Saturday, August 15, 2020

നിസ്സഹകരണ പ്രസ്ഥാനവും സ്വാതന്ത്ര്യവും




" അവരുടെ അഭിമാനം സംരക്ഷിക്കുവാൻ അവർക്ക് കഴിയുന്നില്ലെങ്കിൽ, ഇന്ത്യയിലെ മുസ്ലിങ്ങൾക്ക്  ഇവിടെ മാന്യതയോടെ ജീവിക്കുവാൻ -പ്രവാചകന്റെ സത്യസന്ധരായ അനുയായികളായി തുടരുവാൻ_ സാധ്യമാവുകയില്ല. ഖിലാഫത് പ്രശ്നം അവരുടെ ജീവൻ മരണ പ്രശ്നമാണ്.ബ്രിട്ടീഷ് ഗവണ്മെന്റിന്റെ പഞ്ചാബിനോടുള്ള പെരുമാറ്റം രക്ഷസീയമയിരുന്നു.ഈ രണ്ടു തെറ്റുകളും നീക്കുന്നതിനു വേണ്ടിയാണ് നിസ്സഹകരണ പ്രസ്ഥാനം ഇന്ത്യൻ ജനതയുടെ മുൻപിൽ സമർപ്പിക്കുന്നതിന് ഞാൻ ധൈര്യപ്പെടുന്നത്.

കമിഴ്ന്നു കിടന്ന്, വയർ നിലത്തുരച്ചു കൊണ്ട് ഒരു പഞ്ചാബി സ്ത്രീ ആ തെരുവീഥിയിലൂടെ അപ്പുറം കടക്കേണ്ടി വന്ന അപമാനഭാരം,ഇന്ത്യയിലെ സ്ത്രീ പുരുഷന്മാരാകെ അനുഭവിക്കേണ്ടി വന്ന വേദനയായി ഞാൻ കണക്കാക്കുന്നു.ഈ അപമാനത്തിനു അറുതി വരുത്തണമെന്ന് നാം ഒന്നായി പ്രതിജ്ഞ എടുക്കണം."

മഹാത്മാ ഗാന്ധി.

സുപ്രധാനമായ നിസ്സഹകരണ പ്രമേയം ഇന്ത്യയുടെ ജനങ്ങൾക്ക് മുൻപിൽ സമർപ്പിച്ചു കൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു .
മുസ്ലിം ജനതയോട് കാണിച്ച വഞ്ചനാപരമായ പെരുമാറ്റത്തിലും ,പഞ്ചാബിൽ കൂട്ടക്കൊല നടത്തിയ ആംഗല ഉദ്യോഗസ്ഥരോട് കാണിച്ച സഹാനുഭൂതിയിലും ഇന്ത്യാഗവർണ്മെന്റിനോടും, ബ്രിട്ടീഷ് ഗവർണ്മെന്റിനോടുമുള്ള പ്രതിഷേധമായിരുന്നു പ്രമേയത്തിന്റെ പ്രഥമ ഭാഗം.

ഇന്ത്യയിൽ സമാധാനവും സംതൃപ്തിയും പുലരുവാൻ ,ഇന്ത്യയെ സ്വതന്ത്രയാക്കുവാൻ ,ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എടുത്ത തീരുമാനം.

വിദേശനിർമിതമായ വസ്തുക്കൾ ബഹിഷ്കരിച്ചുകൊണ്ട്, വിദ്യാഭ്യാസസ്ഥാപനങ്ങളും ആഘോഷങ്ങളും ബഹിഷ്കരിച്ചുകൊണ്ട്, ഉദ്യോഗവും, തിരഞ്ഞെടുപ്പും ബഹിഷ്‌കരിച്ചു കൊണ്ട്,സ്ഥാനങ്ങൾ ബഹിഷ്കരിച്ചുകൊണ്ട് ഇന്ത്യയെ സ്വാതന്ത്രയാക്കുവാനുള്ള പ്രമേയമായിരുന്നു അത്.
ഗാന്ധിജി വിജയിച്ചു കൊണ്ട് പ്രമേയം അംഗീകരിക്കപ്പെട്ടു.

ഇന്ത്യയിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലും ഗാന്ധിയുഗം ഉദ്‌ഘാടനം ചെയ്യപ്പെട്ടത് അങ്ങനെയാണ്.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ബോംബെയിൽ july 31 നു വിദേശവസ്ത്രങ്ങൾ  ഗാന്ധിജി ഒരു തീപ്പെട്ടി കൊലുരച്ചു കത്തിച്ചു,രണ്ടുമണിക്കൂറുകൊണ്ടു കോടികൾ വിലയുള്ള വിദേശ വസ്ത്രങ്ങൾ കത്തിയമർന്നു.

പണ്ഡിറ്റ് മോട്ടിലാൽ നെഹ്രുവും ,ചിത്തരഞ്ജനദാസും  തങ്ങളുടെ അഭിഭാഷക വൃത്തി ഉപേക്ഷിച്ചുകൊണ്ട് കോടതി ബഹിഷ്കരണം നടത്തി,

കൽക്കട്ടയിലും ലാഹോറിലും തുടങ്ങി ഇന്ത്യയിൽ കുട്ടികൾ ക്ളസ്സ് മുറികളിൽ നിന്നിറങ്ങി വിദ്യാലയങ്ങൾ ബഹിഷ്‌കരിച്ചു,

മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി അവർ അഹോരാത്രം പ്രവർത്തിച്ചു.ഗാന്ധിജിയെ സമരം അവസാനിപ്പിക്കുവാൻ ചർച്ചയ്ക്ക് വിളിക്കുകയും ഗാന്ധിജി വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ നിലപാടിൽ ഉറച്ചു നിന്നുകൊണ്ട് മർദ്ദനങ്ങൾ  ഏറ്റുവാങ്ങി.

ആക്രമണത്തിന് ആഹ്വാനം ചെയ്തു എന്ന പേരിൽ ആലി സഹോദരന്മാർ അറസ്റ്റ് ചെയ്യപ്പെട്ടു

ഇന്ത്യയിലെമ്പാടും പ്രതിഷേധം ഉണർന്നു.

മുസ്ലിം സഹോദരങ്ങളെ അടിച്ചമർത്തുന്നതിനെതിരെ അവരെ ഒപ്പം നിർത്തി മതനിരപേക്ഷ ഇന്ത്യ കെട്ടിപ്പടുക്കുവാൻ   ഗാന്ധിജിയുടെ ശ്രമം വിജയിച്ചു. ""ഹേ റാം "" എന്നു പറഞ്ഞുകൊണ്ട് സോഷ്യലിസം നെഞ്ചോടു ചേർത്ത ഗാന്ധി , നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ  ജനങ്ങളെ ഏകോപിപ്പിച്ചു.നിസ്സഹകരണം ജനങ്ങളെകൊണ്ടു നടപ്പാക്കി, വ്യക്തമായ തിരിച്ചടി ബ്രിട്ടീഷ് ആധിപത്യത്തിന് നൽകിയപ്പോൾ ഗാന്ധിജി ആഹ്വാനം ചെയ്തത് ഒരു socialist republic നെയാണ്.മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയ്ക്ക് തറക്കില്ലിടുകയായിരുന്നു അദ്ദേഹം.അത് ഒരു വിഭാഗം ജനങ്ങളെ വിഘടിപ്പിച്ച് മറ്റൊന്നാക്കി.അവരെ നമുക്ക് സംഘപരിവാർ എന്നു വിളിക്കാം.കാവിക്കൊടിയും , വെള്ളക്കൊടിയും , പച്ചക്കൊടിയും ഒന്നിച്ചു ചേർത്തതുകൊണ്ടു രൂപം കൊണ്ട സംഘടന.
ഗോഡ്സെ വിചാരണയിൽ പറഞ്ഞതും ഗാന്ധിജിയെ കൊലചെയ്തത് അദ്ദേഹം പച്ചയും ചുമപ്പും വെളുപ്പും ഒന്നിച്ചു ചേർത്തതു കൊണ്ടാണെന്നാണ്.

ഹേ റാം എന്നു ചേർത്തു വിളിക്കുമ്പോൾ.,ഓർമ്മിക്കേണ്ടത് ഗാന്ധിജിയുടെ സർവ്വസമത്വത്തെ ആഹ്വാനം ചെയ്യുന്ന രാമനെയാണ്.
ഗാന്ധിജി കണിച്ച പാതയിൽ ഉറച്ചു നിൽക്കുന്ന , നെഹ്‌റുവിനെ പിന്തുടരുന്ന ജനങ്ങൾ ഇനിയും ഇന്ത്യയിൽ ബാക്കിയാണ്..

വിശക്കുന്നവനും പട്ടിണികിടക്കുന്നവനും, രോഗികളും.അവരിൽ ഹിന്ദുവും മുസൽമാനും ക്രിസ്ത്യാനിയുമുണ്ട്..
വെട്ടിപ്പിടിച്ചവ ആ വയറുകൾക്ക് വിശപ്പുമാറ്റുമെന്നു പ്രവർത്തി കൊണ്ടു സ്വാതന്ത്ര്യം വാങ്ങിനല്കിയ നെഹ്രുവും, ഗാന്ധിയുമൊന്നും എവിടെയും തെളിയിച്ചും പറഞ്ഞും , ചെയ്തും കാണിച്ച ചരിത്രമില്ല.
കൊടുത്തും ചേർത്തുനിർത്തിയും ജന്മനാടിനെ പൊരുതി നേടിയ ചരിത്രമേ അറിയൂ.വെട്ടിയും കത്തിച്ചും പിടിച്ചടക്കി കെട്ട കാലത്തും മരുന്നിനും വിശപ്പിനും മാറ്റിവയ്ക്കാതെ ,ദേവാലയങ്ങൾ കൊണ്ടു വിശപ്പ് മാറുമെന്നും , രോഗത്തെ പ്രതിരോധിക്കാമെന്നും കരുതുന്ന ഒരു കാലം അവർ സ്വാതന്ത്ര്യ സമരകാലത്തു ചിന്തിച്ചിട്ടുണ്ടാവുകയില്ല.

അങ്ങനെയൊന്ന്  ഒരുചരിത്ര താളിലുമില്ല
നമ്മുടെ പിതാമഹാന്മാർ നമുക്കായി കരുതി വച്ച ഇന്ത്യ മതനിരപേക്ഷയുടേതും സാഹോദര്യത്തിന്റെതും സ്നേഹത്തിന്റേതുമാണ്.
സ്വാതന്ത്ര്യത്തോടൊപ്പം നമുക്ക് അവർ നൽകിയ ഭരണഘടനയും.ഈ ത്രിവർണ്ണപതാകയും നെഞ്ചിൽ ജീവനുള്ളിടത്തോളം കാലം സംരക്ഷിക്കും എന്നത് ജീവനേക്കാൾ വിലയുള്ള ഉറപ്പായി നമുക്ക് സൂക്ഷിക്കാം..

പിതാമഹന്മാരുടെ യശസ്സ് കാക്കാൻ ഈ ഇന്ത്യയിൽ ഇന്ത്യൻ ഭരണഘടനയെ തൂത്തെറിയാൻ ഒരു ഫാസിസ്റ്റ് ശക്തിയെയും അനുവദിക്കില്ല എന്നു നമ്മുടെ തലമുറയ്ക്കായി നമുക്ക് വാക്ക് നൽകാം.
ഫാസിസത്തിനു മുൻപിൽ ഗാന്ധിയുടെയും,നെഹ്രുവിന്റെയും ഇന്ത്യ തലകുനിക്കില്ല  എന്നും അങ്ങനെ വേണ്ടി വന്നാൽ ഫാസിസത്തെ അടിച്ചമർത്തുവാൻ നാം ഓരോരുത്തരും തെരുവിൽ ഉണ്ടാകുമെന്നും നമുക്ക് പ്രതിജ്ഞ എടുക്കേണ്ടിയിരിക്കുന്നു.

ഭാരത് മാതാ കി ജയ്

സൂര്യ

No comments:

Post a Comment

നിരഞ്ജന

ബിന്ദിപ്പൂക്കൾ. അവൾ എന്നും  ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു. കില് കിലേച്ച...