Saturday, August 15, 2020

കമ്മ്യൂണിസം ചരിത്രവും സത്യവും



ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവമുന്നണി പടയാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റു പാർട്ടി.
തൊഴിലാളിവർഗ്ഗ സർവാധിപത്യ ഭരണകൂടം സ്ഥാപിക്കുന്നതിലൂടെ,സോഷ്യലിസവും കമ്മ്യൂണിസവും കൈവരുത്തുകയാണ് പാർട്ടിയുടെ ലക്ഷ്യം.

മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥയ്ക്ക് അറുതി വരുത്തി,അദ്ധ്വാനിക്കുന്ന ജനങ്ങൾക്ക് പൂർണ്ണ മോചനത്തിലേക്കുള്ള ശരിയായ വഴി കാട്ടാൻ മാർക്സിസം ലെനിനിസം ത്തിനു മാത്രമേ കഴിയൂ.
തൊഴിലാളി വർഗ്ഗ സർവ്വ ദേശീയത്വത്തിന്റെ കൊടി പ്രസ്ഥാനം ഉയർത്തി പിടിക്കുന്നു.

   Reference:  ഭരണഘടന (ഇന്ത്യൻ കമ്മ്യൂണിസ്റ്റു പാർട്ടി))

                           കമ്യൂണിസ്റ് പാർട്ടിയുടെ ഭരണഘടനയിൽ പാർട്ടിയുടെ ലക്ഷ്യത്തെ സൂചിപ്പിക്കുന്ന വരികളാണ്.കഴിഞ്ഞ ദിവസം ചാനൽ ചർച്ചയിൽ മുകളിൽ പറഞ്ഞ പ്രസ്ഥാനത്തെ പ്രതിനിധീകരിച്ചു കൊണ്ട് ഇന്ന് മന്ത്രിയായിരിക്കുന്ന ശ്രീമതി മേഴ്സിക്കുട്ടിയമ്മ പറഞ്ഞ വാചകങ്ങൾ കൂട്ടിവായിക്കട്ടെ

ചർച്ച മോഡറേറ്റർ:മലയാളികളുടെ കുടുംബങ്ങൾക്ക് വേണ്ടി ഇതുവരെ സംസ്ഥാന സർക്കാർ എന്തു ചെയ്തിട്ടുണ്ട്???

മന്ത്രി മേഴ്സിക്കുട്ടിയമ്മ: അങ്ങനെ ചെയ്യാൻ കഴിയില്ലലോ.ഉടനെ ഇനിയിപ്പോൾ പുതിയ ന്യായം കണ്ടെത്തി. അവിടെ മരിക്കുന്ന ആളുകൾക്കെല്ലാം കാശു കൊടുക്കാൻ ഇവിടെയെന്താ ഇങ്ങനെ കാശു കെട്ടിയിരിക്കുന്നോ??

മോഡറേറ്റർ : അല്ല നമ്മുടെ സഹോദരങ്ങൾമരിക്കുമ്പോൾ കുടുംബത്തിന് കൈത്താങ്ങേകുക എന്നത് നമ്മുടെ ഉത്തരവദിത്വമല്ലേ??

ആശ്ചര്യം തൊന്നേണ്ട
മേഴ്സിക്കുട്ടിയമ്മ എന്ന വ്യക്തിയുടെ വാക്കായി ഇതിനെ കാണേണ്ട.ഇത് ഒരു പ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന
ജനാധിപത്യത്തിന് അധിഷ്ഠിതമായി വിജയിച്ചു  മന്ത്രിസ്ഥാനം അലങ്കരിക്കുന്ന തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന്റെ പ്രതിനിധിയുടെ വാക്കുകളാണ്..

തൊഴിലാളി വർഗ്ഗ സർവ്വ ദേശീയത്വത്തിന്റെ കൊടി  ഉയർത്തി പിടിക്കുന്ന പ്രസ്ഥാനത്തിന്റെ പ്രതിനിധികളുടെ വാക്കുകൾ.
തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിന്റെ മുതലാളിമാർ എന്തു പറഞ്ഞാലും ന്യായീകരിക്കുന്ന അണികളുണ്ട്.
വായ് മൂടി  ഓ മ്ബ്രാ..
എന്ന് വാ പൊത്തി വിടുവേല ചെയ്യുന്ന അണികളുള്ള മുതലാളിമാർ ഭരിക്കുന്ന സംസ്‌ഥാനം എന്ന ബഹുമതി നമുക്കുണ്ട് എന്നതോർമ്മിപ്പിച്ചുകൊണ്ടു അണികളോട് ചോദിക്കുകയാണ്.
വീട്ടിൽ അരിയുണ്ടോ??
മരണം മുമ്പിലുണ്ട്.എന്റെയും നിങ്ങളുടെയും??
വീട്ടിൽ എണ്ണയും , സോപ്പുമുണ്ടോ മുഘ്യമന്ത്രി തന്ന കിറ്റിലെ അരിയും പഞ്ചസാരയും ബാക്കിയുണ്ടെന്നു പറയരുത്.ഒരു കിലോ 10 ദിവസം..
ശ്രദ്ധിച്ചു കേട്ടോളു
നമുക്കെല്ലാം രോഗം പിടിപെടാൻ സാധ്യതയുണ്ട്.
മുഖ്യൻ എന്തുചെയ്തേക്കും എന്നതിന് മറുപടി മേഴ്സിക്കുട്ടിയമ്മ നൽകിയിട്ടുണ്ട്‌.
നിങ്ങൾ രക്തസാക്ഷിയായാലും പ്രതീക്ഷ വയ്ക്കരുത് 
ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവമുന്നണി പടയായ ഇന്ത്യൻ കമ്മ്യൂണിസ്റ്റു പാർട്ടി പണം കെട്ടി വച്ചിട്ടില്ല സംസ്ഥാന ഖജനാവിൽ. നിന്ന നിൽപ്പിൽ കൊറോണ വന്നു മരിച്ചാലും നിങ്ങളുടെയും, എന്റെയും , പ്രവാസിയുടെയും ഗതി ഒന്നു തന്നെയായിരിക്കും.

വീട്ടിലേക്ക് അരി വാങ്ങാൻ പോലും പണം ഖജനാവിൽ നിന്നു കിട്ടുമെന്ന് കരുതേണ്ട.

കരമടയ്ക്കുന്ന ഭൂമി സ്വന്തമായുണ്ടോ??എങ്കിൽ നിങ്ങൾ പാർട്ടി മുതലാളികൾക്ക് മുൻപിൽ ഓച്ഛാനിച്ചു നിന്നാൽ ഒരുപക്ഷേ കൃഷി ചെയ്യാനുള്ള വകുപ്പ് ലഭിച്ചേക്കും.അവിടെയും  നിങ്ങൾ മരിച്ചുപോയ്ക്കഴിഞ്ഞാൽ ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവമുന്നണി പടയായ ഇന്ത്യൻ കമ്മ്യൂണിസ്റ്റു പാർട്ടി തലപ്പത്തിരിക്കുന്ന മുതലാളിമാർക്ക് ജയ് വിളിക്കാൻ മക്കളെ പഠിപ്പിച്ചു കൊടുക്കണം.

മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥയ്ക്ക് അറുതി വരുത്തി,അദ്ധ്വാനിക്കുന്ന ജനങ്ങൾക്ക് പൂർണ്ണ മോചനത്തിലേക്കുള്ള ശരിയായ  വഴി
തൊഴിലാളി വർഗ്ഗ സർവ്വ ദേശീയത്വത്തിന്റെ കൊടി  ഉയർത്തി കണ്ടെത്തുന്ന  പ്രസ്ഥാനത്തിലൂടെ മുതലാളിയായവർ ഭരിക്കുന്ന സംസ്ഥാനമാണിന്നു കേരളം.

സമൂഹ്യോത്പാദനോപകരണങ്ങളുടെ ഉടമകളേയും,ആധുനിക മുതലാളി വർഗ്ഗത്തെയും തന്നെയാണ് മാർക്സ് എംഗൽസ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിൽ ബൂർഷ്വാസി എന്നു പരാമർശിച്ചത്.
തൊഴിലാളി  എന്നാൽ ഉല്പാദനോപകരണങ്ങൾ സ്വന്തമായി ഇല്ലാത്തതിനാൽ ഉപജീവനാർത്ഥം തങ്ങളുടെ അദ്ധ്വാന ശക്തി വിൽക്കേണ്ടി വരുന്ന ആധുനിക കൂലി വേലക്കാരുടെ വർഗ്ഗം എന്നും മാർക്സ് പറയുന്നു.അതായത് മുകളിൽ പറഞ്ഞ തൊഴിലാളി വർഗ്ഗം അതുതന്നെയാണ്..
ഇവിടെ മാറ്റം എവിടെയാണെന്ന് ചോദിച്ചാൽ വായനക്കാരന് ഇഷ്ടാനുസരണം അധികാരി വർഗ്ഗത്തെയും അതായത് ബുർഷ്വാസികളെയും തൊഴിലാളി വർഗ്ഗത്തെയും തിരഞ്ഞെടുക്കാം.ഇന്നത്തെ കേരളത്തിന്റെ രാഷ്ട്രീയ  അനുഭവങ്ങൾ അടിസ്ഥാനമാക്കി തീരുമാനിക്കാവുന്നതാണ്.

അതിനായി കഴിഞ്ഞ ദിവസത്തെ തൊഴിലാളി വർഗ്ഗ സർവ്വ ദേശീയത്വത്തിന്റെ കൊടി  ഉയർത്തുന്ന പ്രസ്ഥാനത്തിന്റെ പ്രതിനിധിയായ  മേഴ്സിക്കുട്ടയമ്മയുടെ  പ്രസ്താവനയും.,കഴിഞ്ഞ കുറച്ചു കാലങ്ങളായുള്ള ഫാസിസ്റ് തീരുമാനങ്ങളും വായനക്കർക്ക് റഫറൻസ് ആയി ഉപയോഗിക്കാം..

കോവിഡ് ദുരന്തം അനുഭവിച്ചു ദുരിതമനുഭവിക്കുന്ന പ്രവാസികളായ തൊഴിലാളി വർഗത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ പോലും സാധിക്കാൻ കഴിയാത്ത തൊഴിലാളി വർഗ്ഗ പ്രസ്ഥാനത്തിന്റെ അണികൾ പ്രവാസികൾ മരണത്തിന്റെ ദൂതന്മാരാണ് എന്നു പറയുന്നതും ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവമുന്നണി പടയാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റു പാർട്ടി.
തൊഴിലാളിവർഗ്ഗ സർവാധിപത്യ ഭരണകൂടം സ്ഥാപിക്കുന്നതിലൂടെ,സോഷ്യലിസവും കമ്മ്യൂണിസവും കൈവരുത്തുകയാണ് പാർട്ടിയുടെ ലക്ഷ്യം,ആ ലക്ഷ്യം മുൻനിർത്തി പാർട്ടി ഒരു മുതലാളി തൊഴിലാളി സംഘടന രൂപീകരിച്ചു. അതിൽ.മുതലാളി വർഗ്ഗവും അതായത് ബുർഷ്വാസി ,തൊഴിലാളി വർഗ്ഗവുമുണ്ട്.
അതില്തന്നെ മന്ത്രി, നോട്ടക്കാരൻ എന്ന പദവികളും തൊഴിലാളി വർഗ്ഗത്തിനു കൽപ്പിച്ചു കൊടുത്തിരിക്കുന്നു. അണികൾക്ക് ഏറാൻ മൂളുന്നതിനായി പ്രത്യേക നൽകൽ ഉണ്ടെന്നുതെറ്റിദ്ധരിക്കേണ്ട.അവർ വേണമെങ്കിൽ കയ്യിട്ടു വാരട്ടെ..
ഇവിടെ പണം കെട്ടി വച്ചിട്ടില്ല

രാജാവ് നഗ്‌നനാണ്..

എന്നും എക്കാലവും മാർക്സിസം ഉയർത്തിപ്പിടിക്കുന്ന മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ മുതലാളി മാർക്കും തൊഴിലാളി മാർക്കും അഭിവാദ്യങ്ങൾ..
പ്രതിപക്ഷം തെരുവിലുണ്ട് ജനങ്ങൾക്കൊപ്പം..
അത് പ്രതീക്ഷയാണ് 

NB:ചിത്രം കഥപറയുന്നുണ്ട്.ഗൂഗിളും

സൂര്യ
25/06/2020

No comments:

Post a Comment

നിരഞ്ജന

ബിന്ദിപ്പൂക്കൾ. അവൾ എന്നും  ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു. കില് കിലേച്ച...