Sunday, February 7, 2016

അകലെ... അങ്ങകലെ... കടലിനുമപ്പുറം....
മലകള്ക്കുമപ്പുറം.....
മഴമേഘങ്ങള്ക്കുമപ്പുറം....
പിന്നെ പേരറിയാത്ത എന്തിനൊക്കെയോ അപ്പുറത്തുനിന്ന്..
എനിക്കാ കുതിരക്കുളമ്പടിശബ്ദം കേള്ക്കാം...
ജ്വലിക്കുന്ന കണ്ണുകളും ഉയ൪ന്ന ശിരസ്സുമായ്....
അവ൯....
രാജകുമാരനോ ഗന്ധർവ്വനോ അല്ല....
അവനാരെന്നെനിക്കുമറിയില്ല....
പക്ഷേ കാണാമെനിക്ക്...
അവന്റ്റെ നെന്ചോട് ചേ൪ത്തൊരു സ്വ൪ണ്ണത്തിടമ്പ്......
അതിൽ തിളങ്ങുന്ന ഒരു മുക്കുത്തി....
അതിലൊരൊറ്റ പച്ചക്കല്ലിന്റ്റെ തിളക്കം....
അതെന്റെ കാഴ്ചയെമറയ്ക്കുന്നും....
എന്നും പാതിയിലവസാനിക്കുന്നു എന്റ്റെയീ സ്വപ്നം...... .
ആരാണവ൯....?
മെനഞ്ഞെടുത്ത കഥകളിലെന്റ്റെ ഭഗവതിക്ക സ്വ൪ണ്ണത്തിടമ്പുമായ് വന്നുചേരാനിരിക്കുന്ന രക്ഷകസങ്കൽപമോ... ??
അതോ ഈ മനസ്സിന്റ്റെ ജല്പനമോ...????
അറിയില്ല.....
ഒന്നുമാത്രമറിയാം....
ഒരിക്കൽപോലുമെനിക്കുമുന്നിൽ വ്യക്തമാക്കാതെ അകന്നകന്നു പോകയാണ് നീയുമാ കുതിരകുളമ്പടി ശബ്ദവും പിന്നെയാ പച്ചക്കൽപതിച്ച മുക്കുത്തിയുമാ തിടമ്പുമെല്ലാമെല്ലാം...

സൂര്യ



No comments:

Post a Comment

നിരഞ്ജന

ബിന്ദിപ്പൂക്കൾ. അവൾ എന്നും  ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു. കില് കിലേച്ച...