Friday, January 8, 2016

സ്നേഹത്തിന്റെ കനൽ


സ്നേഹത്തിന്റെ  കനൽ 






പാടവരമ്പിലൂടെ പച്ചപ്പട്ടുപാവടയുടുത്ത്  തുള്ളിച്ചാടി  വരുന്നുനത് ഞാൻ തന്നെയാണ് ..

അനുവിന് കാണാം  അവളെത്തന്നെ ....
മുത്തച്ഛനാണ് മുന്നിലൂടെ പോകുന്നത് ..അവള്ക്ക് പിന്നിലായ് സ്വമിയപ്പൂപനുമുണ്ട് .....
കിണുങ്ങി കിണുങ്ങി  കിന്നാരം പറഞ്ഞ്  കുഞ്ഞനുവും ....
അവളുടെ കാലിൽ  ചെളി  പുരളാതിരിക്കാൻ  മുത്തച്ഛൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട് ..
കുട്ട്യേ ..... നോക്കി  നടക്ക്  ....

നിനക്കെന്താ  കിറുക്കാണൊ... കണ്ട  കൊറ്റിയോടും  പറവയോടും  കിന്നാരം പറയാൻ ....
നിയ്  വേഗം നടന്നു വരൂ കുട്ട്യേ .. എനിക്കിനി ശീവേലിക്ക് മുന്നം ക്ഷേത്രത്തിൽ  എതെണ്ടെയാണ്...

സ്വാമീ  ഇന്നലെ പറഞ്ഞത്  ഒരുക്കിരിക്കുന്നോ ...
അവനെവിടെ ?
കുഞ്ഞുമോൻ ??
നിയ്യവനോട്  പറഞ്ഞോ ...

ഇല്ല  മാധവചാച്ച ഉണ്ണിയെ  ഇന്നലെ  കണ്ടുകൂടെ കിട്ടിയിട്ടില്ല ...
നേരം ഇശ്ശി  ആയിന്നു  തോന്നുന്നു വന്നപ്പോ ...

അവളോട്‌  ചോദിക്കയിരുന്നില്ലേ ??/

ഇല്ല  മാധവചാച്ച  അവളിന്ന്  കാലത്തേ തൊട്ടേ അടുക്കളെലാ .. കുട്ടിയെ  കുളിപ്പിച്ചതുടെ കുഞ്ഞിയൊളാ......
ഇന്ന്  പണിക്കാളുണ്ടല്ലോ ....

ഹം ....

ഇപ്പൊ  പന്തലിടുന്നോടതുണ്ടാകും .....
ഞാൻ ഒന്നത്രേറ്റം  വരെ പൂവാം ....
അവന്റെ  കണ്ണ്  എതീട്ടില്ലച്ചാൽ കഴിഞ്ഞു കഥ ....

സ്വാമിയപ്പുപ്പൻ  അത് പറയുമ്പോ  മുത്തശ്ശൻ  ഏതൊ  ഗദ്ഗദം പോലെ മൂളി ....

അവനു  ഈ കുഞ്ഞിന്റെ കാര്യം കൂടി നോക്കാൻ നേരല്ല്യ ... അമ്പലം ന്നു  പറഞ്ഞു  മരിച്ചു  കിടക്കുകയാണ്‌ ....എന്റെ കാലം വരെ ഇതൊകെ നോക്കിം കണ്ടു നടക്കും ... അത് കഴിഞ്ഞാ  അവനെക്കൊണ്ട്‌  ഒറ്റയ്ക്കാവോ  സ്വാമീ  ഈ അമ്പലോം കൃഷീം കുടുംബോം എല്ലാം നോക്കാൻ ....

കുടുംബം നോക്കല് നടക്കുല മാധച്ചച്ചാ ... അവനിനി സന്യാസം സ്വീകരികുവോന്ന എന്റെ പേടി ...
ഈ കുട്ടിക്കയ്റ്റ് എന്തേലും കരുത്യാ മത്യാർന്നു ........

അനുവിന്റെ തലയിൽ തടവി സ്വമിയപ്പൂപ്പൻ പറഞ്ഞു ....

ഒരു നെടുവീർപ്പുയർന്നു  അനുവിന്റെ നെഞ്ചിൽ നിന്നും ..........

കരുതിയിരുന്നോ  അച്ഛൻ   തനിക്കായെന്തെങ്കിലും ...????  ഒരു  ജന്മസുകൃതം  അല്ലാതെ ...
സ്നേഹിക്കാനും ക്ഷമിക്കാനും  പൊറുക്കാനും മാത്രം അറിയുന്ന അറിയുന്ന  ആ അച്ഛനും മുത്തച്ചനും   ചെയ്ത പുണ്യമാവാം ഇന്ന്  എനിക്ക്  കൂട്ടും  കരുത്തും ... ആവാം  അല്ല ആണ് ...  എവിടെയാണെങ്കിലും  സ്വന്തമായ്  ആാരൊരുമില്ലെങ്കിലും  വെറുതെയെങ്കിലും  ആരൊക്കെയോ  ചുറ്റുമുണ്ട് ...അച്ഛനെന്നു വെറുതെയെങ്കിലും വിളിക്കാൻ  ആരോ ....

ഹം ....

എന്റെ  അച്ഛൻ  എന്നതെനിക്കിന്നും  സ്വകാര്യ അഹങ്കാരമാണ് ...  കരുതിയില്ലെങ്കിലും  ദൈവമാണ് ...  ക്ഷമിക്കാൻ  പടിപ്പിച്ചതച്ചനാണ്  ...   തന്നോട്  തെട്ടുചെയ്യുന്നവരോടും  പൊറുത്ത്  പുഞ്ചിരിക്കാനും  സ്നേഹിക്കാനും  പടിപ്പിച്ചതച്ചനാണ് ..

അതുകൊണ്ടാകാം  ഒരുപക്ഷെ  എന്നെ  അനാധയാക്കിയവരോടിന്നും  ക്ഷമിക്കനെനിക്കവുന്നത് ... ഞാൻ അവരോട ക്ഷമിചോയെന്നു ചോദിച്ചാൽ എനിക്കറിയില്ല .. കാരണം അതിന്നും  ഉള്ളില അടങ്ങാത്ത  കനലാണ് ... ഇന്നും  എന്നെ  ഇന്ചിഞ്ചായ്  വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന അവരോട്  ഞാനെന്ത്  തേടാനു ചെയ്തെതെന്ന്  എനിക്കിന്നും അറിയില്ല..എന്റെ അച്ഛനെ ആ  പാവം സ്വാത്വികനെ,...., ഇല്ലതാക്കിയിട്ടും ,അവർക്ക്  പക  തീര്ന്നിട്ടില്ലേ ???ഈ ചെറുപ്രായത്തിലെ  എന്നെ  ഇത്രയധികം  വേദനിപ്പിച്ചിട്ടും അവർക്ക്  പകയടങ്ങിയില്ലേ ..??
ഒരിക്കലെങ്കിലും  ആരും ഇല്ലാത്തതിന്റെ വേദന അവരരിഞ്ഞിട്ടുന്ടെങ്കിൽ ഇങ്ങനെ  ചെയ്യില്ലായിരുന്നു ..........

എന്റെ അച്ഛൻ  ആ  അച്ഛനുവേണ്ടി  അവരോട് പൊറുക്കാൻ  എനിക്കാവില്ല .. ഒരുപക്ഷെ അത് ഞാനവരോട് പൊറുത്താൽ അച്ഛൻ  പോലും  ഒരുപക്ഷെ  എന്നോട് ക്ഷമിക്കുകയില്ല ..


എന്റെ  അച്ഛൻ ....

  നെഞ്ചോട്‌ ചേർതിരുത്തി  സഹസ്രാനമത്തിന്റെ  ഏടുകൾ  ചൊല്ലിപ്പടിപ്പിച്ച  എന്റെ  അച്ഛൻ .............. എന്നിലെ എന്നെ പടുത്തുയർത്തിയ എന്റെ  അച്ഛൻ .... ........ എന്നെ ഞാനാക്കിയ എന്റെ  അച്ഛൻ ....
 അനു  എന്നാ ഈ എന്നിലെന്തെങ്കിലും  നന്മയുണ്ടെങ്കിൽ   അതെനിക്ക്  സമ്മാനിച്ച  എന്റെ  അച്ഛൻ ....

ഇന്നിപ്പോളിവ്ടെ ഒറ്റയ്ക്ക്  ആരോരുമില്ലാത്ത  നാട്ടിൽ .... ഇനിയിപ്പോൾ പ്രതീക്ഷിക്കാനും  കാത്തിരിക്കാനും  ആരുമില്ലെന്നറിഞ്ഞിട്ടും  ജീവിക്കുന്നതും  അച്ചനുവേണ്ടിയാണ് ..അച്ഛൻ  ബാക്കിയാക്കിയത്  ചിലതൊക്കെ  ചെയ്തുതീര്കാനാണ് .........

പാടവരമ്പിലൂടെ  തുള്ളിചാടിനടന്ന  ആ കുസൃതിക്കുടുക്കയെ അനു  ഇടയ്ക്കിടെ ഓർമിക്കും ... ഉള്ളിലെ കനലിനെ  ആളിക്കതിക്കുവാൻ.........

അനു  കരയുകയാണോ ??

ഇല്ല  അവള്ക്ക്  കരയാനാകില്ല  തളരാനാകില്ല ......

സ്നേഹത്തിന്റെ കനലാളിക്കതെണം

സുര്യ ........












No comments:

Post a Comment

നിരഞ്ജന

ബിന്ദിപ്പൂക്കൾ. അവൾ എന്നും  ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു. കില് കിലേച്ച...