തീവ്രതയെ പകർത്തുമ്പോളതു കണ്ണ് നിറയ്ക്കും വിധം ശോകമൂകമാകുമത്രേ..
മഞ്ഞുപൊഴിക്കുന്ന മലനിരകളെക്കുറിച്ചെഴുതാൻ തുടങ്ങിയാൽ അത് പ്രണയത്തിനും വിരഹത്തിനുമപ്പുറം പ്രകൃതിയിലേക്ക് പിച്ചവയ്ക്കുന്നതായ് തോന്നുമെങ്കിലും അവിടെയുമുണ്ടാകും വഴിക്കണ്ണുമായി കാത്തിരിക്കുന്ന ഒരു ജീവന്റെ വിരഹം,,പിന്നെ അതിനു പിന്നിലെ പ്രണയം..
അതിനു പിന്നിലെ മോഹം,,
അതിനുമൊക്കെ പിന്നിലെ സ്വപ്നം .,
ഒന്നിൽ നിന്നൊന്നിലേക്ക് രൂപമാറ്റം ചെയ്യപ്പെടുമ്പോളും വിരഹവും പ്രണയവും സ്വപ്നവും കെട്ടുപിണഞ്ഞുകിടക്കും,,,
അലിഖാൻ ഗസലുകൾ പോലെ മഴനൂലുകൾ ഉണർത്തി മഞ്ഞിനെപ്പെയ്യിച്ചു...,,,
 
 
 
No comments:
Post a Comment