Thursday, February 25, 2016


ഇന്നലെകളുടെ മണവും മധുരവുമിന്നകലെയാണ്.....
ഓ൪മ്മകള്ക്കും വിശ്വാസങ്ങള്ക്കുമകലെ...
ഇന്നുകള്ക്കുമകലെയങ്ങേതോ മലനിരകള്ക്കപ്പുറം..
എന്റ്റെ പാ൪ത്ഥസാരഥിയും യഹോവയും അള്ളാഹുവും പിന്നെ പേരറിയാത്ത ഒരുപാട് ദൈവങ്ങളുമുണ്ടതിൽ...
എന്താണിങ്ങനെ.???
എനിക്കറിയില്ല...
കാലം മാറുന്നുണ്ട്....
ദിനങ്ങളോരോന്നായ് കൊഴിഞ്ഞുവീഴുന്നു....
ഓണവും വിഷുവും സംക്രാന്തിയും എല്ലാമെല്ലാമെന്നിലുടെ കടന്നുപോകുന്നു....
എന്നിട്ടുമെന്തേ എന്നുമെന്നു ഇങ്ങിനെത്തന്നെ ഒരുമാറ്റവുമില്ലാതെ.... ???
ഗുരുനാഥ൯ ചൊല്ലിപ്പഠിപ്പിച്ച അക്ഷരക്കൂട്ടുകളിലെവിടെയും കണ്ടിട്ടില്ല എങ്ങനെ ജീവിക്കണമെന്ന പാഠം.......
മനസ്സിൽ സ്വരുക്കൂട്ടിയ അക്ഷരബിന്ദുക്കളെയൊന്നിച്ചുകൂട്ടിവച്ചപ്പോളും അവമാത്രമായിരുന്നു എന്റ്റെ സുഹൃത്തുക്കളെന്നുമറിയാ൯ വൈകി...
ഇന്നി വൈകിയദിനങ്ങളിലൊരു പശ്ചാത്താപത്തോടെ ഇന്നലെകളെ നോക്കിയിരിക്കുമ്പോളെപ്പോളൊക്കെയോ ഞാനിന്നിനെ മറക്കുന്നു.....
ഇന്നുകളും നാളെകളുമില്ല...
ഓ൪മ്മകള്ൽക്കപ്പുറമാ ഇന്നെലകള്ൽ മാത്രം.....

No comments:

Post a Comment

നിരഞ്ജന

ബിന്ദിപ്പൂക്കൾ. അവൾ എന്നും  ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു. കില് കിലേച്ച...