Tuesday, February 16, 2016

ത്രിപഥഗംഗ





ഗംഗ ..... അമ്മഗംഗ .....എന്നുമെന്റെ സ്വപ്നമാണ് ...എന്റെ നെഞ്ചോട്‌ ഞാൻ ചേർത്തുവച്ച സ്വപ്നങ്ങലിലൊന്നു....ഗംഗയും വരണസിയും ഹിമാലയവും ......എന്നും എന്നോടൊപ്പമുള്ള എന്റെ സീമന്തത്തിലെ തിലകക്കുറിയുടെ നെഞ്ചോട് ചെര്ന്നിരുന്നു എനിക്ക് അറിയണം അമ്മഗംഗയെ ........അമ്മയുടെ മാറിലെ സ്നേഹത്തിന്റെ നനവിലൊരു കുഞ്ഞുപൈതലായ് മാറേണം .....
അറിയില്ല ഒന്നും വായിച്ചുള്ള പൊട്ടും പൊടിയും പിന്നെയെന്റെ ഗംഗയെന്ന തീരാത്ത ആവേശവും ചേര്തുവച്ചതാണ് .........പോകണം ഒരുനാൾ ..ആ നെഞ്ചില ചഞ്ഞു.... അമ്മഗങ്ങയുടെ വിരിമാറിൽ ഉറങ്ങനമെനിക്ക് ...
ആ ത്രിപധഗാമിനിയിൽ ലയിച്ച് .......

ഭാഗീരഥിയായ് പാപനാശിനി ഗംഗ....

ഭാരതത്തിന്റെ വിരിമാറിലൂടെ ഐശ്വര്യദായിനിയായ്...സുന്ദരികളിൽ സുന്ദരിയായ്....ഭാരതത്തിന്റെ സർവ്വപാപങ്ങളെയും നെന്ചിൽ ആവാഹിച്ച് പാപനാശിനിയായ്...മോക്ഷം ചൊരിഞ്ഞ് അമ്മ ഗംഗ....
അമൃതദായിനായ ഗംഗാദേവിയെക്കുറിച്ച് പറയുമ്പോൾ ഏതൊരു ഭാരതീയനും പുളകിതനാകും.അഭിമാനം കൊളളും....അമ്മ ഗംഗയുടെ മാറോടുചേരാൻ കൊതിക്കും....
ചിലപ്പോൾ ശാന്തരൂപിണിയായ് സർവ്വസൗന്ദര്യവും തന്നിലേക്കാവാഹിച്ച്....സുന്ദരികളിൽ സുന്ദരിയാകും....ആരെയും വശീകരിക്കുന്ന സുന്ദരി......ചന്ദ്രദേവനെപ്പോലും ആകർഷിക്കുന്നത്ര സൗന്ദര്യവതി....
മറ്റുചിലപ്പോൾ സർവ്വസംഹാരിണിയായ് ഗർജ്ജിച്ചുകോണ്ട് കുലം കുത്തിയൊഴുകും അമ്മ ഗംഗ.....
നമ്മുടെ ഭാരതത്തിനെ
, ഭാരതസംസ്കാരത്തിനെ , ഹൈന്ദവപുരാണങ്ങളെയെല്ലാം അഭിമാനത്തിന്റ്റെ കൊടുമുടിയിലെത്തിക്കുന്ന അമ്മ ഗംഗ.......
ആ അമ്മയെ ഓർക്കുന്നത് തന്നെ പുണ്യമാണ്., അപ്പോൾപ്പിന്നെ കാണാനും ഒന്നു തൊട്ടറിയാനും ആ മാറിലൊന്ന് പുണരുവാനും കഴിഞ്ഞാൽ പിന്നെ മോക്ഷം സിദ്ധിക്കുമെന്ന് പറയുവാനുണ്ടോ...??. ....ഈ സംസാരദുഖത്തിൽ നിന്നും സർവ്വപാപങ്ങളിൽ നിന്നും മോക്ഷമായ് പിന്നെ...
ഭാഗീരഥൻ തപംചെയ്തു ആകാശഗംഗയെ വഴിപ്പെടുത്തിയതിനാൽ ഭാഗീരഥിയായെന്നുവിശ്വാസം..
പിന്നെ ത്രിപഥഗംഗയായ്.,
ത്രിസ്രോതസ്സായ്..,
ഭീഷ്മസുവായ്.
, ശൈലയായ്.,
ത്രിപഥഗാമിനിയായ്അമ്മഗംഗ...
ഇനികുറച്ച് ചരിത്രത്തിലേക്കു പോകാം നമുക്ക്. ..
ഭാരതത്തിലെ എറ്റവും വലിയ നദിയാണ് ഗംഗയെന്ന് ചരിത്രം പറയുന്നു. ,
നീളം കൊണ്ട് ഏഷ്യയിൽ 15-ആം സ്ഥാനവും. ,
ലോകത്തിൽ 39-ആം സ്ഥാനവുമാണ് അമ്മ ഗംഗയ്ക്ക്.ഇന്ത്യയുടെവടക്കനതിർത്തിയിൽ മന്ദാകിനി അളകനന്ദ എന്ന മുഖ്യ സ്രോതസ്സുകളിൽ നിന്നു രൂപം കൊണ്ട് വിന്ധ്യാപർവ്വതം വരെ സാവകാശമൊഴുകി ഒടുവിൽ ബംഗാൾ ഉൾക്കടലിൽ ലയിക്കുകയും ചെയ്യുന്നു ചരിത്രത്താളുകളിലെ ഗംഗ..
ഹിമഗുഹയായ ഗോമുഖത്തുനിന് ധൗളീഗംഗയായ് അളകസൃംഗത്തിൽനിന്ന് സ്വർഗ്ഗഗംഗയായ അളകനന്ദയായ്,മന്ദാകിനിയായ്.,കേശവപ്രയാഗയിൽ നിന്നുവരുന്ന അളകനന്ദ കാന്ചനഗംഗയുമായ് ധർമ്മപ്രയാഗിൽ വച്ചും., ഭീയുന്ദയുമായ് വിഷ്ണു പ്രയാഗയിൽവച്ചും ഒന്നുചേർന്നോഴുകുന്നു.ഒടുവിൽ ദേവപ്രയാഗത്തിൽ വച്ച് മറ്റൊരു നാമത്തിലേക്ക്.....ഭാഗീരഥി.....അവിടെനിന്ന് പ്രയാഗയിലേക്ക്.....ത്രിവേണീസംഗമത്തിനായ്..അതെ പ്രയാഗയിൽ വച്ച് വൃന്ദാവനത്തിൽ നിന്നൊഴുകിവരുന്ന യമുനയും ഹിമഗിരിയിൽ നിന്ന് അദൃശ്യയായ് ഒഴുകിവരുന്ന സരസ്വതിയുമായ് സംഗമിക്കുന്നു അങ്ങനെ അത്യപൂർവ്വമായ ത്രിവേണീസംഗമം....
പ്രയാഗസ്നാനം നടത്തേണ്ത് അവിടെ വച്ചാണ്..ഇവിടുത്തെ സ്നാനം മൂലാധാര സ്നാനമെന്നു വിശേഷിക്കപ്പെടുന്നു.വീണ്ടും അവിടെനിന്ന് ചിലപോഷകനദികളുമായ് സംഗമിച്ച് പദ്മയായ് ബംഗാൾ ഉൾക്കടലിൽ അമ്മ ലയിക്കുന്നു. .
ചരിത്രത്താളുകൾ എത്ര മറിച്ചാലും അമ്മയെ വർണ്ണിച്ചു തീരില്ല.
ഇനി പുരാണങ്ങളിലെ ഗംഗയെ അറിയാം നമുക്ക്.??
അഗ്നിപുരാണത്തിൽ അമ്മഗംഗയുടെ ഉത്ഭവത്തെക്കുറിച്ച് പറയുന്നതിങ്ങനെ., മഹാബലിയെ പാതാളത്തിലാക്കാൻ ഭഗവാൻ തന്റ്റെ വാമനരൂപം കൈക്കൊണ്ട് ആദ്യത്തെ അടിയളക്കുവാൻ പൊക്കിയ വലതുകാൽ ബഹ്മദേവൻ തന്റ്റെ കമണ്ഠലൂജലംകൊണ്ട് കഴുകിയത്രെ.,ആ പാദതീർത്ഥമാണത്രേ ആഗാശഗംഗയായ് പരിണമിച്ചത്...വിഷ്ണു പാദത്തിൽ നിന്നാണ് അമ്മഗംഗ ഉത്ഭവിച്ചതെന്ന് കുറച്ചു കൂട്ടുകാർക്കെന്കിലും പുതിയഅറിവായിരിക്കും അല്ലേ..എന്തായാലും കഥതുടരാം...
അങ്ങനെ അമ്മഗംഗ ആകാശഗംഗയായ് വാനമണ്ഠലത്തിൽ ഒഴുകിയെത്തുമ്പോളാണ് രാജാഭഗീരഥൻ തന്റ്റെ പൂർവ്വികരായ സാഗരപുത്രൻമാരുടെ മോക്ഷത്തിനായ് തപം ചെയ്യുന്നത്.അമ്മ ഗംഗ വേണമത്രേ പാതാളത്തിലുളള അവർക്ക് മോക്ഷം നൽകേണ്ടത്.ഭാഗീരഥൻ അമ്മഗംഗയെ പാതാളത്തിലേക്കയക്ണമെന്ന് ന്ന്മുഖനോടപേക്ഷിച്ചു.അങ്ങനെ ഭാഗീരഥനിൽ സംതൃപ്തനായ നാന്മുഖൻ ഗംഗയെ പാതളത്തിലേക്കയകാൻ സമ്മതിച്ചു. അമ്മദേവിക്ക് അദ്ദേഹം സാഗരപുത്രന്മാരുടെ പാപം ഏറ്റുവാങ്ങി അവർക്ക് മോക്ഷം നൽകി സ്വയം പാപനാശിനിയായ് തീരുവാനനുഗ്രഹിച്ചു.ഗംഗയെ ഒറ്റയ്യ്ക് പാതാളത്തിലയ്ക്കുവാൻ സരസ്വതിയും., മഹാലക്ഷ്മിയും വിമുഖതകാട്ടി ഒടുവിൽ അവരിരുവരുകൂടി സഹോദരിയ്ക്ക് തുണയായ്പൊയ്ക്കൊളളുവാൻ മഹാവിഷ്ണു നിർദേശിച്ചു.അങ്ങനെമൂന്നുദേവിമാരും ഭഗീരഥനെ പിന്തുടർന്ന് പാതാളത്തിലേക്ക് യാത്രയാകാൻ തീരുമാനിച്ചു.അവർ മൂവരുമാണ് പത്മാനദിയും., അളകനന്ദ യും., സരസ്സവതിയും....എന്നു വിശ്വാസം....
ഭൂമിയിൽ പതിക്കാനാഞ്ഞ അമ്മയ്യ്ക് ഒരു സംശയം., തന്റ്റെ ഭാരം ഭൂമിദേവി താങ്ങുമോ???
ഭഗീരഥനും അതിനു ഉത്തരമില്ലായിരുന്നു.ഒടുവിൽ അമ്മഗംഗതന്നെ പോം വഴി നൽകി ഭഗവാൻ ശ്രീ പരമേശ്വരനല്ലാതെ മറ്റാർക്കും തന്നെ വഹിക്കാനുളള ശക്തിയില്ല അതിനാൽ അദ്ദേഹത്തൊട് പറയൂ ഭൂമിയിലെക്ക് പതിക്കുന്ന എന്നെ വഹിക്കുവാൻ.ഭഗീരഥൻ മഹേശ്വരനോട് കാര്യം അറിയിച്ചു.മറ്റുവഴിയില്ലെന്നറിയാവുന്ന അദ്ദേഹംഗംഗയെ വഹിക്കുവാൻ സമ്തിച്ചു.
അപ്പോൾ അമ്മയ്ക്കൊരു കുസൃതി തന്റ്റെ ശക്തി അവിടുന്നിനെ ഒന്നറിയിച്ചുകളയാം.അമ്മദേവി സർവ്വശക്തിയുമെടുത്ത് ഒറ്റച്ചാട്ടം ഭഗവാന്റ്റെ ശിരസ്സിലേക്ക്....ഭഗവാനോടു കളിക്കാനോ.?? നല്ല കഥയായ് അമ്മദേവിക്ക് തന്റെ ശരീരമാസകലം വേദനയനുഭവപ്പെട്ടു..മുളളുകൾ തറയ്ക്കും പോലെ..ഭഗവാന്റ്റെ ജഡയിൽ കുരുങ്ങിക്കിടക്കയാണ്..അമ്മയ്ക്ക് തന്റ്റെ തെറ്റു മനസ്സിലായി...സംപ്രീതനായ പരമശിവൻ അമ്മയെ പുറത്തിറങ്ഞാനനുവദിച്ച് തന്റ്റെ ജടയൊന്നു കുടഞ്ഞു..ആന്നേരം സർവാഗസുന്ദരിയായ് പാപനാശിനിയായ് അമ്മ ഏഴിടത്തു പതിച്ചു...ഹിമസ്തംപത്തിൽ ഗംഗോത്രി., ഗോമുഖദ്വാരത്തിൽ ധൗളീഗംഗയായ്. , അളകാപുരിയിൽ അളകനന്ദ. ,പിന്നെ ഋഷിഗംഗയായ്., മന്ദാകിനിയായ്. , സാന്ദരഗംഗയായ് ......അമ്മ സപ്തസിന്ധുക്കളായ് ഭൂമിയിൽ പതഞ്ഞൊഴുകി....ഭാഗീഥനുപിന്നാലെ ഒഴുഖിയൊഴുകി ഒടുവിൽ പാതളത്തിലേക്ക് സാഗരപുത്രന്മാർക്ക് ഭഗീരഥന്റ്റെ പൂർവ്വികർക്ക് മോക്ഷം ചൊരിഞ്ഞ്.....അങ്ങനെ അങ്ങനെ ഒഴുകകയാണമ്മഗംഗ.....
അമ്മയോഴുകുന്നദേശം പാവനമായ് ഭവിക്കുമത്രേ...നമ്മുടെ പുരാണങ്ങളുടെ മിത്തുകളുടെ., ആചാരങ്ങളുടെ., ഹൈന്ദവവിശ്വാസത്തിന്റ്റെ ചൂണ്ടിക്കാട്ടാനാവുന്ന ഉദാഹരണം..ഭാരതത്തിന്റെ വിരിമാറിലൂടെ പാപനാശിനിയായൊഴുകുന്ന അമ്മഗംഗ. .
ഗംഗയെ സേവിക്കുന്നവന് സർവ്വയാഗങ്ങളും ചെയ്തഫലമുണ്ടാകുമെന്ന് പൂർവ്വികർ പറഞ്ഞ് കേട്ടിട്ടുണ്ട്. ....മാത്രമല്ല ആ പുണ്യതീർത്ഥത്തിലെ മണ്ണ് ധരിക്കുന്നവൻ സൂര്യനെപ്പോലെ പാപഹാരിയായ് തീരും.യാഗങ്ങൾ കൊണ്ട് നേടാൻ കഴിയുന്ന ഫലം ഗംഗാസ്നാനം കൊണ്ട് നേടാനാകുമത്രേ..
ഒരുവന്റ്റെ അസ്ഥി എത്രകാലം ഗംഗയിൽ കിടക്കുന്നുവോ അത്രകാലം അവന്റ്റെ ആത്മാവിന് സ്വർഗ്ഗം പ്രാപ്തമാകുന്നു...ആ പുണ്യജലത്തെ ഒഴുകിവരുന്ന കാറ്റേൽക്കുന്നത് തന്നെ പുണ്യപ്രദം....മോക്ഷപ്രദായകം....
ഒന്നു കാണാൻ ., ഒന്നു തൊടാൻ ആ പുണ്യത്തിൽ സർവ്വപാപങ്ങളും ഇറക്കിവയ്കാൻ കഴിഞ്ഞെന്കിൽ.......
ഞാനും കൊതിക്കുന്നു അമ്മേ നിന്നിലലിയാൻ....എന്നെന്കിലും കഴിയുമോ എന്തോ....????

സുര്യ

No comments:

Post a Comment

നിരഞ്ജന

ബിന്ദിപ്പൂക്കൾ. അവൾ എന്നും  ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു. കില് കിലേച്ച...