Thursday, February 18, 2016

insane.....



insane.....;) ;)




"സന്തോഷമുളളിടത്തേ ദൈവമുളളൂ.."

എന്തിനെയും ചിരിച്ചു കൊണ്ട് നേരിടൂ കൂട്ടുകാരേ. ..

ദൈവം നമ്മോടൊപ്പമുണ്ട്...

ചില ദുർഘടഘട്ടങ്ങളിൽ എന്നെ ഒന്നിനും കൊളളില്ല എന്ന തോന്നൽ നിങ്ങൾക്കുണ്ടായിട്ടുണ്ടോ.???

സ്വയം വേദനിച്ചിട്ടുണ്ടോ.?? അങ്ങനെയെങ്കിൽ

ആത്മവിശ്വാസം കുറഞ്ഞവർക്കായ് ഒരു ചെറിയ വിദ്യ പറയാം....

ഒരു ദിവസത്തിൽ ധ്യാനിക്കാനായ് തിരഞ്ഞെടുക്കുന്ന സമയത്തിൽ നിന്നും ഒരു നിമിഷം മാറ്റിവക്കുക., ആ ഒരു നിമിഷം ഒരു നിമിഷം മാത്രം "സ്വയം ദൈവമെന്ന് സങ്കൽപ്പിക്കുക."

ഞാൻ എല്ലാത്തിന്റ്റെയും നിയന്ത്രാതാവാണെന്നു സങ്കൽപ്പിക്കുക...സർവ്വവും നമ്മുടെ സൃഷ്ടിയെന്നു കരുതുക.ഒന്നിനോടും വകതിരിവോ പക്ഷപാതമോ കൂടാതെ സർവ്വതിനെയും ഒരേ കണ്ണിലുടെ ശാന്തനായ് നല്ല മനസ്സോടെ വീക്ഷിക്കുക...മനസ്സിൽ ആ ഒരു നിമിഷം വിദ്വേഷമോ .,അസൂയയോ കുശുമ്പോ, ദുഖമോ ഒന്നുമുണ്ടാകാൻ പാടില്ല. .ഇനിയിപ്പോ ഒരു നിമിഷം ഞാൻ ദൈവമല്ലേ അവനെ/അവളെ ഭസ്മമാക്കിക്കളഞ്ഞാലോ എന്നൊന്നും ചിന്തിച്ചു കളഞ്ഞേക്കരുതേ ....അങ്ങനെയെങ്കിൽ ആത്മവിശ്വാസത്തിനു പകരം അക്രമവാസനയാകും കൂടുക....
അങ്ങനെ ദുഷ്ചിന്തകളൊഴിവാക്കി പുന്ചിരിക്കുന്ന മുഖത്തോടെ ദിവസത്തിൽ ഒരു നിമിഷം സ്വയം ദൈവമായ് മാറൂ കൂട്ടുകാരേ. .നാം.അറിയാതെ നമ്മിൽ ആത്മവിശ്വാസം കൂടും...എന്തിനെയും ബോൾഡായ് നേരിടാനുളള കഴിവ് നമുക്ക് ലഭിയ്ക്കും...എല്ലാവരും ഒന്നു പരീക്ഷിചു നോക്കൂ..ദിവസത്തിൽ ഒരു നിമിഷം മാത്രം മതീട്ടോ..ഇല്ലെങ്കിലൊരുപക്ഷേ സ്വയം സൂപ്പർ മാനോ ബ്ലാക്ക് മാനോ ഒക്കെ ആകൻ തോന്നിയാലോ..
.
ഇനിനമുക്കും ഒരു കൊച്ചു ദൈവമാകാന്നേ....

No comments:

Post a Comment

കാർഷിക ബിൽ 2020

ഒരു ബോധവുമില്ലാത്ത ഭരണകൂടം. കോവിഡ് നിക്കുകൾ വർധിക്കുമ്പോൾ ന്യൂനപക്ഷത്തെ കൊലയ്ക്ക് കൊടുക്കുന്ന ഭരണകൂടം. ഇന്ത്യയിലെ കർഷകരെ വിറ്റു കാശാക്കുന്ന ...