Sunday, February 7, 2016

അനു









അനു 

അമ്മ എപ്പോളും പറയും യോഗല്ലാത്ത കുട്ട്യായ്പ്പോയീലോ അനൂ നീയെന്ന്... 

പണ്ടൊന്നുമറിയില്ലാരുന്നു എന്താ ഈ യോഗം എന്ന വാക്കിലമ്മ ഉദ്ദേശിയ്ക്കണേന്ന്...
ഇപ്പോ അനൂന് നന്നായറിയാം എന്താ അതെന്ന്.... യോഗം വേണം.... 
മനസ്സു തുറന്നു ചിരിക്കാനും സ്നേഹിക്കാനും സ്നേഹമനുഭവിക്കാനുമൊക്കെ....
സ്നേഹം സന്തോഷം അതൊക്കെയൊരു ഭാഗ്യാണു.... എല്ലാവ൪ക്കും കിട്ടില്ല അതൊന്നും.... 
അനൂനു ചിരിവരുന്നുണ്ട് ഇപ്പോ അതൊക്കെയോ൪ക്കുമ്പോ.... 
സ്വന്തമെന്നു പറഞ്ഞ് വല്ലാണ്ട് കൊതിപ്പിക്കും ഒടുവിൽ മനസ്സുപൊരുത്തപ്പെട്ടുവരുമ്പോള്ൽ വീണ്ടും ഒന്നുമല്ലാണ്ടാകും.... .
അതു പണ്ടേ അങ്ങന്യാ.... 
അനൂനറിയാം....
അതൊന്നുമല്ലാ ഇപ്പോ രസം... മരിക്കാന്ന് വച്ചാ അതിനുപോലും വേണ്ടാ അനൂനെ.... 
അവള്ക്ക് ചിരിവന്നു.... 
ഇനിം കേക്കാം ഓരോ തവണയും ഭാഗ്യല്ലാത്ത കുട്ടയ്േ നീയ് എന്ന്.... 
ഇല്ലാത്തേതിപ്പോ ഉണ്ടാക്കാൻ പറ്റില്ലാലോ.... അമ്മ പറയട്ടേ ....

No comments:

Post a Comment

നിരഞ്ജന

ബിന്ദിപ്പൂക്കൾ. അവൾ എന്നും  ചിലച്ചുകൊണ്ടു വരും .കറുത്തു കുറുകിയ ഒരു ബംഗാളിപ്പെണ്. ആരോഹിയിൽ ഞാനവളെ നിരഞ്ജന എന്നു വിളിച്ചിരുന്നു. കില് കിലേച്ച...