Friday, January 29, 2016

ഇന്നിവൃശ്ചികത്തണുപ്പിലോരോ കാറ്റിലും ശരണമന്ത്രമൊഴുകുമ്പോളകലെയെവിടെയോ നഷ്ടമായ ഭസ്മക്കുറിയും തുളസിമീലയുമെന്നെ നോക്കിപ്പുന്ചിരിക്കുന്നുണ്ട്.....
ഒരു വൃശ്ചികമാണെന്നെ നവല്ലാതെ നോവിച്ചത്.... എന്നില്നിന്ന് ചന്ദനം മണക്കുന്ന കാറ്റിനെയകലെയെങ്ങോ പറത്തി ഓ൪മ്മകളിൽ മാത്രമൊതുക്കിയത്......
വൃശ്ചികമെനിക്കെന്നും മധുരമുള്ള നോവോ൪മ്മയാണ്....


ഓ൪മ്മകളിലച്ഛ൯ മലചവിട്ടാതിരുന്നിട്ടില്ല... വൃശ്ചികമായാലെനിക്കെന്നും നിബന്ഥനകളാണ്... രണ്ടുനേരം കുളിക്കണം അതും പുല൪ച്ചെ ബാങ്ങ് വിളിക്ക് മുന്നെ പിന്നെ വൈകിട്ട് സന്ധ്യക്കുമുന്നെ....

പിന്ന ഒരുപാടൊരുപാട് ഉണ്ട് എന്നാലുമതൊക്കെയാ കുഞ്ഞു സൂര്യനിഷടമായിരുന്നു.....
ഇന്നവയൊക്കെ നഷ്ടമായപ്പോളറിയുന്നു ആ ആചാരങ്ങളെയുമനുഷ്ടാനങ്ങളെയും ഞാനെത്രമാത്രം സ്നേഹിച്ചിരുന്നെന്ന്.....

ഇതുമൊരു വൃശ്ചികമാസമാണ്...
ഈ മഞ്ഞുകാറ്റിൽ ശരണമന്ത്രത്തിന്റ്റെ പ്രതിധ്വനികളില്ല.....
തുളസികേകതിരിന്റ്റെ നൈ൪മ്മല്യവുമില്ല....
മനസ്സിലൊരുപിടിയോ൪മ്മകള്ൽ മാത്രം..

No comments:

Post a Comment

കാർഷിക ബിൽ 2020

ഒരു ബോധവുമില്ലാത്ത ഭരണകൂടം. കോവിഡ് നിക്കുകൾ വർധിക്കുമ്പോൾ ന്യൂനപക്ഷത്തെ കൊലയ്ക്ക് കൊടുക്കുന്ന ഭരണകൂടം. ഇന്ത്യയിലെ കർഷകരെ വിറ്റു കാശാക്കുന്ന ...