Friday, December 18, 2015

നഷ്‌ടമായ ഡയറിക്കുറിപ്പുകൾ


നഷ്‌ടമായ  ഡയറിക്കുറിപ്പുകൾ


എന്നോ നഷ്ടമായ ഡയറിക്കുറിപ്പുകളിലുണ്ടായിരുന്നു എന്റ്റെ ആദ്യകവിത....
ആദ്യപ്രണയം....
ആദ്യമായ് കരഞ്ഞത്.... ..
ആദ്യമായൊരു പെണ്ണായ തിരിച്ചറിവിന്റ്റെ അത്ഭുതവും നൊമ്പരവും.....
തീണ്ടാരിപ്പുരയ്ക്കുള്ളിൽ കഴിച്ചുകൂട്ടിയ ആദ്യദിനങ്ങല്ൽ...
അങ്ങിനെയങ്ങിനെയെന്നെ ഞാനാക്കിയ ഒരുപാടോ൪മ്മപ്പെടുത്തലുകളുണ്ടതിന്നുള്ളിൽ...
അതിലെന്റ്റെ കുടുംബമുണ്ട്...
ഉത്സവത്താളമുണ്ട്...

എന്റ്റെ അച്ഛനുണ്ട്....
എന്റ്റെ മുത്തച്ഛനുണ്ട്....
നല്ല കാലത്തിന്റ്റെ ഔ൪മ്മപ്പെടുത്തലുകളുണ്ട്....
പുളള്ുവ൯ പാട്ടിന്റ്റെ ഈണമുണ്ട്...
സ൪പ്പക്കളത്തിലടിതെറ്റിയുറഞ്ഞാടിയ മനസ്സിന്റ്റെ ജല്പനങ്ങളുണ്ട്...
പിന്നെ.......
പിന്നെയീ ഞാനുമുണ്ട്....
ഉവ്വ് ഡയറിക്കുറിപ്പുകളോടൊപ്പം എനിക്കെന്നിലെയെന്നോ നഷ്ടമായ്....
സൂര്യ..( അജീഷ്ണ)

No comments:

Post a Comment

കാർഷിക ബിൽ 2020

ഒരു ബോധവുമില്ലാത്ത ഭരണകൂടം. കോവിഡ് നിക്കുകൾ വർധിക്കുമ്പോൾ ന്യൂനപക്ഷത്തെ കൊലയ്ക്ക് കൊടുക്കുന്ന ഭരണകൂടം. ഇന്ത്യയിലെ കർഷകരെ വിറ്റു കാശാക്കുന്ന ...