Sunday, February 7, 2016








അകലെയെന്നോ നഷ്ടമായ നിശാഗന്ധിയുടെ മണമുണ്ടിപ്പോളീ താഴ്വരയിലെ കാറ്റിനുപോലും.......
മഴത്തുള്ളികള്ൽ പൊടിപൊടിയായ് ചിന്നിച്ചിതറി മുടിയിലും മുഖത്തും വന്നുമ്മവയ്ക്കുമ്പോളൊരിക്കലും ലഭിക്കാത്ത ഒരു സന്തോഷം...
അത് പറഞ്ഞറിയിക്കാനാവില്ല.... 
മഴനനഞ്ഞ് മഴയെയറിഞ്ഞ് മഴയുടെ നിറവിലങ്ങനെയാ നിശാഗന്ധിയുടെ നനുത്ത സുഗന്ധത്തെ നെന്ചോടണച്ചൊരു മഴവില്ലുപോലെ...........
സ്നേഹിക്കാ൯ മറന്ന വസന്തത്തുലെവിടെയോ തനിച്ചായ നിശാഗന്ധികള്ൽ.... 
അവയിന്ന് പൂവിട്ടിരിക്കുന്നു... 
അവള്ക്കായ് മാത്രം... 
പറയാതെ പോയതെല്ലാം പറഞ്ഞുതീ൪ക്കാ൯...... 
നല്കാ൯ മറന്വോതൊക്കെ നെന്ചോടണയ്ക്കാ൯.... 
മഴയോടൊപ്പമിന്നി മുറ്റത്തെ മന്ദാരപ്പൂക്കള്ക്ക് പിന്നിലായോരു സുഗന്ധപേടകവുമായ്....
കാറ്റിനോടും മഴക്കുഞ്ഞിനോടും മന്ദാരച്ചെടിയോടും പ്രണയംചൊ- ല്ലിയൊരു സുഗന്ദമായ് തഴുകലായ് തലോടലായ്....

No comments:

Post a Comment

കാർഷിക ബിൽ 2020

ഒരു ബോധവുമില്ലാത്ത ഭരണകൂടം. കോവിഡ് നിക്കുകൾ വർധിക്കുമ്പോൾ ന്യൂനപക്ഷത്തെ കൊലയ്ക്ക് കൊടുക്കുന്ന ഭരണകൂടം. ഇന്ത്യയിലെ കർഷകരെ വിറ്റു കാശാക്കുന്ന ...