Sunday, May 24, 2020

മോദിയുടെ ഇന്ത്യ :കൊറോണക്കാലത്തിൽ




മനുഷ്യർ പലായനം ചെയുന്ന ചിത്രങ്ങൾ കണ്ട്  ചിരിക്കുന്ന മനുഷ്യരുള്ള നാടാണ്..

അന്ധത .. ..
ഈ നടക്കുന്നവർ നമ്മൾ അല്ലാത്തിടത്തോളം അന്ധത ഒരു ഉപാധിയാണ്

പ്രിയങ്കാ ഗാന്ധി ഏർപ്പാടാക്കിയ 1000 ബസുകൾ നിരത്തിൽ ഇറങ്ങണമെങ്കിൽ അതിന്റെ നമ്പർ ഉൾപ്പെടെ സമർപ്പിക്കണം എന്ന ഉപാധി വച്ചു യോഗി സർക്കാർ..

ഞങ്ങൾ തയ്യാറാണ്,വേണമെങ്കിൽ bjp യുടെ കൊടികൾ വച്ചു നിങ്ങൾ ബസ് വിട്ടോളൂ പക്ഷെ ദയവ് ചെയ്‌തു ആ പാവങ്ങളെ വീട് എത്തിക്കുവാൻ അനുമതി നൽകുക.
ഇത് മാത്രമായിരുന്നു രാഹുലിന്റെയും പ്രിയങ്കയുടെയും ആവശ്യം.


എന്നിട് എന്താണ് യോഗി സർക്കാർ ചെയ്തത്??
പ്രിയങ്ക ഗാന്ധിയുടെ പേർസണൽ സെക്രട്ടറിയെ  നൽകിയ ബസ് നമ്പറുകളിൽ ഓട്ടോയുടെയും ബൈക്കിന്റെയും നമ്പറുകൾ ഉണ്ടെന്നു നുണ പറഞ്ഞു,ആയിരം ബസുകളുടെ നമ്പറുകൾക്കിടയിൽ ഓട്ടോ നമ്പർ എഡിറ്റ് ചെയ്ത് കയറ്റി കള്ളക്കേസിൽ കുടുക്കി പ്രിയങ്ക ഗാന്ധിയുടെ പേർസണൽ സ്റ്റാഫിനെ ജയിലിൽ അടച്ചു.
കോൺഗ്രസ് 1000 ബസ്എന്നു പറഞ്ഞു പറ്റിച്ചെന്നു വാർത്ത ചമച്ചു.

ശരി അത് നിങ്ങളുടെ രാഷ്ട്രീയം..
മഹാഭാരതത്തിൽ കൗരവർ കളിച്ച ചതുരംഗക്കളിയുടെ ബാക്കിപത്രം..

രാജ്യം പാണ്ഡവർക്കൊപ്പമായിരുന്നു.
ജനങ്ങളും

പുരാണങ്ങൾ പറയുന്നു.,
രാജാവ് നഷ്ടപ്പെട്ടരാജ്യം ,മൂഢനയ ,അധികാര വ്യാമോഹിയായ ഭരണാധികാരി രാജ്യം വെട്ടിപിടിച്ച നാട്ടിലെ  ജനങ്ങൾ പട്ടികളെയും പറവകളെയും വേട്ടയടിപ്പിടിച്ചു ഭക്ഷിക്കുന്ന കാലം വരുമത്രെ.,
വറുതിയുടെ കാലമാണത്രെ..
രാജാവിന്റെ മക്കൾ നിസ്സഹായരായി സ്വന്തം ജനതയുടെ കഷ്ടതകൾ അധികാരം നഷ്ടമായി കണ്ടു നിൽക്കും..,നാടിനെ രക്ഷിക്കാനുള്ള അവരുടെ ശ്രമങ്ങളെ വ്യാമോഹിയായ ഭരണാധികാരികൾ അടിച്ചും , പിടിച്ചു കെട്ടിയും നിഷ്പ്രഭമാക്കുന്ന കാലം..
മഹാ രോഗങ്ങൾ രാജ്യത്തെ വിഴുങ്ങും.
പേമാരിയുണ്ടാകും,
ഭൂമി പ്രകമ്പനം കൊള്ളും..
ജനങ്ങൾ പലായനം ചെയ്യും..
ഭക്ഷണമില്ലാതെ,വെള്ളമില്ലാതെ, തലചായ്ക്കുവാൻ ഇടമില്ലതെ ജനങ്ങൾ പലായനം ചെയ്യും..
രാജാവിന്റെ മക്കളുടെ എല്ലാ ശ്രമങ്ങളെയും വിഭലമാക്കിക്കൊണ്ട് പുതിയ ഭരണാധികാരി ഉണ്ടും തിന്നും കുടിച്ചും സുഖ ലോലുപതകളിൽ മുഴുകും..
ഉടുക്കാൻ പൊന്നിന്റെ കുപ്പായവും കഴിക്കാൻ പൊന്തളികകളും കൊട്ടാരത്തിൽ നിറയും.
ജനങ്ങളുടെ കപ്പം കൊണ്ട്, അവരുടെ മുതലുകൾ കൊണ്ട് രാജാവ് പരമോന്നതിയിലെത്തും.

കാലുകളില്ലാത്തവന് സഞ്ചരിക്കുവാൻ ആത്മാവ് ബലമേകുമ്പോൾ, ആത്മധൈര്യത്തെ ചോർത്തിക്കളഞ്ഞു ഭരണാധികാരി പുഷ്പക വിമാനത്തിൽ രാജ്യം സന്ദർശിക്കും..

ജനങ്ങളുടെ ശവങ്ങൾ കൊണ്ടുള്ള മഞ്ചങ്ങളിൽ ഭരണാധികാരി കിടന്നുറങ്ങും.
ആർപ്പു വിളിക്കും..

ദൈവം മൗനം പാലിക്കും..
കഷണങ്ങളായി ചിതറിയ ജനങ്ങളുടെ ശരീരാവശിഷ്ടങ്ങൾ റെയിൽവേ ട്രാക്കിൽ അവിടവിടെ കാണപ്പെടും..
തെരുവിൽ കുഞ്ഞുങ്ങൾ വെള്ളമില്ലാതെ കരയുന്ന ശബ്ദം ഉയർന്നു കേൾക്കപ്പെടും..
ഭക്ഷണമില്ലാതെ  വെള്ളമില്ലാതെ ആയിരങ്ങൾ മരണപ്പെടും..
അപ്പോളും ഭരണാധികാരിയുടെ അണികൾ പരസ്യമായി വെല്ലുവിളികൾ നടത്തും..
കൊടുവാളുമായി രാജ്യത്തങ്ങോളമിങ്ങോളം യാത്ര ചെയ്യും..

അതേ പുരണങ്ങൾ സത്യമാകുന്നകാലമാണ്..
അതേ ഭരണാധികാരി
നാൽകാലികൾക്ക് പാലഭിഷേകം നടത്തും..,
അതേസമയം നാട്ടിൽ
മനുഷ്യർ വെള്ളമില്ലാതെമരിക്കും

ഇന്ത്യാമഹാരാജ്യം.
മതനിരപേക്ഷ ഇന്ത്യ..
ഇന്ത്യാക്കാരുടേതായിരുന്ന ഇന്ത്യ

പ്രിയപ്പെട്ടവർ തെരുവിലാണ്.
ഇവിടെ എന്നെപ്പോലെ നമ്മളെപ്പോലെ സ്വന്തം വീടെന്ന സമാധാനത്തിനുള്ളിലല്ല
പൊരിവെയിലിൽ നടുറോട്ടിൽ..
കുഞ്ഞുങ്ങൾ..
മുതിർന്നവർ..
പട്ടിണിയാണ്..
നിർമലാ സീതാരാമന്റെ ലിസ്റ്റിൽ പേരില്ലാത്ത മനുഷ്യരുടെ ഇന്ത്യ.സൗകാര്യവത്കരിച്ച ഇന്ത്യ.
പശുക്കളുടെ ഇന്ത്യ.

അതേ ഇത് മനുഷ്യരുടെ ഇന്ത്യയല്ല..

ഇന്ത്യൻ പശുക്കളുടെ മാത്രം ഇന്ത്യാമഹാരാജ്യമാണിതിന്ന്

വറുതിയുടെ കാലത്തും ജനങ്ങളെ കാണാത്ത നാടിനെ വിൽക്കുന്ന ഭരണാധികാരി ഭരിക്കുന്ന സ്വതന്ത്ര ഇന്ത്യ..

No comments:

Post a Comment

നിരഞ്ജന

ബിന്ദിപ്പൂക്കൾ. അവൾ എന്നും  ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു. കില് കിലേച്ച...