Sunday, May 24, 2020

ഒരു പൂവിന്റെ കഥ:നാവികന്റെയും

ഇത് അയാൾ സമ്മാനിച്ചതാണ്., എനിക്കോ എന്ന ചോദ്യം വരും എനിക്കല്ല.., പരിശുദ്ധമായ പ്രണയമാണ് എന്ന് കരിതിയിട്ടുണ്ടാകും..
ഒരു വൈകുന്നേരം ചാനെലിലെ സുഖമുള്ള എന്നാൽ ഭ്രാന്തമായ ജോലികൾക്കിടയിൽ നിന്നും രക്ഷപ്പെട്ടോടി വന്ന് ഏറ്റവുംഇഷ്ടമുള്ള ഭക്ഷണം പാകം ചെയ്തു സഹമുറിയത്തിക്കായി കാത്തിരുന്ന ഒരു വൈകുന്നേരം, ഷീണിച്ചു മുറിയിൽ വന്നുകയറി ഭക്ഷണം കഴിച്ചൊടുവിൽ പ്രിയപ്പെട്ട പ്രജീഷ് സെനിൻറെ പുസ്തകം മറിച്ചു നോക്കിയിരിക്കുന്ന എനിക്ക് നേരെ ചുമന്ന പുഷ്പം നീട്ടി അവൾ പറഞ്ഞു

ഇത് ഒരാളെനിക്ക് തന്നതാണ്., പുസ്തകത്തിൽ നിന്ന് കണ്ണെടുത് അവളെ നോക്കി കണ്ണിറുക്കി ചോദിച്ചു എന്താണ് മകളെ? പ്രണയമോ..??

അവൾ ചിരിച്ചു.., അയാൾ ഇവിടെ തടവിലാണ് കപ്പിത്താനാണ്, ഇന്ന് ഇദ്ദേഹത്തിന്റെ സ്റ്റോറി ചെയ്യാൻ പോയത്...

കണ്ണ് കൂർപ്പിച്ചു ഞാൻ, ചോദ്യങ്ങൾ ഒന്നായി ചോദിച്ചു..,

അവൾ എന്തൊക്കെയോ പരതിക്കൊണ്ട് ഉത്തരങ്ങൾ ഒന്നായി പറഞ്ഞു., 

അയാൾ ഒരു ഹോട്ടൽ മുറിയിലാണ് താമസം വർഷങ്ങൾ 2 ആയി കപ്പിത്താൻ ആയിരുന്നു,

ഭക്ഷണം??
ഉള്ളൊന്നു പിടച്ചു നെറ്റിചുളിച്ചു ഞാൻ ചോദിച്ചു,

Insurance കമ്പനിയും അയാളുടെ ഷിപ് അതോറിറ്റിയും ചേർന്നാണ് അയാൾക്ക് ഇവിടെ താമസം നൽകിയിരിക്കുന്നത് മാസം 500 രൂപയോ മറ്റോ നൽകും, അയാൾക്ക് സുഖമില്ല , 

നീ അയാളോട് സംസാരിച്ചോ??

അവൾ എന്ന എന്റെ അനുജത്തി എന്ന് ഞാൻ മനസ്സിൽ കരുതുന്ന തീരെ പക്വത വന്നിട്ടില്ലാത്ത , പാതിരാത്രിയിലും ഒരു സ്റ്റോറിക്കു വേണ്ടി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്ന അവളോട് ചോദിക്കേണ്ടി വന്നു കാരണം അവളിത്രയേറെ സമയം ഒരു സ്‌റ്റോറിക്കുവേണ്ടി പാഴാക്കി ഒടുവിൽ അക്ഷരത്തെറ്റുകളോ വ്യാഖ്യാനപിഴവുകളോ നിറഞ്ഞ വളരെ ചെറിയ ഒരു പാരഗ്രാഫ് എഴുതി തീർക്കുന്നത് കാണുമ്പോൾ ഞാൻ ഇടയ്‌ക്കെങ്കിലും അവളെ നോക്കി നിന്നിട്ടുണ്ട്..,അതുകൊണ്ട് മാത്രം അവൾ എടുത്ത interview എങ്ങനെയാകും എന്നറിയാൻ ആകാംഷ നിറഞ്ഞു പൊന്തി.,

സംസാരിച്ചു, 

എവിടെ വച്ച്??

ആദ്യം അയാളുടെ മുറിയിലേക്ക് കയറാൻ മടി ആയിരുന്നുപിന്നെ പേടിക്കാതെ ചുറ്റും നോക്കി കയറി,  
എന്റെ മറുപടി ഒരു പുഞ്ചിരി, അവളെ ഞാൻ കേട്ടു കൊണ്ടേയിരുന്നു, ചോദ്യം ചോദിക്കുവാൻ വേണ്ടി, കാരണം അയാൾ എന്റെ മനസ്സിൽ കയറിപ്പോയിരുന്നു,

അവൾ തുടർന്നു ,

അയാൾക്കൊപ്പം ഒരു പ്രായമായ സെർവേണ്ടുണ്ടായിരുന്നു, കപ്പലിലെ തന്നെ..

അയാൾക്ക് നാട്ടിലേക്ക് communicate ചെയ്യുവാനോ തിരികെപ്പോകാനോ നിവർത്തിയില്ല, കേസ് തീരണം.

അപ്പോൾ അയാളെങ്ങനെ ജീവിക്കുന്നു.

ഹോട്ടലുകാർ ഭക്ഷണം കൊടുക്കും താമസിക്കാൻ സ്ഥലവും,

ചികിത്സ , insurence കാർ ചെയ്യുമെന്ന് പറയുന്നു,

ഞാൻ അയാളെ കൂട്ടിക്കൊണ്ടു പുറത്തേക്ക് പോയി, ഫോർട്ട് കൊച്ചി, അവൾ..,

ആര് ടിക്കറ്റെടുത്തു??

ഞാൻ.

കൊണ്ടുപോയി ഒരു കോൾഡ് കോഫീ വാങ്ങി ഇരുന്നു സംസാരിച്ചു

നിനക്കറിയുമോ., അയാൾ അതിന്റെ പണം എന്നെ കൊടുക്കുവാൻ അനുവദിച്ചില്ല,
അവൾ എടുത്തു പറഞ്ഞു, യാതൊരു ഭാവ ഭേദംവുമില്ലാതെ..

എന്റെ നെഞ്ചു പട പാടാന്നിടിച്ചു, അയാളെ കാണുവാൻ തോന്നി, അസുഖ ബാധിതനായി കപ്പിത്താനായിപ്പോയതിന്റെ പേരിൽ ഒരു നാട്ടിൽൽ ആരുടെയോ  ദയയിൽ ഒറ്റപ്പെട്ടു കഴിയുന്ന ഒരു മനുഷ്യൻ..

ഞാൻ അവർ ഇരുന്നു സംസാരിക്കുന്നത്  സങ്കൽപ്പിച്ചു, അയാളോടെനിക്ക് കരുണ തോന്നി.,

അവൾക്കു പകരം ഞാൻ ആയിരുന്നെങ്കിൽ കൂട്ടിക്കൊണ്ടു പോയി വസ്ത്രവും ഭക്ഷണവും വാങ്ങി നൽകുമായിരുന്നു..,
ഇല്ല അതവളുടെ ജോലി അല്ലെ, അങ്ങനെ ചിന്തിചു അപ്പുറം പ്രജീഷ് സെന്നിന്റെ നമ്പി സിറിന്റെ മുഖമുള്ള പുസ്തകം കട്ടിലിൽ അമർത്തി അവളെ നോക്കി,

പോകാൻ അയാളെ ബസ് കയറ്റി വിടുമ്പോൾ കോട്ടിൽ നിന്നും ഒരു ചെറിയ  കവർ എടുത്തു അതിൽ നിന്നും അയാളെനിക്കു ഈ റോസ് തന്നു എന്റെ കയ്യിൽ മുറുക്കെപ്പിടിച്ചു, ഒരുപാട് വാത്സല്യത്തോടെ ആ വൃദ്ധനെക്കുറിച്ചവൾ പറഞ്ഞു..

അയാളെ തനിച്ചാക്കി പോരുന്ന നിമിഷം ഓരോ തനിച്ചാകലുകളിലും അയാൾ ഹൃദയത്തിൽ നിന്നും ചോര ഒഴുക്കുന്നുണ്ടാകാം..

അവൾക്ക് സമ്മാനിച്ച ഈ പുഷ്പത്തിൽ അയാളുടെ കഥയുണ്ട്..,ഓരോ മാധ്യമപ്രവർത്തകനും കടന്നുചെല്ലുമ്പോൾ പ്രതീക്ഷയുണ്ട്.

സ്നേഹമുണ്ട്..

അവളിൽ നിന്നും ആ പുഷ്പം കയ്യിൽ വാങ്ങി ഞാൻ നെഞ്ചോട് ചേർത്തു.. ഒരു നിമിഷം അയാൾക്കു എത്രയും വേഗം മരണത്തിന് മുൻപ് തിരികെയെത്താൻ കഴിയണെ എന്ന് പ്രാർത്ഥിച്ചു..മനസ്സിൽ പറഞ്ഞു പ്രിയപ്പെട്ട കപ്പിത്താൻ നിങ്ങൾക്ക് എന്റെ പ്രാർത്ഥനകൾ എങ്കിലും നൽകട്ടെ ഞാൻ..

No comments:

Post a Comment

നിരഞ്ജന

ബിന്ദിപ്പൂക്കൾ. അവൾ എന്നും  ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു. കില് കിലേച്ച...