം തിരഞ്ഞെടുക്കേണ്ടത്.
ശരി എന്ന് തോന്നുന്നത് മാത്രം തിരഞ്ഞെടുക്കുന്നതിലൂടെ അവൾ നേടുന്നത് ജീവിത അവസാനം വരെയുള്ള സന്തോഷമാണ്..പണമല്ല എന്റെ അളവ് കോൽ എന്ന് നമ്മുടെ പെണ്കുട്ടികൾ മന്സിലാക്കുന്നിടത്തു പുതുയുഗം ഉയർത്തപ്പെടും.
ഇതു ഇന്നത്തേക്ക് മാത്രമുള്ള ഫേസ്ബുക്ക് കോലാഹലമാണ്..,
നാളെ അല്ലെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ നമ്മുടെ സഹോദരങ്ങൾ ഇത് മറക്കും ഫേസ്ബുക്കിലും ടിക്റ്റോക്കിലും നാളെ കഴുത്തു നിറയെ പൊന്നിട്ട സഹോദരിയുടെയോ തന്റേതന്നെയോ മകളുടെയോ ചിത്രം പങ്കുവച്ചു ആത്മസംതൃപ്തിയണയും നമ്മൾ.,

ടിക്റ്റകുകളിലെയും മറ്റും പൊന്നിൽ കുളിച്ച പെണ്ണിന്റെ ചിത്രം കണ്ട് കഴുത്തിലോ കാതിലോ ഒരുതരി പൊന്നിലാത്ത ഇനിയും വിവാഹം നടന്നിട്ടില്ലാത്ത ഒരുപാടേറെ പെണ്കുട്ടികൾ ദീർഘനിശ്വാസം വിടും.
വെറുതെ കണ്ണു തുടയ്ക്കും.

ഉള്ളിന്റെ ഉള്ളിൽ എന്തിനാണ് രണ്ടു പേർ ഒന്നിച്ചു ജീവിക്കുന്നതിന് കണ്ണിൽക്കണ്ട ഓഡിറ്റോറിയം കാർക്ക് പണം കൊടുക്കുന്നത്??
എന്തിനാണ് നാട്ടുകാരെ ഭക്ഷണം കഴിച്ചു കൈകഴുകും മുൻപ് കുറ്റം പറയാൻ ക്ഷണിക്കുന്നത്??
എന്തിനാണ് ഇത്തരം ആചാരങ്ങൾ..??
സമൂഹം അങ്ങനെയാണ് എന്ന മാതാപിതാക്കളുടെ ഉത്തരം അതാണ് ഇന്നത്തെ ഈ സാഹചര്യം ഒരുക്കിയത്.

ആ പെണ്കുട്ടിയെ അയാൾക്ക് ആവശ്യമില്ലായിരുന്നു .,പക്ഷെ സമൂഹം.. അവർ വിളിച്ച വിവാഹത്തിന് വന്നു സത്കാരം കഴിച്ചു ചിരിച്ചു വർത്തമാനം പറഞ്ഞ സമൂഹം.

കൂടുതലും നിശ്ചയിച്ചുറപ്പിച്ച വിവാഹങ്ങൾ മുടങ്ങുമ്പോളും വിവാഹ മോചനങ്ങൾ നടക്കുമ്പോളും സമൂഹത്തിന്റെ സദാചാര  ബോധം വല്ലാതെ ഉണരും.അതൊടുവിൽ ആ പെണ്കുട്ടിയുടെ ആത്മഹത്യയിലോ കുടുംബത്തിന്റെ തകർച്ചയിലോ അവസാനിക്കും.
അപ്പോൾ ഞാൻ പറഞ്ഞു വന്നത്,ഒരു പെണ്കുട്ടിയോ അവളുടെ കുടുംബമോ ഒരു ആണ്കുട്ടിയോ അവന്റെ കുടുംബമോ ജീവിതത്തിൽ ഉറച്ച തീരുമാനങ്ങൾ എടുക്കുവാൻ ഭയക്കുന്നതും തെറ്റായ ചിന്തകളിലൂടെ കടന്നു പോകുന്നതും നമ്മുടെ സമൂഹത്തിന്റെ ഒളിഞ്ഞു നോട്ടം കാരണമാണ്.

അയാൾ പലതരത്തിൽ ആ പെണ്കുട്ടിയെ ഒഴിവാക്കുവാൻ നോക്കിയിട്ടുണ്ടാകണം. അന്വേഷിച്ചാൽ ഉറപ്പായും അയാൾക്ക് മറ്റു പല ബന്ധങ്ങളും ഉണ്ടാകുകയും ചെയ്യും.
സ്വന്തം ജീവിതത്തിൽ ആവശ്യമില്ലാത്ത ഒരാളെ പണത്തിനു വേണ്ടി സ്വീകരിക്കുന്ന സാഹചര്യത്തിലേക്ക് ആണ്കുട്ടികളുടെ ചിന്താഗതി കൊണ്ടുവരാതെ ഇരിക്കുവാൻ മാതാപിതാക്കളും ശ്രദ്ധിക്കേണ്ടതാണ്‌.മറ്റൊരിടത്തു നിന്നു വരുന്ന പെണ്കുട്ടിയെ മനസ്സ് കൊണ്ട് അംഗീകരിക്കുവാനും,മകൻ തെറ്റു ചെയ്താൽ ചൂണ്ടിക്കാട്ടുവാനും മാതാപിതാക്കൾ തയ്യാറാകണം...

മരുമകൻ കളഞ്ഞിട്ടു പോകുമോ. എന്നു ഭയന്ന് അവർക്ക് മുൻപിൽ ഒരു കാരണവശാലും പോയി തലകുനിച്ചു നിൽക്കുവാതിരിക്കുവാൻ പെണ്കുട്ടികൾ തന്നെയാണ് കുടുംബത്തിന് ആത്മവിശ്വാസം നല്കേണ്ടതും.

ചില പ്രായങ്ങളിൽ അത്തരം ഒരു തീരുമാനം പെണ്കുട്ടികൾക്ക് എടുക്കുവാൻ കഴിയാറില്ല എന്നത് വളരെ വലിയ ഒരു സത്യവുമാണ്..

വിവാഹം ഒരു ചടങ്ങു മാത്രമാണ്.
ജീവിക്കേണ്ടത് രണ്ടു മനസ്സുകളും.
സ്നേഹത്തോടെ സമാധാനത്തോടെ പരസ്പരം താങ്ങായി മാതാപിതാക്കൾ കെട്ടിച്ചുവിടാൻ പെട്ട പാടിന്റെ പേരിൽ വേദനിക്കുന്നില്ല എന്ന ഉറപ്പിൽ കിട്ടുന്ന സമാധാനത്തോടെയുള്ള ജീവിതം.. അതാണ് നമ്മുടെ പെണ്കുട്ടികൾ ആഗ്രഹിക്കേണ്ടത്..

മാതാപിതാക്കൾക്ക് മക്കളെ സ്വയം പര്യാപ്ത്തരാക്കുവാൻ സഹായിക്കാം.
.അച്ഛന്മാർ മക്കൾക്ക് നൽകേണ്ടത് വിദ്യാഭാസം ആണ്,നാളെ ഒരുകാലത്ത് അച്ഛനില്ലങ്കിലും അമ്മയെ ബന്ധുക്കൾക്ക് മുൻപിൽ കൈനീട്ടി മകളെ വിവാഹം കഴിപ്പിച്ചയ്ക്കേണ്ടുന്ന വലിയ ബാധ്യതയിലേക്ക് തള്ളി വിടാതിരിപ്പിക്കുവാൻ,അല്ലെങ്കിൽ ജീവിച്ചിരുന്നെങ്കിൽ അച്ഛനെ തന്നെയും വിവാഹത്തിനായി വേദനിപ്പിക്കുവാൻ വിടാതെ ഇരിക്കുവാൻ പെണ്മക്കകളെ പര്യാപ്തരാക്കേണം..
എന്താടി എന്ന് ചോദിച്ചാൽ ഏതാടാ എന്ന് ചോദിക്കാൻ പെണ്മക്കൾ പര്യാപ്തരാകേണം

അത്തരത്തിൽ ഉപദേശം തന്നു വളർത്തിയ ഒരച്ഛന്റെ മകളാണ് ഞാൻ.പലപ്പോഴും തനിച്ചു  പലതിനെയും അഭിമുഖീകരിക്കേണ്ടി വന്ന ഒരാൾ.പക്ഷെ ഞാൻ ഒരു ഫെമിസ്‌നിസ്റ് അല്ല.
നേരെ നിന്നു പറയേണ്ടിടത്തു പറയേണ്ട കാര്യങ്ങൾ പറയേണ്ടതുപോലെ പറയുന്ന പെണ്ണിന് നേരെ കൈകൾ ചൂണ്ടപ്പെടുന്നത് എന്തുകൊണ്ടാണെന്നും ചിലപ്പോൾ നാം വെറുതെ ഇരുന്നാലോചിക്കേണം.
ജപ്തി കണ്മുന്നിൽ നിൽക്കുമ്പോൾ അയ്യോ അതൊരു പെണ്കുട്ടിയാണ് അവളെ ഇറക്കിവിട്ടുകൂടാ അവളുടെ സ്ഥലത്തെ ജപ്തി ചെയ്തുകൂടാ എന്നു ഒരു സാമൂഹിക സിസ്റ്റവും പറയുന്നില്ല എങ്കിൽ പെണ്കുട്ടികളെ, അവളെ കൊന്നുകളയുവാനും അടിച്ചമർത്തുവാനും ശ്രമിക്കുന്നവരെ നിങ്ങൾ അറിയുക.,നിങ്ങളെപ്പോലെ അവരും ഭൂമിയുടെ അവകാശികളാണ്..അവളുടെ നിസ്സഹായതകളെ നിങ്ങൾ ചോദ്യം ചെയ്യുമ്പോൾ അവൾ നിസ്സഹായായയി നിൽക്കാതെ നീ ആരാടാ എന്നു ചോദിക്കുവാൻ ധൈര്യപ്പെടുന്നെങ്കിൽ ഒന്നോർക്കുക അവൾ ഒരു നല്ല അച്ഛന്റെ മകൾ ആയിരിക്കും..
ആ അച്ഛൻ അവളെ സ്വയം പര്യാപ്‌ത ആക്കിയിട്ടുണ്ടാകും..പക്ഷെ അവളും നിങ്ങളുടെ മക്കളെപ്പോലെ ഒരച്ഛന്റെ രാജകുമാരി ആയിരുന്നു എന്ന് അംഗീകരിക്കാത്ത സമൂഹത്തെ അവൾ തന്നെയാണ് ഉപേക്ഷിക്കേണ്ടത്.
തെറ്റായ ബന്ധമുള്ളവനാണ് എന്നു കണ്ടാൽ ഉറപ്പിച്ച വിവാഹത്തെ വേണ്ട എന്നു വയ്ക്കുവാൻ പെണ്ണിന് തന്റേടമുണ്ടായാൽ
 തീരുന്ന വിഷയങ്ങൾ..
അന്യാസ്ത്രീയുമായി ബന്ധമുള്ള ഭർത്താവിനെ വേണ്ട എന്നു വയ്ക്കുവാൻ പെണ്ണ് ധൈര്യപ്പെടുന്നിടത് കുടുംബം ഒപ്പം നിന്നാൽ തീരാവുന്ന പ്രശനങ്ങൾ മാത്രമേയുള്ളൂ.

നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിൽ ചെറുക്കന്റെ അവിഹിതം ചൂണ്ടിക്കാട്ടുന്ന പെണ്കുട്ടിയോട് നീ ഒരു പെണ്ണാണ് സഹിക്കേണം അവൻ നിന്നെ കെട്ടിയിട്ടില്ല്ലോ അപ്പോൾ നീ അന്വേഷിക്കേണ്ട ഇനി കെട്ടികകഴിഞ്ഞാലും നീ ഉറങ്ങാൻ നേരം അവൻ നിന്റെ അടുത്തുണ്ടോ എന്നു നോക്കിയാൽ മതി എന്നു പെണ്മക്കളെ പറഞ്ഞു സമാധാനിപ്പിക്കുവാൻ ഒരിക്കലും മാതാപിതാക്കൾ ശ്രമിക്കാതെ ഇരിക്കുക.

ഭർത്താവിന്റെ സ്നേഹമില്ലായ്‌മയെയും അവിഹിതത്തെയും കുറിച്ചു വ്യാകുലപ്പെടുന്ന മക്കളോട് നീ സഹിക്കണം എന്നു ഒരു മാതാപിതാക്കളും പറയാതെ ഇരിക്കുക.
അവളിൽ സ്നേഹം നഷ്ടമായ പുരുഷന് അവളെ എങ്ങനെ സംരക്ഷിക്കുവാൻ സാധിക്കും എന്ന് മാത്രം ചിന്തിക്കുക.

പെണ്മക്കൾ നമ്മുടേതാണ്.അവർ എന്നും നമ്മുടെ രാജകുമാരിയാണ്.. അത് നമ്മളായിമറന്നു പോകാതെ ഇരിക്കുക.

ആരു വേണ്ട എന്നു വച്ചാലും സ്വയം സ്‌നേഹിക്കുവാൻ മക്കളെ പഠിപ്പിക്കുക. 
കഴിഞ്ഞ ദിവസം എനിക്ക് അറിയുന്ന ഒരു സ്ത്രീ അവരുടെ മകൾ സ്വന്തം ജീവിതം തിരഞ്ഞെടുത്തു സന്തോഷമായി ജീവിക്കുകയാണ്..,
എന്നോട് അൽപം വിരോധം ഉള്ളിലുള്ള ആളാണ് വ്യക്തി.ഒരുപാട് കാലത്തിനു ശേഷം ഉണ്ടായ ഒരു സംസാരത്തിനൊടുവിൽ സ്നേഹത്തോടെ ഞാൻ ആ സംസാരം പര്യവസാനിപ്പിക്കുവാൻ ശ്രമിച്ചപ്പോൾ..,വെറുതെ എനിക്ക് നോവുമായിരിക്കുമെന്നു കരുതി ആ സ്ത്രീ പറഞ്ഞ ഒരു വാക്ക് എന്ന് ചിരിപ്പിച്ചു.
സത്യത്തിൽ ആ കുട്ടിയുടെ ജീവിതം സന്തോഷമായിരിക്കുന്നതിൽ ആത്മാർത്ഥമായി സന്തോഷമുള്ള  എന്നോട് ഞങ്ങൾ അവൾക്ക് 10 ലക്ഷം കൊടുക്കുന്നുണ്ട് എന്ന് ആ സ്ത്രീ പറഞ്ഞു..
ചിരിച്ചു കൊണ്ടതിനെ സ്വീകരിക്കുമ്പോളും..എന്റെ മനസ്സിൽ അവളെ വിവാഹം ആ വ്യക്തി അത് സ്വീകരിക്കുമോ അല്ല ഇപ്പോൾ അവളെ വിളിച്ചു കൊണ്ടുപോയി വിവാഹം കഴിച്ച അയാൾക്ക് എന്തിനാണ് പണം എന്നൊക്കെ ഞാൻ ചിന്തിച്ചു.

വെറുതെ അവരെ ഓർത്തു ഞാൻ ചിരിച്ചു.
അപ്പോളും പണം,സ്ത്രീധനം ഒക്കെ വില്ലനായി നിന്നു ഇനിയും വിവാഹം കഴിഞ്ഞിട്ടില്ലാത്ത ആരൊക്കെയോ എൻറെ മനസ്സിനോട് പറയുന്നുണ്ടായിരുന്നു..
മാറേണ്ടത് സമൂഹമാണ് എന്ന്.

 ഒരു ദിവസത്തേക്ക് മാത്രമുള്ള സാമൂഹിക വികാരമാണ്.. തെറ്റിദ്ധരിക്കരുത്..നമ്മൾ രണ്ടു ദിവസം കഴിഞ്ഞാൽ 1 വയസ്സുള്ള മകളുടെ വിവാഹത്തിന് നൽകേണ്ട 101 പവനുവേണ്ടി മുണ്ടുമുറുക്കിയിടുത്തു സമ്പാദിച്ചു തുടങ്ങും..
അതിലൊന്നും നമ്മളെ തിരുത്തേണ്ട..

നിരഞ്ജന

ബിന്ദിപ്പൂക്കൾ. അവൾ എന്നും  ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു. കില് കിലേച്ച...