Tuesday, February 23, 2016

കുന്നായ കുന്നിൻമേൽ
കൊന്നമരത്തിൻമേൽ,
പോന്നിൻ പൂത്താലി ചാർത്തിയതാരേ.

ഞാനല്ല നീയല്ല കർക്കടക്കാറല്ല

കന്നിനിലാവല്ല മകരത്തിൻ മഞ്ഞല്ല

മേടവിഷുവിന് കണികണ്ടുണർന്നീടാൻ
മീനവെയിലൊളി ചാർത്തിയതാ....
കുഞ്ഞുണ്ണിമാഷിന്റ്റെ കവിതയാണ്....നിങ്ങളാരേലുമാണോ.??? ഇക്ണ്ട കൊന്നമരത്തിലൊക്കെ പോന്നിൻ പൂത്താലി ചാർത്തിയത്.???? ഞാനല്ലാട്ടോ...??? ഇനിയിപ്പോ ഉണ്ണിക്കണ്ണനാകും അല്ലേ.....അതന്നെ ഉണ്ണിക്കണ്ണന്റ്റെ പൊന്നരിഞ്ഞാണാണേ ഈ തിളങ്ങി നിക്കണ കൊന്നപ്പൂക്കൾ......
ആ കഥ പറയട്ടേ.????
ഒരിക്കലൊരുണ്ണിയെ അറിയാണ്ട് ക്ഷേത്രത്തിനുളളിലിട്ട് നടയടച്ചു പോയത്രേ ആരും അറിഞ്ഞുമില്ല...പാവം കുട്ടി രാവേറെയായപ്പോ പേടിച്ചുകരയാൻ തുടങ്ങിയത്രേ...ഉണ്ണിക്ണ്ണനിതു കണ്ട് വെറുതെയിരിക്കുമോ..?? ആ കുഞൂഞുണണിയുടെ കൂടെ കളിക്കുവാൻ മഞ്ഞപ്ട്ടുടുത്ത് പൊന്നരിഞ്ഞാണൊക്കെയണിഞ്ഞ് മയിൽപ്പീലിയൊക്കെ ചാർത്തി പൊന്നോടക്കുഴലുമായ് വന്നു ഉണ്ണിക്കണ്ണൻ .., ആ കുഞാഞിനോടൊപ്പം കളിക്കാൻ ...ഒടുവിൽ സമ്മാനമായ് ഉണ്ണിക്കണ്ണൻ തന്റ്റെ പൊന്നരിഞ്ഞാണൂരി കുട്ടിയ്ക്ക് അണിയിച്ചു കൊടുത്തുവത്രേ....
അതിരാവിലെ നടതുറക്കാനെത്തിയ പൂജാരികണാടത് കണ്ണന്റെ പൊന്നരിഞ്ഞാണണിഞ്ഞ കുട്ടിയെ....ആ കുട്ടി അത് മോഷ്ടിച്ചതാണെന്നുപറഞ്ഞ് ബഹളം കൂട്ടിയത്രേ ആ ബ്രാഹ്മണൻ...പാവം കുട്ടി കരഞ്ഞുകൊണ്ട് എനിക്ക് വേണ്ട കണ്ണാ നിന്റ്റെ പൊന്നരിഞ്ഞാണെന്ന് പറഞ്ഞത് വലിച്ചെറിഞ്ഞു ...അത് ചെന്ന് വീണത് കൊന്നമരത്തിലാണത്രേ...ആ ക്ഷണം ആ പൊന്നരിഞ്ഞാണാരെയും കൊതിപ്പിക്കുന്ന കൊന്നപ്പൂക്കളായ് മാറിയത്രേ.....അങ്ങിനെ ആ ഉണ്ണിയുടെ നിരപരാധിത്വം തെളിഞ്ഞു....കളളക്കണ്ണന്റ്റെ ലീലാവിലാസങ്ങൾ അല്ലാണ്ടെന്താ.

No comments:

Post a Comment

നിരഞ്ജന

ബിന്ദിപ്പൂക്കൾ. അവൾ എന്നും  ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു. കില് കിലേച്ച...