Tuesday, February 16, 2016




അമ്പലപ്പുഴയിലെ൯ മനസ്സോടിക്കളിക്കുമ്പോളമ്പാടിലെന്നാലെന്നപോലെ.....
ഓ൪മ്മകളിലൊരു ബാല്യമുണ്ട്.. ഉണ്ണിക്കണ്ണനെ നെന്ചോടു ചേ൪ത്ത ബാല്യം...
വൈകുന്നേരങ്ങളിൽ അച്ഛനോടൊപ്പം ക്ഷേത്ര ദ൪ശ്ശനം പതിവായിരുന്നു... ഓ൪മ്മകളിലെവിടെയോ മുത്തച്ഛന്റ്റെ ഭജനകളലയടിക്കാറുണ്ട്...
രാത്രിയിൽ മുത്തച്ഛനും പിന്നെ അതുപോലെതന്നെയുള്ള അദ്ദേഹത്തിന്റ്റെ സുഹൃത്തുക്കളും ചേ൪ന്ന് അമ്പലപ്പുഴക്കണ്ണന്റെ തിരുനടയിൽ....
അടുത്ത് അച്ഛന്റെ നെന്ചോട് ചേ൪ന്ന് ഞാനുമുണ്ടാകും....
പിന്നെ കുന്ചന്റെ കളിത്തട്ടിൽ അച്ഛനും സുഹൃത്തുക്കളുമൊക്കെയായ് കുശലം പറഞ്ഞങ്ങിനെ......
ഹാ ഓ൪മ്മകൽക്കെന്തു സുഖാണ്..
വാസുദേവോയെന്ന വിളി മുന്നു വശത്തുനിന്നും കേള്ക്കും വരെ അച്ഛനവിടെയിരിക്കുമായിരുന്നു...
ഇന്നെനിക്കതന്യം എന്കിലും വാസുദേവോ...... എന്ന വിളിയെന്റ്റെ ചെവിയിൽ മുഴങ്ങുന്നുണ്ട്... ... ശ്വാസം നിന്നുപോകുവിധം രോമകുപങ്ങളെപ്പോലും ഭക്തിയുടെ പാരമ്യതയിലെത്തിക്കും വിധം ശക്തിയുള്ളതായിരുന്നു അത്...
ഒരു മുന്നുവയസ്സുകാരിയുടെ ഓ൪മ്മയിലത്രയൊക്കെയേ കടന്നുകുടിയുള്ളൂ....
ഇനിയിമുനിയുമാ കാലം തിരികെവരാ൯ കൊതിക്കുന്നുണ്ട് പക്ഷേ കാലം തിരികെ വരില്ലല്ലോ....
ഇന്നും ഞാൻ ക്ഷേത്രത്തില് പോകാറുണ്ട്... അച്ഛന്റെ അനാഥ സൌഹൃദങ്ങള് ഇന്നും ആ കളിത്തട്ടിലിരിക്കുന്നതുകാണാം ... ഓടിച്ചെന്നു സംസാരിക്കണമെന്നു തോന്നാറുണ്ട്... പ്ഷേ അവ൪ക്കറിയില്ലല്ലോ ആ പഴയപട്ടുപാവാടക്കാരിയായ ആ കുഞ്ഞു കാന്താരിയാണിതെന്ന്....
കാണിച്ചുകൊടുത്ത് പരിചയപ്പെടുത്തേണ്ട ആളും ഇന്നില്ലല്ലോ.....
മധുരമുള്ള ഒരുപ്ടോ൪മ്മകളാണെനിക്കെന്റ് അമ്പലപ്പുഴ....
കാലം മറന്നാലും മാറിയാലും നഷ്ടങ്ങളുടെ കണക്കുപുസ്തകം നിറഞ്ഠാലുമില്ലെന്കിലും എന്റെ കണ്ണനെന്നെ മറന്നുപോകില്ല എന്നെനിക്കുറപ്പുണ്ട്...


ഒറ്റയ്ക്കാ തിരുമുന്പിൽ നിൽക്കുമ്പോളുമിന്നുമെനിക്ക് കൂട്ട് ആ ഓ൪മ്മകളാണ്..

No comments:

Post a Comment

കാർഷിക ബിൽ 2020

ഒരു ബോധവുമില്ലാത്ത ഭരണകൂടം. കോവിഡ് നിക്കുകൾ വർധിക്കുമ്പോൾ ന്യൂനപക്ഷത്തെ കൊലയ്ക്ക് കൊടുക്കുന്ന ഭരണകൂടം. ഇന്ത്യയിലെ കർഷകരെ വിറ്റു കാശാക്കുന്ന ...