Thursday, January 21, 2016















തിരുശേഷിപ്പുകള്ൽ


എന്നോ എപ്പോളോ അടുക്കിവച്ച പുസ്തകക്കെട്ടു വലിച്ച് നിലത്തിട്ടത് അച്ഛന്റ്റെ പഴയ ഡയറിക്ക് വേണ്ടിയായിരുന്നു.....
അതിപ്പോ അബദ്ധായ്... 
നന്ദയ്ക് പൊടി അല൪ജിയാണേ...
പോടി തട്ടിയാൽ അപ്പോ തുമ്മാ൯തുടങ്ങും....
പണ്ടൊക്കെ നേരം വെളുത്താൽ പത്തുമണിവരെ നി൪ത്താതെ തുമ്മലാണ്...
ഒടുവിൽ ചങ്ങനാശ്ശേരീലുള്ള ഒരു മുടിവള൪ത്തിയ പള്ളീലച്ഛന്റ്റെ ഒറ്റമൂലിയാ രക്ഷിച്ചേ.....
ആ പള്ളീലച്ചനിപ്പോ ഉണ്ടോ ആവോ... മരിച്ചൂന്നാ കേട്ടേ...
നന്ദക്കുട്ടിയെ ഒരുപാടിഷ്ടാരുന്നു ആ അച്ചന് .. ചെല്ലുമ്പോള്ൽ കൈനിറയെ മിഠായിതരുവാരുന്നു .....
ഹ.ം..... . ആലോചനയുടെ ഇടയിൽ തുമ്മല് മാറീട്ടോ...
ഹാ ഡയറി കിട്ടീ...
ഇനി തീ൪ന്നൂലോ ഈ പരതല്... 
എല്ലാം ഒതുക്കിവച്ച് സമാധാനായിട്ട് നോക്ക്കാം.....
എല്ലാം അടുക്കിപ്പെറുക്കിവച്ച് നന്ദ പതിയെ ചിതലരിച്ടുതുടങ്ങിയ ആ ഡയറിക്കുറിപ്പുമായ് മുറിയിലേക്ക് പോയ്.. ..
ഇവിടെ അമ്പലത്തില് ഉത്സവാണേ... അപ്പോ കമ്മിറ്റിക്കാ൪ക്ക് ആരുടെയൊക്കെയോ അഡ്ഡ്രെസ്സ് വേണം ത്രേ....
അതിനിപ്പോ എക വഴി അച്ഛന്റ്റെ ഡയറിയാ... വിളിച്ചു ചോദിച്ചാ വിളികേക്കാ൯ പറ്റുന്ന ദൂരത്തിലല്ലാലോ അച്ഛ൯....
ഹം.... നന്ദ പതിയെ ചിരിച്ചു ആ ചിരിയുടെ അ൪ത്ഥം ഒരുപക്ഷേ അവള്ക്ക് പോലും അന്യമായിരുന്നിരിക്കണം......
ആഡയറിയെ ഒരുനിമിഷമവല്ൽ നെന്ചോടു ചേ൪ത്തുവച്ചു.... 
പതിയെ അച്ഛന്റ്റെ ഓ൪മ്മകളിലേക്ക് സ്വയം ആഴ്ന്നിറങ്ങി.....
ഒരു നിമിഷത്തെ നിശബ്ദത അതിനപ്പുറം തുളുമപിവന്ന മിഴിനീരൊപ്പിയവള്ൽ പതിയെ ആ ഡയറിത്താളുകള്ൽ തുറന്നൂ....
കാലം പറയാ൯ മറന്നത് അക്ഷരച്ചെപ്പുകളായതിൽ നിമന്ജനം ചെയതിരുന്നതവളറിഞ്ഞിരുന്നില്ല....
അവല്ക്ക് സ്വപ്നമായ് പകുത്തു നൽകിയ സത്യങ്ങളുടെ അവശേഷിപ്പുകളവളെത്തേടിയിരുന്നതുമവള്ൽ അറിഞ്ഞില്ല.....
ഒന്നുമറിയാത അച്ഛന്റ്റെ വടുവൊത്ത അക്ഷരങ്ങള്ക്ക് മേൽ കൈകള്ൽ വെറുതേ പരതി ഒരിക്കൽ കൂടി ആ വാത്സല്യത്തെ നുകരാ൯....
അറിയാതെ ഒരു കണ്ണീ൪ത്തുള്ളി ഇറ്റു വീണു....
ആ സത്യങ്ങല്ളക്ക് മുകളിൽ...... 
ദൈവം കുറിച്ചുവച്ച തിരുശേഷിപ്പുകള്ൽക്ക് മകളിൽ.....
സൂര്യ.......

No comments:

Post a Comment

നിരഞ്ജന

ബിന്ദിപ്പൂക്കൾ. അവൾ എന്നും  ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു. കില് കിലേച്ച...