Wednesday, February 24, 2016







ഭക്തി ഒരനുഭവം...

ഓരുപാട് തവണ ചർച്ച ചെയ്യപ്പെട്ടിട്ടുളള ഒരുവിഷയം.,'ഭക്തി'..
എന്താണ് ഭക്തി...?

ചില അനുഭവങ്ങളിൽ നിന്നും ഞാനുരുത്തിരിച്ചെടുത്ത എന്റ്റേതു മാത്രമായ ചില ചിന്തകളാണ് ഈ ലേഖനം..ഇതോരിക്കലും ഭക്തിയെക്കുറിച്ചുളളള ഒരു വ്യാഖ്യാനമോ നിർവചനമോ ഒന്നും തന്നെയല്ല...വെറും ചിന്തകളും ചില അനുഭവങ്ങളിൽ നിന്നുണ്ടായ സംശയങ്ങളും..

ഭക്തി എന്താണെന്നൊരുപക്ഷേ ആർക്കും തന്നെ നിർവ്വചിക്കാനാകില്ല ഒരു തരം ആത്മസമർപ്പണം ., ദൈവം തന്നിൽതന്നെയെന്ന തിരിച്ചറിവ് ഇവയൊക്കെ ആകാം...
ഒരിക്കലും ഞാനൊരു യഥാർത്ഥ ഭക്തനല്ല എന്നെനിക്കറിയാം..
എല്ലാം ത്യജിച്ച് സ്വയം ദൈവത്തിലർപ്പിക്കലാണൊ ഭക്തി????? ദൈവത്തിനായ് ഊണുമുറക്കവും മറന്ന് ദൈവത്തെയറിയാനുളള കഠിനപരിശ്രമമാണോ ഭക്തി..???
അങ്ങനെയൊക്കെ എങ്കിൽ ഞാനൊരാളെ കണ്ടു...അയാളിലൊരുയഥാർതാഥ ഭക്തനുണ്ടെന്നെനിക്ക് തോന്നി...
ഒരു പക്ഷേ ദൈവത്തെ തന്നെ അയാളിൽ ദർശ്ശിക്കാനായോ എന്നൊരു സംശയത്തിലാണ് ഞാനിപ്പോൾ...
തീർച്ചയായും അയാളിൽ ഒരു യഥാർത്ഥ ഭക്തനുളള എല്ലാ യോഗ്യതകളും ഞാൻ കണ്ടു...., പിന്നീട് പഠിക്കാനുള്ള ശ്രമമായിരുന്നു...എന്തോ നടന്നില്ല...തിരക്കുകൾ....
ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചാണയാളെ  ഞാൻ'കാണുന്നത്. ..തിരക്കിട്ട് ഓടിനടന്നെല്ലാ ജോലിയും ചെയ്തുതിർക്കുന്ന ഒരാൾ...ചിലപ്പോളൊക്കെ എന്നോടൊപ്പം കൂടും എന്നെ സഹായിക്കും മറ്റുചിലപ്പോൾ എന്റ്റെ ഏട്ടന്മാരെ..അങ്ങിനെ തിടപ്പളളിയിലെ ജോലി തീർന്നാലും അദ്ദേഹമെപ്പോളും തെരക്കിലാകും...ഒരുതരത്തിൽ  പറഞ്ഞാൽ ദൈവത്തിലേക്കടുക്കാനുളള ഒരുതരം ആർത്തി...
ഭക്ഷണം അയാൾ വളരക്കുവേ കഴിക്കാറുളളു. അതും ഞങ്ങളോടൊപ്പം സർവ്വജോലിയും തീർന്നശേഷം, എകദേശം ഒരു12 മണി 1 മണി സമയത്ത്..വിളമ്പിക്കൊടുക്കുമ്പോളത്ഭുതം തോന്നിയെനിക്ക് ഒരു കുഞ്ഞിന്റ്റെ ആഹാരംമാത്രംകഴെച്ചെങ്ങനെ ഇത്രയും സമയം നിന്ന് ജോലിചെയ്യുന്നുവെന്നൂ.....
ഊണുമുറക്കവും ഉപേക്ഷിച്ച് ഈശ്വരസാക്ഷാത്കാരത്തിനായുളള ആത്മസമർപ്പണം. ...
ഭഗവാനെപൂജിക്കുന്നതിനും കണക്കുപറഞ്ഞ് പണം വാങ്ങുന്ന ഇക്കാലത്ത് ഇങ്ങനെയൊരു മനുഷ്യൻ. ..അത്ഭുതമാണ് ആദ്യം തോന്നിയത്...പിന്നിടത് ആദരവും ബഹുമാനവുമായ്...
നിഷ്കാമഭക്തി ....ഈശ്വരനിലേക്കടുക്കാനുളള അവ്യാചമായ ഒരു അനുഭൂതി ഞാനയാളിൽ ദർശ്ശിച്ചൂ....
ഒരുയഥാർത്ഥഭക്തനെ അയാളിൽ ഞാൻ കണ്ടു..പലതും പഠിച്ചു....ഭക്തി ഒരനുഭൂതിയാണെന്നും, ആത്മസാക്ഷാത്കാരമാണെന്നും , നിർവ്വചിക്കാനാകാത്ത ഒന്നെന്നും ...അയാളെന്നെ പഠിപ്പിച്ചു....
.ആത്മസമർപ്പണത്തിലൂടെ സ്വയം അനുഭവിച്ചറിയേണ്ട നിർവചനാതീതമായ അനുഭൂതിയാണ് ഭക്തി...
ഈശ്വരനും താനും ഒന്നാകുന്ന അവസ്ഥ ....
അനുഭൂതി.....
അതെ ഭക്തിയൊരനുഭൂതിയാണ്.....
നിർവചിക്കാനാകാത്ത അനുഭൂതി.......
അതാസ്വദിക്കാൻ കഴിഞ്ഞവൻ പുണ്യവാൻ....

No comments:

Post a Comment

നിരഞ്ജന

ബിന്ദിപ്പൂക്കൾ. അവൾ എന്നും  ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു. കില് കിലേച്ച...