Saturday, August 15, 2020

സ്നേഹത്തെ വിൽക്കുന്ന കാട്

മലനിരകൾക്കപ്പുറത്ത് സ്നേഹം വിൽക്കനുണ്ടെന്ന്..

അവൾ:വരൂ നമുക്ക് പോയി നോക്കാം

അവർ:ഞങ്ങളും വരട്ടെ??

അവർ നടന്നു .

വെള്ളം കുത്തിയൊഴുകുന്ന ശബ്ദം അപ്പുറത്തെവിടെയോ കേൾക്കുന്നുണ്ടെന്നഉറപ്പിൽ അവർ മുൻപോട്ടു നടന്നു. നീണ്ട കുത്തനെയുള്ള ഇറക്കത്തിനപ്പുറം കാടാണ്.കൊടും കാട്.. അൽപം ഉയരമുള്ള ഒരിടം കണ്ടെത്തി, അവിടെ വെളിച്ചം അൽപം നന്നായി തന്നെ കടന്നു വരുന്നുണ്ട്. വെളിച്ചത്തേക്കാൾ വേഗതയിൽ ഉണങ്ങിയ ഇലകൾ ഒന്നോ ഒറ്റയോ ആയി നിലത്തേക് വീഴുന്നുണ്ട്..
അവിടെ നിന്നു മേൽപ്പൊട്ടൊരു കയറ്റമാണ്..
കയറ്റങ്ങളിൽ ആരോ അടുക്കി നിർത്തിയതുപോലെ മരങ്ങൾ നിരയായി മേൽപ്പോട്ട് വഴി കാണിക്കുന്നു. കരിയിലകളിൽ കൃത്യമായി ഒരാൾക്ക് നടക്കുവാനുള്ള വീതിയിൽ സൂര്യപ്രകാശം..

ഒരു വശം ഇരുട്ടാണ്, മറുവശം കുത്തനെയുള്ള ചെരിവും.

വളഞ്ഞു പോകുന്ന സൂര്യവെളിച്ചത്തെ പിന്തുടർന്നവർ നടന്നു

അതാ അവിടെ

അതേ കരിനാഗം കാവലിരിക്കുന്ന ഇടം..

അവർ അവിടേക്ക്  നടന്നു കയറി.,
അവിടെ ചിതൽപ്പുറ്റുകൾക്കിടയിൽ ചിറകുള്ള നാഗം
അവർ വെറുതെ കൈയ്യെടുത്തു കൂപ്പി
ഇഴഞ്ഞിറങ്ങി കറുത്ത നാഗം അവർക്ക് 
 മുൻപേ പോയി..

അത് വഴി കാണിക്കുകയാണ്..
അവർ പറഞ്ഞു..

മുൻപോട്ട്..
അങ്ങോട്ടല്ല ഇങ്ങോട്ട്..

അവർ :ആ മലനിര ഒരുപാട് അകലെയാണ്..എപ്പോളെത്താനാണ്..

അവൾ: സാരമില്ല നമുക്ക് നടക്കാം..

കരിയിലകൾ  നാലുപാടും ശബ്ദിച്ചു

അതാ സർപ്പങ്ങൾ ഒന്നല്ല ഒരുപാട്..

കറുത്ത കരിനാഗങ്ങൾ..
ഒരുപാട് കരിനാഗങ്ങൾ

:അത്  നമുക്ക് നേരെ ആണല്ലോ വരുന്നത്

അവൾ കണ്ണുകൾ ഇറുക്കിയടച്ചു..
ഞങ്ങൾ സ്നേഹത്തെത്തേടിയുള്ള യാത്രയിലാണ്.., 
അവർ ഉപദ്രവിക്കില്ല അവളുടെ മനസു മന്ത്രിച്ചു..

നാലുപാട് നിന്നും വന്ന നാഗങ്ങൾ കൂട്ടിമുട്ടി, അവ ഒരുടലും പല തലകളുമുള്ള നഗങ്ങളായി രൂപാന്തരം പ്രാപിച്ചു..

അഞ്ചുതലയുളള്ളവ അനേകം
നാലുതലയുള്ളവ ഇരുപതോളം
മൂന്നുതലയുള്ളവ പതിനാറോളം..,
രണ്ടുതലയായവ എട്ടോളം
അവർക്ക് വഴികാട്ടിയ ആ ഒറ്റനാഗം അവയെ നോക്കി പത്തിവിടർത്തി മലനിരകൾക്ക് നേരെ ആംഗ്യം കാണിച്ചു..

അവ തലകുനിച്ചു അവിടേക്ക് പറന്നുയർന്നു

പറക്കുന്ന നാഗങ്ങൾ...
അവൾ പറഞ്ഞു..

അവർ നമുക്ക് വഴിതെളിക്കുവാൻ പോയതാണ്.. 

 കറുത്ത നാഗം മുന്നോട്ട്പോയി.
പതിയെ

സർപ്പം പൊടുന്നനെ നിന്നു

കാട് രൂപാന്തരം പ്രാപിച്ചൊരു സമതലമായി മാറിയിരിക്കുന്നു..

കൃത്യമായ വിസ്തീർണ്ണത്തിൽ ഇരുവശവുമുള്ള ഉണങ്ങി വരണ്ടതും 

 പൊടികളുള്ളതുമായ  പ്രദേശം..

അതാ അവിടെ വെളുത്ത മുഖമുള്ള, നെറ്റിയിൽ ചന്ദ്രക്കലയുള്ള മനുഷ്യൻ.,

കാവൽക്കാരനാണ്..

ഉം??എവിടേക്ക്??

 അവിടെ ആ മലയ്ക്കപ്പുറത്തേക്ക്..

ഉം??എന്തിന്??അയാൾ അമറി..

 അവിടെ സ്നേഹമുണ്ടെന്ന്..!

അയാൾ കണ്ണയച്ചു.., 
മിഴി താഴ്ത്തി..
നീട്ടിപ്പിടിച്ച ആയുധം പിന്നിലേക്ക് മാറ്റി തലകുനിച്ചയാൾ പറഞ്ഞു..,

പൊയ്ക്കോളൂ..

അവിടെ സ്നേഹമുണ്ട്..
പറക്കും നാഗങ്ങൾക്കിടയിൽ ചില്ലുകൂട്ടിൽ സൂക്ഷിച്ചു വച്ചിട്ടുണ്ട്..

അവർ അയാളെ നോക്കി..
അയാൾ കരയുകയായിരുന്നു..

അയാൾക്ക്‌ മുകളിൽ ഒറ്റഫണമുള്ള ആ കരിനാഗം വട്ടമിട്ടു പറന്നു ചിരിച്ചു പറഞ്ഞു
"അവിടെ സ്നേഹമുണ്ട്......"

സൂര്യ

No comments:

Post a Comment

നിരഞ്ജന

ബിന്ദിപ്പൂക്കൾ. അവൾ എന്നും  ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു. കില് കിലേച്ച...