Sunday, May 24, 2020

നിങ്ങളായി സംസാരിക്കുന്ന മനുഷ്യർ

നിങ്ങളായി സംസാരിക്കുന്ന മനുഷ്യർ

എല്ലാ മനുഷ്യരും ഒരേപോലെ സംസാരിക്കുന്നവരല്ല.
നന്നായി സംസാരിക്കുവാൻ കഴിയുന്ന ഒരുവന് ഡിവോഴ്സ് പേപ്പറിൽ ഒപ്പിടാൻ നിൽക്കുന്ന രണ്ടു ദമ്പതികളെ ഒന്നിപ്പിക്കുവാനും, യുദ്ധത്തിന് തയ്യാറെടുത്ത രണ്ടു രാജ്യങ്ങളെ ഒരു തീന്മേശയക്കപ്പുറവും ഇപ്പുറവും ഇരുത്തി സംസാരിപ്പിക്കുവാനും കഴിയും..

അങ്ങനെയൊരാൾ നിങ്ങൾക്കിടയിലുണ്ടോ??
അങ്ങനെയൊരാളെ നിങ്ങൾ കണ്ടിട്ടുണ്ടോ?? എവിടെയെങ്കിലും??

ചില നേരങ്ങളിൽ നിങ്ങൾ സംവദിച്ചു കൊണ്ടിരിക്കുമ്പോൾ നിങ്ങളോട് ആത്‍മർത്ഥമായി നിങ്ങൾ പറയാൻ പോകുന്ന വാക്കുകൾ  മുൻകൂട്ടി കണ്ട് പറയുവാൻ അവർക്ക് സാധിക്കാറുണ്ട്.
അവരിൽ ചിലരോട് നിങ്ങൾ സംസാരിച്ചിട്ടുണ്ട് .അല്ലേ??

ഏറ്റവും പ്രതിസന്ധി ഘട്ടങ്ങളിൽ മറ്റൊരാൾ സംസാരിച്ചാൽ ശരിയായേക്കാം എന്നു തോന്നുന്ന പല വിഷയങ്ങളിലൂടെ നിങ്ങൾ കടന്നു പോയിട്ടുള്ളപ്പോൾ..,
അപ്പോളൊക്കെ അത്തരം ഒരാളെ കണ്ടെത്തുവാൻ ആവാതെ നിങ്ങൾ വിഷമിച്ചിട്ടുണ്ടാവണം.അല്ലെ??
അല്ലെങ്കിൽ അത്തരം ഒരാൾ സംസാരിക്കുവാൻ തയ്യാറല്ലാതെ നിന്നിട്ടുണ്ടാവണം.അല്ലെ??
അപ്പോളും നിങ്ങൾക്ക് അറിയാം അത്തരമൊരാൾ ഉണ്ടെന്ന്..
നിനങ്ങളോളം നിങ്ങളെ മനസിലാക്കി നിങ്ങളായി സംസാരിക്കുവാൻ കഴിയുന്ന മനുഷ്യർ..അതേ അത്തരം മനുഷ്യർ തന്നെ

സംസാരിക്കാൻ കഴിയുന്ന മനുഷ്യർ
അവർ മറ്റാരേക്കാളും മറുപുറമുള്ള മനുഷ്യരെ മനസ്സിലാക്കുന്നവരിയിരിക്കും.
വ്യക്തമായ ചിന്തകളും ,ശരികളും ഉളളവരായിരിക്കും.
മറുപുറമുള്ള വ്യക്തിയുടെ മനസ്സ് അവന്റെ വാക്കുകളുടെ ആഴവും പരപ്പും കണ്ട് തിരിച്ചറിയാൻ കഴിയുന്നവരായിരിക്കും
സർവ്വോപരി നിങ്ങൾ അവർ  സത്യസന്ധനയിരിക്കും.
മനസാക്ഷി ഉള്ളവനും, ആരോടും പ്രത്യേക മമത വച്ചുപുലർത്താത്ത നന്മ നിറഞ്ഞ നിഷ്പക്ഷനുമായിരിക്കും..,
മുമ്പിൽ നിൽക്കുന്നവന്റെ മനസ്സ് വായിക്കുവാൻ കഴിയുന്നവനായിരിക്കും..,
കരുതൽ അർഹിക്കുന്നവരെ തലോടുവാൻ പോന്ന മനസ്സുള്ളവരായിരിക്കും..

അങ്ങെയൊരാളെ നിങ്ങൾ കണ്ടിട്ടുണ്ടോ??
എപ്പോളെങ്കിലും??
ഉണ്ടെങ്കിൽ ഒരിക്കലും ജീവിതത്തിന്റെ ഒറ്റനൂലിന്റെ ഒരറ്റത്ത് നിന്നും വിട്ടുകളയരുത്.
ഏറ്റവും വിലപ്പെട്ട സൗഹൃദത്തെക്കാൾ ബഹുമാനിക്കുന്ന ഒന്നായി അവരെ കത്തുസൂക്ഷിക്കുക..,
ബഹുമാനിക്കുക..,
സ്നേഹിക്കുക..,
അതേ
അവർ എന്നും ഒപ്പമുണ്ടാകുന്ന.
എതാപത്തിലും വിശ്വസിക്കുന്നവനെ ചതിക്കാതെ ചേർത്ത് നിർത്തുന്ന മനുഷ്യരാണ്.

അതേ വിശ്വസിക്കണം..,തീർച്ചയായും
അങ്ങനെയുള്ള മനുഷ്യരുണ്ട്
 നമുക്കിടയിൽ എവിടെയൊക്കെകയോ??
അതേ നിങ്ങൾ ഓർമ്മിക്കുന്നില്ലേ അന്ന്..അവിടെ ആപത്തിൽപ്പെട്ട് ഒപ്പം ആരുമില്ലാതെ  തനിച്ചു നിന്നപ്പോൾ
 നിങ്ങളുടെ അരികിൽ ഓടി വന്ന്   സഹായിച്ചയാൾ..
നിങ്ങളുടെ ശത്രുവിന്റെ ശകാരങ്ങൾക്കൊപ്പം.നിങ്ങളോളം,ഒരുപക്ഷേ നിങ്ങളായി തന്നേ വികാരഭരിതനായ അയാൾ???
അതേ അയാൾ തന്നെ..,
ഞാൻ അത്തരക്കാരെക്കുറിച്ചാണ് പറഞ്ഞത്.
നിങ്ങൾക്കിപ്പൊൾ മനസ്സിലായിട്ടുണ്ടാകും.അല്ലെ..??
അതേ..അവരെക്കുറിച്ചു തന്നേ,
അന്ന് നിങ്ങൾക്കൊപ്പം വന്ന്, നിങ്ങളെപ്പോലെ തന്നെ നിങ്ങളുടെ ശത്രുവിനോട് സംസാരിച്ചയാൾ.,
നിങ്ങളെപ്പോലെ നിങ്ങളോട് പിണങ്ങിയ നിങ്ങളുടെ  വേണ്ടപ്പെട്ടയാളോട്, സംസാരിച്ചയാൾ..,അന്ന്
 നിങ്ങളോളം  , ആത്മാർതദ്മായി നിങ്ങൾക്ക് വേണ്ടി സംസാരിച്ച ആ ആൾ ..
 ക്ഷമയോടെ മറുവശത്തെ പള്ളുകൾ എല്ലാം കേട്ടയാൾ..
 സ്നേഹത്തോടെ നിങ്ങൾ പറയാൻ മറന്നതുകളെ,  നിങ്ങളെക്കാൾ നന്നായി അവരോട് അവതരിപ്പിച്ചയാൾ..,
 നിങ്ങളെ പൂർണ്ണമായി അവിടെ പ്രതിഷ്ഠിച്ചു ആത്മാവ് വിട്ടൊഴിഞ്ഞു ഒരു ചെറു പുഞ്ചിരിയുമായി തോളത്തു തട്ടി, നടന്നു നീങ്ങിയ അയാൾ..
 അയാളെ..,അയാളെക്കുറിച്ചാണ്..,
 നിങ്ങളെ സമാധാനിപ്പിക്കാതെ, നിങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെട്ടു അത് സ്മധാനപരാമയി അവസാനിപ്പിച്ചു നിങ്ങളിൽ പുഞ്ചിരി വിടർത്തിയ അയാളെക്കുറിച് തന്നെ.

അത്തരക്കാരെ നിങ്ങൾ കണ്ടിട്ടുണ്ടോ??
എങ്കിൽ നിങ്ങൾ എത്ര ഭാഗ്യം ചെയ്തവരാണ്  മനുഷ്യരെ..?
അവരെ ചേർത്തുവച്ചുകൊള്ളു..
നിങ്ങളെക്കാൾ അധികമായി നിങ്ങളെ വായിക്കാൻ കഴിയുന്ന അസാധാരണ മനുഷ്യരാണവർ..!!

നിങ്ങൾക്കറിയുമോ?? അവർ അസാധാരണ മനുഷ്യരായത്  എങ്ങനെയെന്ന്??
അവർ ഒരിക്കലും അവരെപ്പോലെ ഒരാളെ കണ്ടെത്താത് കൊണ്ടാണ്.
അതേ.,സത്യമാണ് ഞാൻ പറയുന്നത്..,
 അവർ ..,ആ മനുഷ്യർ..,  
അവരെപ്പോലെ ഒരാളെ തിര്ഞ്ഞു തിരഞ്ഞു അങ്ങനെ ആയതാണ്.
അതേ അവർ ഒരിക്കലും അത്തരത്തിൽ ഒരാളെ കണ്ടെത്തിയിട്ടില്ലാത്തവരാണ്..

നോക്കു,നിങ്ങൾക്ക് പോലും ആ ആൾക്ക് അത്തരത്തിൽ ഒരാളായി പകരം മാറുവാൻ സാധിക്കില്ല.
അതേ.
.വിശ്വസിച്ചേ മതിയാകൂ..

ഒന്നുകൂടി ഉണ്ട്..
അവർ അന്വേഷണത്തിലാകും..,ഏക്കാലവും അവരോളം അവരാകുന്ന മനുഷ്യരെത്തേടിയുള്ള അന്വേഷണത്തിൽ..

സൂര്യ

No comments:

Post a Comment

നിരഞ്ജന

ബിന്ദിപ്പൂക്കൾ. അവൾ എന്നും  ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു. കില് കിലേച്ച...