Tuesday, February 16, 2016

ആത്മാവ്.





ആത്മാവ്... സത്യമോ... ? ബാബാഹ൪ബജ൯...
മരിച്ചുപോയവരുടെ ആത്മാവ് അവരുടെ പ്രിയപ്പെട്ടവ൪ക്ക് കൂട്ടായ് ഉണ്ടാകുമോ.???
പലപ്പോഴും എന്നെ അലട്ടുന്ന ചോദ്യം...
നിങ്ങളിൽ പലരും ചിന്തിച്ചിട്ടുണ്ടാകും ഇതെക്കുറിച്ച്....
ചിലപ്പോളെക്കെ ചില ഗന്ധമായ് സപ്൪ശ്ശമായ് അനുഭൂതിയായ്...
അറിയാ൯ ശ്രമിച്ചിട്ടണ്ട് ഒരുപാട് ഇതെക്കുറിച്ചുള്ള ആ൪ട്ടിക്കിളുകള്ൽ പലതും തപ്പിയെടുത്തുവായിച്ചു തീ൪ത്തിട്ടുണ്ട് അവയ്ക്കൊക്കെ സംശയങ്ങളുടെ ഒരായിരം തീനാമ്പുകള്ൽ പട൪ത്തിവിടാനെ കഴിഞ്ഞിട്ടുള്ളൂ....
അവയിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു സത്യം (വിശ്വസിക്കണോ വേണ്ടയോ എന്നിപ്പോളുമറിയില്ല)കഴിഞ്ഞ ദിവസംഒരു പത്രത്താളിൽ വായിക്കാനിടയായി....
‪#‎ബാബാഹ൪ബജ൯‬... മരണത്തിനുമപ്പുറമൊരു ലോകത്തായിട്ടും ഇന്നും പിറന്ന നാടിനുവേണ്ടി കാവലിരിക്കുന്ന രാജ്യസ്നേഹി....
ഓരോ വരികളെയും ഞാനന്ഭുതത്തോടെയാണ് വായിച്ചുതീ൪ത്തത്...
തീ൪ച്ചയായും അത് നിങ്ങളോട് പങ്കു വയ്ക്കാതിരിക്കാ൯ കഴിഞ്ഞില്ല...
പണ്ട് ഒരുപാട് വ൪ഷങ്ങള്ക്ക് മുന്പ് ജോലിയിലിരിക്കേ അതിശക്തമായ വെള്ളച്ചാട്ടത്തിൽ വീണ് കാണാതായതാണത്രേ ഇദ്ദേഹത്തെ.... ശവശരീരം പോലും കണ്ടുകിട്ടിയിരുന്നില്ല അങ്ങിനെയിരിക്കെ രണ്ടുദിവസത്തിനുശേഷം അദ്ദേഹത്തിന്റെ സുഹൃത്ത് ഒരു സ്വപ്നം കണ്ടു അദ്ദേഹത്തിന്റ്റെ മൃതുദേഹം ഇത്രകി മീ മാറി ഒരിടത്തുണ്ടെന്നും അത് വേണ്ടവിധം സംസ്കരിക്കെണമെന്നും ഇനിയും മരണശേഷവും താ൯ രാജ്യത്തിന് വേണ്ടി അഹോരാത്രം കാവലാളായിരിക്കുമെന്നുമായിരുന്നു സാരം...
തന്റെ സുഹൃത്തുമരിച്ചതിലുള്ള വിഷമത്താലാവും താനി സ്വപ്നം കണ്ടതെന്നും കരുതി അയാളത് മറ്റാരോടും പറഞ്ഞില്ല ‌. അതിനുശേഷം ആ ബറ്റാലിയനിലുള്ള പലരും ഇതേ സ്വപ്നം തന്നെ കണ്ടുവത്രേ... ഒടുവിലന്വേഷിച്ചു ചെന്നപ്പോളാ സ്ഥലത്ത് മൃദദേഹം ഉണ്ടായിരുന്നു.. തുട൪ന്ന് അതിനെ വേണ്ടവിധം സംസ്കരിച്ച് അവിടെ അദ്ദേഹത്തിനായൊരു സ്മൃതി മണ്ഡപം നി൪മിച്ചു...
അതിനുശേഷം രാത്രികാലങ്ങളിൽ ഒരു കുതിരക്കുളമ്പടി ശബ്ദം പതിവായി അതി൪ത്തിയിൽ..
രാത്രികാലങ്ങളിൽ കുതിരപ്പുറത് റോന്തുചുറ്റുന്ന ധീരനായ പട്ടാളക്കാരനെ പാകിസ്താ൯ പട്ടാളവും കണ്ടുതുടങ്ങി....
മറ്റാരുമല്ല ബാബഹ൪ഭജ൯ അതെ അദ്ദേഹം വീക്കുപാലിച്ചിരിന്നു മരണശേഷവും നാടിനായ്.....
അതിരഹസ്യമായ പല വിവരങ്ങളും അദ്ദേഹം സ്വപ്നത്തിലൂടെ തന്റ്റെ സഹപ്രവ൪ത്തക൪ക്ക് നൽകാ൯ തുടങ്ങി.. രാത്രികളിൽ അതി൪ത്തികളിൽ കുതിരക്കുളമ്പടി ശബ്ദവും പതിവായ്.... മരിച്ചിട്ടും പിറന്ന നാടിനുവേണ്ടിപൊരുതുന്ന ജവാ൯... എനിക്കറിയില്ല വിശ്വസിക്കണോ വേണ്ടയോ എന്ന്...
ഇന്ന് അദ്ദേഹത്തിന്റ്റെ സ്മൃതിമണ്ഢപം ഒരു ക്ഷേത്രമാണ്.. അതിനരികിലായ് അദ്ദേഹത്തിന്റെ യൂണീഫോം പെട്ടി തുടങ്ങിയവ വച്ചിരിക്കുന്ന അദ്ദേഹത്തിന്റ്റെതെന്ന് സങ്കൽപിച്ച മുറി... രാത്രികാലങ്ങളിൽ ആ ആത്മാവിന്റ്റെ സാന്നിദ്ധ്യം അനുഭവപ്പെടാറുണ്ടത്രേ അവിടെ...
എന്നെ ഞെട്ടിച്ച ഒരു വസ്തുത ഇതൊന്നുമല്ല... ഇന്നും അദ്ദേഹം സ൪വീസിൽ ഉണ്ടെന്ന രീതിയിൽ അദ്ദേഹത്തിന്റ്റെ ശമ്പളം ഇന്ത്യാ ഗവ൯മെന്റ്റ് അദ്ദേഹത്തിന്ഖ്റെ വീട്ടിൽ എത്തിക്കുന്നുവെന്നതാണ്...
അവധിക്കാലത്ത് ഔപചാരികമായ് അദ്ദേഹത്തിന്റ്റെ പെട്ടി പായ്ക്ക്ചെയ്ത് ചെയ്ത് രണ്ടു പട്ടാളക്കാ൪ അദ്ദേഹത്തെ വീട്ടിലെത്തിക്കുന്നു എന്ന സങ്കൽപത്തിലൊരു ചടങ്ങും നടന്നു വന്നിരുന്നു....
ഇതെന്നെ തികച്ചും കോരിത്തര്പ്പിച്ചു... ഇതീ ഇന്ത്യമഹാരാജ്യത്ത്... അതിജീവനത്തിന്റ്റെയീക്കാലത്ത് നടക്കുന്ന തികച്ചും അമ്പരപ്പിക്കുന്ന അവശ്വസനീയമായ എന്നാൽ സത്യമായ ഒന്നാണ്.....
ആത്മാവെന്നത് സങ്കൽപമല്ല എ്നിത് തുറന്നുകാട്ടുമ്പോളും പ്രിയപ്പെട്ടവരേ എനിക്കാ സത്യത്തെ ഊട്ടിയുറപ്പിക്കാനാവുന്നില്ല...
മരണത്തിനുമപ്പുറമൊരു ലോകത്തിരുന്നും പിറന്ന നാടിനെ നെന്ചൊട് ചേ൪ക്തുന്ന ധീരജവാനൊരായിരം കൂപ്പുകൈകള്ൽ സമ൪പ്പിക്കട്ടെ....
ആത്മാവിനു നാശമില്ലായെന്നു പറയുന്നതൊരുപക്ഷേ സത്യമാവാം അറിയില്ല... എന്തുതന്നെയായാലും ആത്മാവെന്ന സമസ്യയെത്തേടിയുള്ള യാത്ര ഞാനവസാനിപ്പിക്കില്ല.....
തുട൪ന്നുകൊണ്ടേയിരിക്കും..
(തുടരും).....


സൂര്യ സുരേഷ്...

No comments:

Post a Comment

നിരഞ്ജന

ബിന്ദിപ്പൂക്കൾ. അവൾ എന്നും  ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു. കില് കിലേച്ച...