Saturday, May 30, 2020

ഒരു വിദ്യാർഥിപ്രസ്ഥാനത്തിന്റെ കഥ



നിശബ്ദത അടിമത്വത്തിന്റെ അടയാളമാണ്‌..,

അധികാര മോഹത്തിന്റെയും..

ഈ നീലക്കൊടിക്ക് നിശബ്ദതയെ ഭേദിച്ചു വിദ്യാർത്ഥികളുടെ ശബ്ദമാകുവാൻ കഴിഞ്ഞു എന്തിനുദാഹരണമാണ് ഈ ആറുപതിറ്റാണ്ടു കാലം.

ഈ നീലക്കൊടികൾ ചെങ്കോട്ടകൾ ഭേദിച്ചു കേരളത്തിൽ 6 പതിറ്റാണ്ടുകാലം നീണ്ടു പാറുന്നു എന്നുണ്ടെങ്കിൽ അതിൽ സഹനങ്ങളുടെ സമരങ്ങളുടെ ഒരുപാട് കഥകൾ ഉണ്ടാകും.

ആദ്യമായ് കേരളത്തിൽ ഉയർന്നുകേട്ട വിദ്യാർഥികളുടെ ശബ്ദം. അതും ആലപ്പുഴയിൽ.

അടിമത്വം ഒരിക്കലും ഇഷ്ടപ്പെടാത്ത ഒരാളായിരുന്നു ഞാൻ.എനിക്ക് ksu എന്ന പ്രസ്ഥാനവുമായി യാതൊരു ബന്ധവുമില്ല.ആ കൊടിയോടുള്ള ഇഷ്ടവും അതിനെ വിദ്യാർഥികൾ നെഞ്ചോടു ചേർത്തു കൊണ്ടുനടക്കുന്നത് കാണുമ്പോളുള്ള പറഞ്ഞറിയിക്കുവാനാവാത്ത  ഒരു വികരവുമാണ് ഇതെഴുതിക്കുന്നത്.

ഒരു വക്കീൽ ആകണമെന്ന് ആഗ്രഹമുണ്ടായിരുന്ന പെണ്കുട്ടി., ഇന്നും യൂണിവേഴ്സിറ്റി കോളേജിനെ അവിടുത്തെ കുട്ടികളെ അസൂയയോടെ ആഗ്രഹത്തോടെ നോക്കിക്കാണുന്ന എന്നെ സങ്കല്പിക്കുവാൻ വായനക്കാർക്ക് സാധിക്കുമോ എന്നു ചോദിച്ചാൽ, ചിലപ്പോൾ ആശ്ചര്യമാകും മറുപടി.
 
ശേഷം പഠിച്ചത് കെ ആർ ഗൗരിയമ്മയുടെ പേരുള്ള പ്രൊഫഷണൽ കോളേജിലാണ്.വിദ്യാർത്ഥി രാഷ്ട്രീയങ്ങൾ ഉണ്ടായിരുന്നില്ല അവിടെ.പ്രതീക്ഷകൾ അവിടെ നഷ്ടമായപ്പോൾ ,4 വർഷം പുസ്തകം തിന്നാണു തീർത്തത്.സ്വാമിച്ചേട്ടന്റെ കോളെജ് ബസ് sd കോളേജിന് മുമ്പിലൂടെ പോകുമ്പോൾ തലയെത്തിച്ചു ഞാൻ നോക്കും.സീനിയർ ആയിക്കഴിഞ്ഞു സ്ഥിരമായുറപ്പിച്ച സീറ്റിലിരുന്നു ഏന്തി വലിഞ്ഞു വെറുതെ ക്യാമ്പസിനെ കൗതുകത്തോടെ..

പിന്നെ ഒരുപാട് കാലങ്ങൾക്കിപ്പുറം വക്കീലാകുവാനാഗ്രഹിച്ച അനീതികൾക്കെതിരെ ശബ്ദമുയർത്തുവാൻ ആഗ്രഹിച്ച പെണ്കുട്ടി തിരഞ്ഞെടുത്ത വഴി എഴുത്തായിരുന്നു. വിദ്യാർത്ഥി രാഷ്ട്രീയം നഷ്ടമായ നല്ലൊരു ക്യാമ്പസ് കാലഘട്ടം നഷ്ടമായ ഒരുവൾക്ക് എഴുതുക എന്നത് അനീതികൾക്കെതിരെ മുദ്രാവാക്യം വിളിക്കുന്നതിനു തുല്യമായിരുന്നു എന്നു ഞാൻ പറഞ്ഞാൽ എത്രമാത്രം വിശ്വസിക്കുവാൻ കഴിയും എന്നത് വായനക്കാരുടെ ഇഷ്ടമാണ്.

പിന്നെ കാലങ്ങളൊരുപാട് മാറി.തിരുവനന്തപുരം നഗരവും സെക്രെറ്ററിയറ്റിന് മുൻപിലെ താമസവും
ജീവിതവും എപ്പോളോ ഈ നീലക്കൊടിയെ സ്‌നേഹിക്കുവാൻ പഠിപ്പിച്ചു.അനീതികൾക്കെതിരെ ഉയർന്നുകേട്ട വിദ്യാർത്ഥികളുടെ ശബ്ദങ്ങൾ.
ഒരുപാട് ഏറെ സുഹൃത്തുക്കൾ.
സൗഹൃദങ്ങൾ.

ഉയർന്നു കേൾക്കുന്ന ശബ്ദങ്ങളൊക്കെയും ഫാസിസത്തിനെതിരെ ആകുമ്പോൾ അതിനെ സ്വാഗതം ചെയ്യുക എന്നത് ജനാധിപത്യ വിശ്വാസികളുടെ ഉത്തരവാദിത്വം തന്നെയാണ്..

63ആം സ്ഥാപകദിനം ആഘോഷിക്കുന്ന കേരളത്തിന്റെ വിദ്യാർത്ഥിപ്രസ്ഥാനത്തിന് ആശംസകൾ.

രാഷ്ട്രീയം ബോധമാണ്..
അനീതികൾക്കെതിരെ ശബ്ദമുയരും എന്ന ബോധ്യപ്പെടുത്തൽ..

നിശബ്ദത അടിമത്വമാണ്.
അധികാര മോഹവും..!

No comments:

Post a Comment

നിരഞ്ജന

ബിന്ദിപ്പൂക്കൾ. അവൾ എന്നും  ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു. കില് കിലേച്ച...